എടപ്പാള്‍ ബാലപീഡന വിവരങ്ങള്‍ കൈമാറിയ തീയേറ്റര്‍ ഉടമ അറസ്റ്റിൽ!

Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO 

മലപ്പുറം: പത്തു വയസ്സു മാത്രം പ്രായമുള്ള ബാലികയെ തീയേറ്ററില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് വിവരങ്ങള്‍ കൈമാറിയ തീയേറ്റര്‍ ഉടമ ( theatre owner ) ഇ സി സതീഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

പോലീസിന് വിവരങ്ങള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കേസ്. സതീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന കുറ്റവും തീയേറ്റർ ഉടമയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

എടപ്പാളിലെ തീയേറ്ററില്‍ ഏപ്രില്‍-18 നാണ് കേസിലെ പ്രതിയായ മൊയ്തീൻ കുട്ടി ബാലികയെ പീഡിപ്പിച്ചത്. തീയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ ആദ്യം ചൈല്‍ഡ് ലൈനിന് കൈമാറിയിരുന്നു.

തുടർന്ന് ചൈല്‍ഡ്‌ലൈന്‍ മുഖേന തീയേറ്റര്‍ ഉടമ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതി മൊയ്തീന്‍കുട്ടിക്കെതിരെ കേസെടുക്കാന്‍ പോലീസ് ആദ്യം തയ്യാറായിരുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു.

Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO തുടര്‍ന്ന് ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം വൻ വിവാദമായി. പ്രതിഷേധം വ്യാപകമായപ്പോഴാണ് പ്രതിയായ മൊയ്തീന്‍ കുട്ടി അറസ്റ്റിലായത്.

വ്യവസായിയായ ഇയാൾ നേരത്തെ കത്വ സംഭവത്തെ  ഫേസ്ബുക്കിലൂടെ അപലപിച്ചിരുന്നു എന്ന  വാർത്തയും ഇതോടൊപ്പം പുറത്തു വന്നിരുന്നു.

പോലീസിന് രൂക്ഷ വിമർശനം ഏൽക്കേണ്ടി വന്ന കേസില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജെ ബേബിയെ തശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എം.കെ അജിത്കുമാര്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്നാണ് ഇപ്പോൾ ഉയർന്ന ആരോപണം.

കേസുമായി ബന്ധപ്പെട്ട് പോലീസ് തീയേറ്റര്‍ ഉടമയെ പത്ത് തവണ മൊഴിയെടുക്കാനെന്ന പേരില്‍ വിളിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നതായും ആക്ഷേപമുണ്ട്.

ഇന്ന് രാവിലെയും ചോദ്യം ചെയ്യാനെന്ന വ്യാജേന ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച തീയേറ്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ കേസ് വെളിച്ചത്തു കൊണ്ടുവന്നതിനെ തുടർന്ന് വനിതാ കമ്മീഷനടക്കം തീയേറ്റർ ഉടമയെ നേരത്തെ അഭിനന്ദിച്ചിരുന്നു.

ബാലപീഡന വിവരം പുറംലോകത്തെ അറിയിച്ച് ബാലികയെ തുടർന്നുള്ള പീഡനങ്ങളിൽ നിന്ന് രക്ഷിച്ച തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് വിവാദമായിട്ടുണ്ട്. ഇത്തരത്തിൽ വാദിയെ പ്രതിയാക്കുന്ന നടപടി അധികൃതർ തന്നെ കൈകൊണ്ടതിൽ പ്രതിഷേധം അലയടിക്കുകയാണ്.

ബാലപീഡന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും അത് പുറത്തറിയിക്കാൻ ആളുകൾ ഭയപ്പെടുമെന്ന സാഹചര്യമാണ് തീയേറ്റർ ഉടമയുടെ അറസ്റ്റിലൂടെ സംജാതമാകുക എന്നാണ് പൊതുവെയുള്ള ആക്ഷേപം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Govt , merge, Bank of Baroda, IDBI Bank, Oriental Bank, Central Bank  bank merger plan ,second largest bank , country,State Bank of India, assets ,four banks

നാല് പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ലയനം; ആലോചന പുരോഗമിക്കുന്നു

Motorola , unveil ,Moto G6, Motto G6 Plus ,India, features, price, camera, battery, resolution, US company, multinational company, telecommunication, customers, Delhi, launched,

മോട്ടോറോളയുടെ മോട്ടോ ജി 6, മോട്ടോ ജി6 പ്ലേ എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു