Eeti , Wayanad, centuries-old rosewood trees, axe, trees, government, contracts, contractors,Chaliyam , Kozhikode , Kuppadi ,environmental degradation , climate change,
in , ,

വയനാട്ടില്‍ 1000-ലധികം വൻ ഈട്ടിവൃക്ഷങ്ങൾ മുറിക്കുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

വയനാട്: വനവത്ക്കരണ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിൽ വയനാട്ടില്‍ 500 വര്‍ഷത്തിലധികം പ്രായമുള്ള 1000-ലധികം വൻ ഈട്ടി ( Eeti ) വൃക്ഷങ്ങൾ മുറിക്കുന്ന നടപടിയിൽ ആശങ്ക.

വയനാട്ടിലെ വിമുക്തഭട കോളനി ഭൂമിയില്‍ അമ്പലവയല്‍, തോമാട്ടുചാല്‍ പ്രദേശങ്ങളിലെ 500 വര്‍ഷത്തിലധികം പ്രായമുള്ള 1000-ലധികം ഈട്ടിമരങ്ങളാണ് മുറിച്ചു കൊണ്ടിരിക്കുന്നത്.

‘വീട്ടി’ എന്നും അറിയപ്പെടുന്ന 150-ലധികം ഈട്ടിമരങ്ങള്‍ ഇതിനോടകം മുറിച്ചു കഴിഞ്ഞു. 50-ഓളം തൊഴിലാളികളെ ഉപയോഗിച്ച്‌ രണ്ട് കരാറുകാർ ഒരു മാസം മുൻപ് തന്നെ മരംമുറി ആരംഭിച്ചിരുന്നു.

ഈട്ടിമരങ്ങള്‍ മുറിച്ചൊരുക്കി കുപ്പാടിയിലും ചാലിയത്തുമുള്ള തടി ഡിപ്പോകളില്‍ എത്തിക്കുന്നതിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തിൽ പരിസ്ഥിതിയ്ക്ക് വൻ ആഘാതം സൃഷ്‌ടിക്കുന്ന ഈ വൃക്ഷവേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

പരിസ്ഥിതി സൗഹാർദ്ദ പദ്ധതികൾ അവതരിപ്പിക്കാനൊരുകുന്ന സര്‍ക്കാര്‍ ഇത്രയേറെ മരങ്ങൾ മുറിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പരിസ്ഥിതി പ്രവർത്തകർ ആശങ്കയിലാണ്.

അനിയന്ത്രിതമായ മരംമുറി നിര്‍ത്തി വയ്ക്കാനായി സര്‍ക്കാര്‍ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്നും വൃക്ഷങ്ങളുടെ വലിപ്പവും പ്രായവും കണക്കാക്കി അവയുടെ കൈവശക്കാര്‍ക്ക് മാന്യമായ തുകയും ഓരോ വര്‍ഷവും സംരക്ഷണ ചെലവും നല്‍കണമെന്നുമുള്ള നിർദ്ദേശങ്ങളും ഉയരുന്നുണ്ട്.

 Eeti , Wayanad, centuries-old rosewood trees, axe, trees, government, contracts, contractors,Chaliyam , Kozhikode , Kuppadi ,environmental degradation , climate change,

നിലമ്പൂര്‍ തേക്കിനേക്കാള്‍ പ്രശസ്തവും വിലയേറിയതുമാണ് വയനാട്ടിലെ ഈട്ടിമരങ്ങള്‍. ഒരു ക്യുബിക് മീറ്റര്‍ വീട്ടിത്തടിക്ക് രണ്ട് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് വില.

‘ഇന്ത്യന്‍ റോസ് വുഡ്’ എന്നറിയപ്പെടുന്ന ഈട്ടിമരത്തെ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) 1998-ല്‍ വംശനാശ ഭീഷണി നേരിടുന്ന ജന്തു-സസ്യ വര്‍ഗങ്ങളുടെ റെഡ് ഡാറ്റ ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത മലയാളി ഭടന്മാരെ പുനരധിവസിപ്പിക്കുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ റോയല്‍ ഫണ്ട് ഉപയോഗപ്പെടുത്തി നിലമ്പൂര്‍ കോവിലകത്തു നിന്നു വിലയ്ക്കു വാങ്ങിയ ഒരു ലക്ഷം ഏക്കര്‍ ഭൂമിയിലാണ് വിമുക്തഭട കോളനി സ്ഥിതി ചെയ്യുന്നത്.

മുപ്പനാട്, അമ്പലവയല്‍, നെന്മേനി, ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളിലെ തേക്കും ഈട്ടിയും ഉള്‍പ്പെടെ റിസര്‍വ് മരങ്ങളുടെ ഉടമാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി കോളനി ഭൂമിയിലെ കൈവശക്കാര്‍ക്ക് 1968-ൽ പട്ടയം അനുവദിച്ചിരുന്നു.

കോളനി ഭൂമിയിലെ റിസര്‍വ് മരങ്ങളില്‍ 120 സെന്റീ മീറ്ററില്‍ കൂടുതല്‍ വണ്ണമുള്ളവ മുറിച്ചെടുക്കാനും കൈവശക്കാര്‍ക്ക് ക്യുബിക് മീറ്ററിനു 4,500 രൂപ നിരക്കില്‍ സമാശ്വാസധനം നല്‍കാനും 1995-ൽ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളനി ഭൂമിയിലെ തേക്കുമരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു.

2005-ല്‍ മരങ്ങളുടെ കൈവശക്കാര്‍ക്കുള്ള സമാശ്വാസധനം ക്യുബിക് മീറ്ററിനു 10,000 രൂപയായി വര്‍ധിപ്പിച്ചിരുന്നു. കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഈട്ടിമരങ്ങള്‍ മുറിക്കാൻ ഈ വര്‍ഷമാണ് തീരുമാനമായത്.

eeti-wayanad-trees-centuries-old-rosewood-trees-axe-blivenews.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

http://blivenews.com/?s=Sreejith,Varappuzha, Sreejith, custody, death, RTF , postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC , sreejith, custodial death

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ആർടിഎഫ് പ്രതിക്കൂട്ടിൽ

Kathua , Case, Delhi Highcourt , fine, media, president,Rs 10 lakh , girl, leading news channels and dailies,victim, picture, name, revealed, Ram Nath Kovind

കത്വ: വിമർശനവുമായി രാഷ്‌ട്രപതി; കുട്ടിയുടെ പേര് പരാമര്‍ശിച്ച മാധ്യമങ്ങള്‍ക്ക് പിഴ