malappuram press club , attack,arrest,rss,pinarayi , Editorial freedom, Modi, PM
in ,

മാധ്യമ സ്വാതന്ത്ര്യം; നയം വ്യക്തമാക്കി പ്രധാനമന്ത്രി

ചെന്നൈ: ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാധ്യമങ്ങള്‍ക്ക് (media) സ്വാതന്ത്ര്യവും അധികാരവും ഉണ്ടെന്നും എന്നാൽ പത്രസ്വാതന്ത്ര്യത്തെ (Editorial freedom) ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും പ്രധാനമന്ത്രി (PM) നരേന്ദ്ര മോഡി (Modi) അഭിപ്രായപ്പെട്ടു. പൊതുജനതാത്പര്യാര്‍ത്ഥം മുന്‍നിര്‍ത്തിയാവണം പത്രസ്വതന്ത്ര്യം ഉപയോഗപ്പെടുത്തേണ്ടതെന്നും മോഡി വ്യക്തമാക്കി.

തമിഴ് പത്രമായ ഡെയ്‌ലി തന്തി ദിനപത്രത്തിന്റെ 75-മത് വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി അഭിപ്രായപ്പെട്ടത്.

മാധ്യമസ്വാതന്ത്ര്യം പൊതുതാത്പര്യത്തിന് വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടതെന്നും വാര്‍ത്തകൾ പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ വസ്തുതകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാധ്യമ സ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതാനുള്ള സ്വാതന്ത്ര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്ത് പല കാര്യങ്ങളും സംഭവിക്കുന്നുണ്ടെന്നും എന്നാല്‍ അവരവരുടെ പത്രത്തില്‍ എന്ത് നല്‍കണമെന്ന് എഡിറ്റര്‍മാര്‍ നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളതെന്നും മോഡി കുറ്റപ്പെടുത്തി. ഇന്ത്യയില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല ഉള്ളതെന്നും രാഷ് ട്രീയത്തിന് അപ്പുറമുള്ള കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രകൃതി ദുരന്തങ്ങള്‍ ലോകത്ത് പലയിടത്തും ഇടവിട്ട് ഇടവിട്ട് സംഭവിക്കുന്നുണ്ടെന്നും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ദിനപത്രങ്ങള്‍ കൂടുതല്‍ സ്ഥലം നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമസ്ഥാപനങ്ങള്‍ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലാണെങ്കിലും അവ പ്രവർത്തിക്കുന്നത് പൊതുജനത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണമെന്നും മോഡി അറിയിച്ചു. മാധ്യമങ്ങൾക്ക് സാമൂഹിക ഉത്തരവാദിത്വമുണ്ടെന്നും അവയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മോഡി ചൂണ്ടിക്കാട്ടി.

ചെന്നൈയിലെത്തിയ പ്രധാനമന്ത്രി ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പൊന്‍ രാധാകൃഷ്ണന്‍ എന്നിവരും മോഡിക്കൊപ്പം ഉണ്ടായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,

ഹാദിയ വിഷയത്തിൽ മനുഷ്യാവകാശ ലംഘനമില്ല: രേഖ ശര്‍മ്മ

Main Arch ,World's Highest Bridge, Chenab River

ഇന്ത്യ ഏറ്റവും ഉയരമുള്ള പാലത്തിന്റെ കമാനം ഉദ്ഘാടനം ചെയ്തു