Edappal child abuse ,  Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO  Edappal , child, molestation,theatre owner ,arrested , opposition, walk out, kerala assembly, Pinarayi, police, child abuse, 10 year old , girl,DGP, Loknath Behra
in ,

എടപ്പാള്‍ ബാലപീഡനം: രഹസ്യമൊഴി രേഖപ്പെടുത്തും; തീയേറ്റര്‍ ഉടമ മുഖ്യസാക്ഷി

മലപ്പുറം: എടപ്പാള്‍ തീയേറ്ററിൽ നടന്ന ബാലപീഡനക്കേസില്‍ ( Edappal child abuse ) കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്താൻ നീക്കം. തീയേറ്റര്‍ ഉടമ സതീശിനെതിരായ കേസ് പിന്‍വലിച്ചു മുഖ്യസാക്ഷിയാക്കുന്നതിനും നീക്കമുണ്ട്.

കേസില്‍ പോലീസിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം എസ്‌പിക്ക് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ചു നിര്‍ദ്ദേശം നല്‍കി.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, തീയേറ്റര്‍ ജീവനക്കാര്‍ എന്നിവരുടെ രഹസ്യമൊഴി 164 പ്രകാരം രേഖപ്പെടുത്താന്‍ ഇന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ ഷിഹാബ്, തീയേറ്റര്‍ മാനേജര്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തുക.

ബാല പീഡന വിവരം പോലീസിനെ അറിയിക്കാന്‍ വൈകിയെന്നാരോപിച്ച് തീയേറ്റര്‍ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

തുടർന്ന് ഈ കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവി നിയമോപദേശം തേടിയിരുന്നു.

സതീശന്‍ തെളിവ് മറച്ചുവെക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും തീയേറ്റര്‍ ഉടമ സതീശനെതിരെ എടുത്ത ഒരു കേസും നിലനില്‍ക്കില്ലെന്നും ഡിജിപിക്കു നിയമോപദേശം ലഭിച്ചിരുന്നു.

സംഭവം അറിയിക്കുന്നതില്‍ ബോധപൂര്‍വ്വമായ വീഴ്ച തീയേറ്റര്‍ ഉടമയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും അതിനാൽ ഈ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടി സ്വീകരിച്ചത്. സാക്ഷി പട്ടികയിലെ ഏക വ്യക്തിയായ തീയേറ്റര്‍ ഉടമയെ പ്രതിയാക്കി അറസ്റ്റ് ചെയ്തത് പോലീസിന്റെ പ്രതികാര നടപടിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

തുടർന്ന് പോലീസ് നടപടിയെ വിമര്‍ശിച്ചു വനിതാ കമ്മീഷന്‍ അധ്യക്ഷ രംഗത്തെത്തിയിരുന്നു. പോലീസിന്റേതു തെറ്റായ നടപടിയെന്നു മുന്‍ ഡിജിപി ടി.പി. സെന്‍കുമാറും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എടത്തല മര്‍ദ്ദനക്കേസ്: വിശദീകരണവുമായി മുഖ്യമന്ത്രി; സഭയില്‍ പ്രതിപക്ഷ ബഹളം

കത്വയ്ക്ക് പ്രായശ്ചിത്തം: രാമനുണ്ണിയുടെ ശയനപ്രദക്ഷിണത്തിൽ വിയോജിപ്പ്