Egg, World Egg Day, Egg Myths
in ,

മുട്ടയെ കുറിച്ചുള്ള ചില അബദ്ധ ധാരണകൾ തിരുത്താം

ഒക്ടോബറിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച ലോക മുട്ട ദിനമായിരുന്നു(World Egg Day). മുട്ടയ്ക്കും ഒരു ദിനമോ എന്ന് സംശയിക്കുന്നവരുണ്ടാകും. എന്നാൽ അതിന്റെ ആവശ്യമില്ല. ലോകമെങ്ങുമുള്ള മനുഷ്യരുടെ ഇഷ്ടവിഭവമായ പോഷകാഹാരത്തിനു വേണ്ടി ഒരു ദിവസം പ്രത്യേകമായി മാറ്റിവയ്ക്കുന്നതിൽ ഒരു തെറ്റുമില്ല.

ഇന്റർനാഷണൽ എഗ്ഗ് കമ്മീഷന്റെ1996-ലെ കോൺഫറൻസിൽ വച്ചാണ് ഒക്ടോബറിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ചയെ മുട്ട ദിനമാക്കാൻ തീരുമാനിച്ചത്. മുട്ട കഴിക്കുന്നതിന്റെ ഗുണവശങ്ങളെപ്പറ്റി അവബോധം ജനിപ്പിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

ഉന്നത ഗുണനിലവാരമുള്ള പ്രൊറ്റീനുകളും ഡി, ബി 6 , ബി 12 ജീവകങ്ങളും സെലെനിയവും അയേണും കോപ്പറും സിങ്കുമുൾപ്പെടെയുള്ള ധാതുക്കളും ഒക്കെയായി അതീവ പോഷക സമ്പന്നമായ മുട്ട നിത്യേന ഒന്നോ രണ്ടോ കഴിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ മുട്ടയെ ചുറ്റിപ്പറ്റി ഒട്ടേറെ അബദ്ധധാരണകളുണ്ട്. അത്തരം അടിയുറച്ച അഞ്ചു തെറ്റിദ്ധാരണകൾ ഇതാ …

ഒന്ന്) മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടും

കൊളസ്ട്രോളിനെ ഭയന്ന് മുട്ട കൈകൊണ്ടു തൊടാത്തവരുണ്ട്. അതിന്റെ ആവശ്യമില്ലെന്നാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ന്യൂട്രിഷനിസ്റ് ഡോ.അഞ്ജു സൂദ് പറയുന്നത്. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുക. പ്രൊട്ടീൻ സമ്പന്നമാണ് മുട്ടയുടെ വെള്ള. അത് ഒഴിവാക്കേണ്ട കാര്യമില്ല . രണ്ടു മുട്ടയുടെ വെള്ള കഴിച്ചാൽ ഒരു ദിവസത്തേക്കാവശ്യമായ മുഴുവൻ പ്രൊട്ടീനും നമുക്ക് ലഭ്യമാകും.

രണ്ട്) ബാക്ടീരിയകളെ ഒഴിവാക്കാൻ മുട്ട നന്നായി കഴുക

മുട്ടത്തോടിലല്ല സാൽമൊണല്ല ബാക്റ്റീരിയയുടെ ഇരിപ്പ്. അതിനകത്താണ്. അതിനാൽ തോട് കഴുകി ബാക്ടീരിയയെ തുരത്താം എന്നത് വെറും അബദ്ധ ധാരണയാണ്.

മൂന്ന്) അധികം മുട്ട കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്.

ആരോഗ്യവാനായ ഒരു വ്യക്തിക്ക് ദിവസം മൂന്ന് മുട്ട വരെയാകാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. “ഒന്നോ രണ്ടോ മുട്ട ദിവസേന കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പ്രൊട്ടീൻ ഉറപ്പു വരുത്തും. എന്നാൽ റെഡ് മീറ്റും ചിക്കനുമെല്ലാം നിത്യേന ധാരാളമായി കഴിക്കുന്ന ഒരാളെ സംബന്ധിച്ച് മുട്ട അധികം കഴിക്കുന്നത് ഗുണകരമല്ല” പ്രമുഖ ന്യൂട്രീഷനിസ്റ്റ് രൂപാലി ദത്ത പറയുന്നു.

നാല്) മുട്ടയുടെ നിറവും ഗുണവും തമ്മിൽ ബന്ധമുണ്ട്.

വെളുത്തതും ചാരനിറത്തിലുള്ളതുമായ മുട്ടകളിൽ ഏതാണ് മെച്ചമെന്ന തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ പക്ഷിയുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പിഗ്മെന്റുകളുടെ തോതിനനുസരിച്ചു മുട്ടത്തോടിന് വെള്ളയോ ചാരനിറമോ ലഭിക്കാം. മുട്ടത്തോടിന്റെ നിറം എന്ത് തന്നെയായാലും പോഷകമൂല്യങ്ങളിൽ യാതൊരു വ്യത്യാസവും വരുന്നില്ല.

അഞ്ച്) മുട്ട കഴിച്ചാൽ ഉടനെ പാല് കുടിക്കരുത്.

ആയുർവേദ വിധിപ്രകാരമുള്ള ഈ നിഗമനം ആധുനിക വൈദ്യശാസ്ത്രം പക്ഷേ തള്ളിക്കളയുന്നു. പ്രോട്ടീനുകൾ, അമിനോ ആസിഡ്, ശരീരത്തിനാവശ്യമായ കൊഴുപ്പ് എന്നിവ മുട്ടയിൽ ധാരാളമായുണ്ട്. പാലിൽ പ്രോട്ടീനും കാൽസ്യവും അടങ്ങിയിട്ടുണ്ട്. വേവിക്കാത്ത മുട്ട കഴിക്കുന്നത് ബാക്ടീരിയ ബാധയ്ക്കോ ഭക്ഷ്യ വിഷബാധയ്ക്കോ കാരണമായേക്കാം. എന്നാൽ വേവിച്ച മുട്ടയോടൊപ്പം പാല് കുടിക്കുന്നത് പോഷക സംതുലനം ഉറപ്പാക്കുകയാണ് ചെയ്യുന്നത്.Egg, World Egg Day, Egg Myths

തെറ്റിദ്ധാരണകൾ നീങ്ങിയല്ലോ…പച്ച മുട്ടയൊഴിച്ച് ബാക്കി എന്തും; ഓംലെറ്റോ ബുൾസ് ഐ യോ മുട്ടയും പാലും ഒറ്റയ്ക്കൊറ്റയ്ക്കോ ഒന്നിച്ചോ മിതമായ അളവിൽ നിത്യേന കഴിച്ചോളൂ. ഒരു കുഴപ്പവും വരില്ല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Magic mushrooms ,reboot,brain,depression, study,

തലച്ചോർ റീബൂട്ട് ചെയ്യാൻ മാജിക് മഷ്‌റൂംസ്

Kavita, WWE, sign, Kavita Devi ,First Indian Woman, Kavita Dalal,

ഡബ്ള്യു ഡബ്ള്യു ഇയുമായി കരാർ; ആദ്യ ഇന്ത്യൻ വനിതയായി കവിത