കേരളം കാണാനിരിക്കുന്നത് വിദ്യാഭ്യാസ വായ്പയെടുത്തവരുടെ ആത്മഹത്യകളോ?

പൗരന്റെ ആരോഗ്യം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് എന്നത് ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാട് മാത്രമല്ല ,  ഒരു ക്ഷേമരാഷ്ട്ര മുതലാളിത്ത സങ്കല്പം കൂടിയാണ്.  ഈ ഉത്തരവാദിത്തം കയ്യൊഴിയുന്നതോടെ ചികിത്സാ സമ്പ്രദായവും അതിന്റെ രീതിശാസ്ത്രവും കൂടിയാണ് കയ്യൊഴിയുന്നത്.  അനാവശ്യവും സുസ്ഥിര ആരോഗ്യത്തിന് ഭീഷണിയുമായ അനേകം മരുന്നുകളിലേക്ക്,  ക്ലിനിക്കൽ ട്രയലുകളിലേക്ക്,  ചികിത്സകളിലേക്ക് പൗരസമൂഹത്തെ വലിച്ചെറിയുകയാണ് ഭരണകൂടം.  പ്രത്യക്ഷ ചൂഷണങ്ങൾക്ക് പുറമേ,  ക്ഷേമപ്രവർത്തനങ്ങളുടെ മറവിൽ നമ്മുടെ നികുതിപ്പണവും പൊതുഖജനാവും വിപണിക്ക് ബൈപാസ്സ് ചെയ്യുകയാണ് ലിബറൽ പരിഷ്‌കാരങ്ങൾ.

മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ വ്യാപാരവൽക്കരണം സൃഷ്ടിക്കുന്ന ദുരന്തങ്ങളെക്കുറിച്ച്

ഷിജു ദിവ്യ

എഴുതുന്നു.

വിപണിവഴിയുള്ള  അധിനിവേശത്തിനു  നിലനിൽക്കാൻ  ക്രയശേഷിയുള്ള ഒരു ഉപഭോക്തൃ സമൂഹം അനിവാര്യമാണ്.  ഉപഭോക്തൃ സമൂഹത്തിൽ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉത്പന്നങ്ങളും സേവനങ്ങളും ലഭിക്കും എന്നാണ് നാം തെറ്റിദ്ധരിക്കുന്നതെങ്കിലും ഉത്പന്നങ്ങൾക്കനുസരിച്ച് ആവശ്യബോധം മന:ശാസ്ത്രപരമായി സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്.  മാധ്യമങ്ങൾ,  പരസ്യങ്ങൾ,  ഓഫറുകൾ എന്നിവ ഉപയോഗിച്ച് ഉത്പന്നങ്ങളുടെ  ആവശ്യകത ഉപഭോക്താവ് കൂടിയായ വ്യക്തികളെ കൊണ്ട് അംഗീകരിപ്പിച്ചെടുക്കുന്നു.

medical fee, Rs 11 lakh, medical admission fee SC, MBBS fee, , private medical colleges, kerala, charge, Rs 11 lakh, Medical council of India, self financing medical colleges,fees(വിപണി അത്ര മോശം കാര്യമൊന്നുമല്ല ! ചരിത്രം വച്ചു നോക്കിയാൽ.  ശാരീരികമോ സാംസ്‌കാരികമൊ ആയ കൈയ്യൂക്കായിരുന്നു വിഭവങ്ങൾക്ക് മേലുള്ള ഉടമസ്ഥതയുടെ മാനദണ്ഡം, വിപണി പൂർവ്വ വ്യവസ്ഥകളിൽ.  ഗോത്രപൂർവ്വ കാലത്ത് ശരീരബലം ആണെങ്കിൽ ഫ്യൂഡലിസത്തിൽ അത്‌ ജന്മം കൊണ്ടുള്ള സാംസ്‌കാരിക ബലം ആണല്ലോ.  വിപണിയെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ച മുതലാളിത്തം ഈ കയ്യൂക്കിനെ ധനകാര്യ ബലമാക്കി അല്പമെങ്കിലും പരിഷ്കരിച്ചു. അതിനർത്ഥം വിപണി സ്വയം വാഗ്ദാനം ചെയ്യും പോലെ സ്വാതന്ത്ര്യത്തിന്റെ സ്വർലോകമാണ് എന്നല്ലല്ലോ.  പിന്നിട്ട ഗോത്ര / ഫ്യൂഡൽ കാലത്തിന്റെ പല പൂർവ്വഭാരങ്ങളെയും അതിപ്പോഴും ഉള്ളിൽ പേറുന്നുമുണ്ട് )

പൗരന്റെ ആരോഗ്യം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് എന്നത് ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാട് മാത്രമല്ല. ഒരു ക്ഷേമരാഷ്ട്ര മുതലാളിത്ത സങ്കല്പം കൂടിയാണ്.  ഈ ഉത്തരവാദിത്തം കയ്യൊഴിയുന്നതോടെ ചികിത്സാ സമ്പ്രദായവും അതിന്റെ രീതിശാസ്ത്രവും കൂടിയാണ് കയ്യൊഴിയുന്നത്.  അനാവശ്യവും സുസ്ഥിര ആരോഗ്യത്തിന് ഭീഷണിയുമായ അനേകം മരുന്നുകളിലേക്ക്,  ക്ലിനിക്കൽ ട്രയലുകളിലേക്ക്,  ചികിത്സകളിലേക്ക് പൗരസമൂഹത്തെ വലിച്ചെറിയുകയാണ് ഭരണകൂടം.  പ്രത്യക്ഷ ചൂഷണങ്ങൾക്ക് പുറമേ,  ക്ഷേമപ്രവർത്തനങ്ങളുടെ മറവിൽ നമ്മുടെ നികുതിപ്പണവും പൊതുഖജനാവും വിപണിക്ക് ബൈപാസ്സ് ചെയ്യുകയാണ് ലിബറൽ പരിഷ്‌കാരങ്ങൾ.

വിപണി സൃഷ്ടിക്കുന്ന വ്യാമോഹ വ്യവസായത്തിന് പറ്റാവുന്ന ക്രയശേഷി എങ്ങനെയാണ് ജനങ്ങൾക്ക് ഉണ്ടാവുന്നത്.  പ്രത്യേകിച്ച് ക്ഷേമരാഷ്ട്ര സങ്കല്പം ഏതാണ്ട് ഇല്ലാതായി കഴിഞ്ഞ ഇക്കാലത്ത് ? നിരുപാധികമായ വായ്പകളിലൂടെയും ഫിനാൻസ് പ്രവർത്തനങ്ങളിലൂടെയും ആണത്.   ഭരണകൂടം സൗജന്യ ചികിത്സയിൽ നിന്നും പിൻമാറുന്നു.  പകരം വരുമാനത്തിന്റെ തോതിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

പ്രത്യക്ഷത്തിൽ കൂടുതൽ മെച്ചം ഉള്ളതായി തോന്നും.  സൗജന്യ ചികിത്സ അർഹിക്കുന്നവർക്ക് തന്നെയാണോ ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ പ്രയാസമാണല്ലോ.  പിന്നെ രോഗിയുടെ ചികിത്സ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം കൂടുതൽ ആണല്ലോ. സൗജന്യ ചികിത്സ അതാത് കേന്ദ്രങ്ങൾ  തന്നെ ആശ്രയിക്കാതെ പറ്റില്ലല്ലോ. സർക്കാർ സ്ഥാപനങ്ങളെപ്പറ്റിയുള്ള പൊതുബോധത്തിലെ മുൻവിധികൾ കൂടി ആവുമ്പോൾ ഇൻഷുറൻസ് തന്നെയാണ് മെച്ചം എന്ന പ്രതീതിക്ക് നല്ല മേൽക്കൈ ലഭിക്കും.

നമ്മുടെ ആരോഗ്യ രംഗം ഈ പരിണാമത്തിൽ ഏറെ മുന്നേറിയ  ഘട്ടത്തിൽ നിൽക്കുകയാണ്.  പൂർണ്ണമായി ആരോഗ്യരംഗം സ്വകാര്യവത്കരിക്കപ്പെട്ട,  സൗജന്യ ചികിത്സ ഇൻഷുറൻസ് പദ്ധതിയാക്കി മാറ്റിയ ഇടങ്ങളിലേ അനുഭവം എന്താണ് ? സത്യത്തിൽ സൗജന്യ ചികിത്സ അല്ല അവസാനിക്കുന്നത്.  പൗരന്റെ ആരോഗ്യത്തിന്റെ ഉത്തരവാദിത്തം ആർക്കാണ്‌ എന്ന നയപരവും രാഷ്‌ട്രീയവുമായ ചോദ്യമാണ് അതിൽ  ഉൾച്ചേർന്നിരിക്കുന്നത്.  പൗരന്റെ ആരോഗ്യം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് എന്നത് ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാട് മാത്രമല്ല. ഒരു ക്ഷേമരാഷ്ട്ര മുതലാളിത്ത സങ്കല്പം കൂടിയാണ്.

