എടപ്പാള്‍ തീയേറ്റര്‍ പീഡനം: കേസന്വേഷണം ക്രൈംബ്രാഞ്ചിന്; ഡിവൈഎസ്പിയെ സ്ഥലം മാറ്റി

Edappal theatre , Edappal , Theatre, child abuse, DYSP, crime branch, case, owner, visuals, girl, 10 year old, 

മലപ്പുറം: വിവാദമായ എടപ്പാള്‍ തീയേറ്റര്‍ ( Edappal theatre ) പീഡന കേസിന്റെ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി. തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം  മാറ്റിയതിന് പുറമെയാണ് ബാലപീഡന കേസ് ക്രൈബ്രാഞ്ചിന് കൈമാറിയത്.

11 വയസുകാരിയായ ബാലികയെ തീയേറ്ററില്‍ വച്ച്‌ പ്രതിയായ മൊയ്തീന്‍ കുട്ടി പീഡിപ്പിച്ച വിവരം പുറത്തറിയിച്ച തീയേറ്റർ ഉടമയായ ഇ സി സതീഷിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സിഡിആര്‍ബി ഡിവൈഎസ്പി ഷാജി വര്‍ഗീസിനെ സ്ഥലം മാറ്റിയത്.

തൃശൂര്‍ റെഞ്ച് ഐജി എംആര്‍ അജിത്കുമാറാണ് ഡിവൈഎസ്പിക്കെതിരെ നടപടി കൈക്കൊണ്ടത്. നിലവില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കാണ് ഷാജി വര്‍ഗീസിനെ സ്ഥലം മാറ്റിയത്.

തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷവും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

തുടര്‍ന്നാണ് ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിച്ചതിന് പുറമെ തീയേറ്റര്‍ പീഡനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

അതേസമയം, തീയേറ്റര്‍ ഉടമക്കെതിരെ കേസെടുത്ത സംഭവത്തെക്കുറിച്ച്‌ തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഐജി അജിത്കുമാര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ഐജിയുടെ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശത്തിനായി അയച്ചതിന് പിന്നാലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

തീയേറ്ററില്‍ വച്ചുണ്ടായ ബാല പീഡനത്തെ പറ്റി അറിയിച്ചിട്ടും പോലീസ് നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് തീയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിവാദ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിക്കാൻ ഉത്തരവായി

Mammootty's Mamangam, shooting, stop memo, Maradu, village officer, set , Baahubali, AR Rahman, show

മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം വിവാദത്തിൽ