ഈ ഉത്തരവാദിത്തം കയ്യൊഴിയുന്നതോടെ ചികിത്സാ സമ്പ്രദായവും അതിന്റെ രീതിശാസ്ത്രവും കൂടിയാണ് കയ്യൊഴിയുന്നത്.  അനാവശ്യവും സുസ്ഥിര ആരോഗ്യത്തിന് ഭീഷണിയുമായ അനേകം മരുന്നുകളിലേക്ക്,  ക്ലിനിക്കൽ ട്രയലുകളിലേക്ക്,  ചികിത്സകളിലേക്ക് പൗരസമൂഹത്തെ വലിച്ചെറിയുകയാണ് ഭരണകൂടം.  പ്രത്യക്ഷ ചൂഷണങ്ങൾക്ക് പുറമേ,  ക്ഷേമപ്രവർത്തനങ്ങളുടെ മറവിൽ നമ്മുടെ നികുതിപ്പണവും പൊതുഖജനാവും വിപണിക്ക് ബൈപാസ്സ് ചെയ്യുകയാണ് ലിബറൽ പരിഷ്‌കാരങ്ങൾ.

വായ്പകൾ കൊണ്ട്,  സാമൂഹ്യാവശ്യങ്ങളുടെ വിശപ്പുമാറില്ല..  ഓർമ്മയില്ലേ, അമേരിക്കയിലെ അഭ്യസ്ത വിദ്യരായ യുവതീയുവാക്കൾ ‘99% ‘ എന്ന് കുപ്പായത്തിലും നഗ്നതയിലും എഴുതി തെരുവിലുറങ്ങിയ വാൾസ്ട്രീറ്റ്..  അതിലേക്കു നയിച്ച ഉദാര വായ്പകൾ..  ഒന്നു മറ്റൊന്നിൽ കൊരുത്ത ചീട്ടുകൊട്ടാരം പോലെ  എത്ര സാമ്പത്തിക സ്ഥാപനങ്ങൾ !!!

അധ്വാനവും സമ്പത്തും ഊറ്റിയെടുത്ത ശേഷം  ബയോളജിക്കൽ വേസ്റ്റ് ആയ മനുഷ്യരെ ആത്മഹത്യയിലേക്കോ വംശക്കൊലകളിലേക്കോ ഒക്കെ തള്ളിവിടുന്ന തിമിംഗലകേളി (ബ്ലൂ വെയിൽ )യാണ്  നവലിബറൽ കാലത്തെ ജീവിതം. കഴിഞ്ഞ രണ്ടുപതിറ്റാണ്ടെങ്കിലുമായി കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിലെ കീറാമുട്ടിയാണ് സ്വാശ്രയ വിദ്യാഭ്യാസം.  അതിനേ മുൻനിർത്തി എഴുതിയ മറ്റൊരു പോസ്റ്റ്‌ ഉണ്ട്.  ഇപ്പോൾ ഇതാ  ഒരു മെഡിക്കൽ സീറ്റിനു 11ലക്ഷം രൂപ ഫീസ്‌ ആയിരിക്കുന്നു.  കോടതിയല്ലേ തീരുമാനിച്ചത് എന്നത് ഉത്തരവാദിത്തമുള്ള ഒരു മറുപടിയല്ല.  പ്രത്യേകിച്ച് സ്വാശ്രയ സമരത്തിന്റെ രക്തസാക്ഷിത്തങ്ങളുടെ ഭാരമുള്ളവർ  നാടുഭരിക്കുമ്പോൾ.  കേസുകളിൽ സർക്കാർ തോറ്റത് എങ്ങനെ എന്നും സർക്കാർ അഭിഭാഷകർ  എന്തുപറഞ്ഞുവെന്നും നാം പത്രങ്ങളിൽ വായിക്കുന്നുണ്ട്.

വൈദ്യ വിദ്യാഭ്യാസം വ്യാപാരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ  ദുരന്തങ്ങളുടെ എരിതീയിൽ ഒഴിക്കുന്ന എണ്ണയാവും ഈ ഫീസ്‌ഘടന. അതൊന്നും ഇപ്പോൾ ആരും ആലോചിക്കാറില്ലെന്നു തോന്നുന്നു.

അതിലും വിചിത്രമാണ് വായ്പകൾ കൊണ്ട് ഇതിനെ മറികടക്കാം എന്ന വ്യാമോഹം.  കർഷക ആത്മഹത്യകൾക്ക് ശേഷം വിദ്യാഭ്യാസ വായ്പയാലുള്ള  ആത്മഹത്യകളിലേക്ക് നടക്കുകയാണോ കേരളം?

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഗാഡ്ഗിൽ ശരിയെന്ന് സാധാരണക്കാരും മനസ്സിലാക്കി തുടങ്ങി: സി ആർ നീലകണ്ഠൻ

മീശ: ആഴവും ഒഴുക്കുമുള്ള നോവൽ