Movie prime

തിരുവനന്തപുരം ജില്ല പൂര്‍ണമായും ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല് മെഡിക്കല് കോളേജ് വരെയുള്ള മുഴുവന് സര്ക്കാര് ആശുപത്രികളിലും ഇ-ഹെല്ത്ത് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആശുപത്രി ജീവനക്കാരുടെ വിദഗ്ധ സാങ്കേതിക പരിശീലന പരിപാടി തൈക്കാട് എസ്.എച്ച്.എസ്.ആര്.സി.യില് നടന്നു. തലസ്ഥാന ജില്ലയില് ഇതുവരെ 29 ആശുപത്രികളില് ഇ-ഹെല്ത്ത് സംവിധാനം നിലവിലുണ്ട്. ശേഷിക്കുന്ന 83 സ്ഥാപനങ്ങളില് ഇ-ഹെല്ത്ത് ഒരുമിച്ച് നടപ്പിലാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളാണ് ഒരുക്കി വരുന്നത്. ഈ ആശുപത്രികളിലെ സൂപ്രണ്ടുമാരും മെഡിക്കല് ഓഫീസര്മാരുമാണ് പരിശീലന പരിപാടിയില് പങ്കെടുത്തത്. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന More
 
തിരുവനന്തപുരം ജില്ല പൂര്‍ണമായും ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആശുപത്രി ജീവനക്കാരുടെ വിദഗ്ധ സാങ്കേതിക പരിശീലന പരിപാടി തൈക്കാട് എസ്.എച്ച്.എസ്.ആര്‍.സി.യില്‍ നടന്നു.

തലസ്ഥാന ജില്ലയില്‍ ഇതുവരെ 29 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം നിലവിലുണ്ട്. ശേഷിക്കുന്ന 83 സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് ഒരുമിച്ച് നടപ്പിലാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളാണ് ഒരുക്കി വരുന്നത്. ഈ ആശുപത്രികളിലെ സൂപ്രണ്ടുമാരും മെഡിക്കല്‍ ഓഫീസര്‍മാരുമാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

ഇതിനകം തന്നെ ഗ്രാമീണ മേഖലയിലെ രണ്ടര കോടി ജനങ്ങളുടെ ആരോഗ്യ രേഖ ഇ-ഹെല്‍ത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ബാക്കിയുള്ളവരുടെ വിവര ശേഖരണം നടന്നുവരുന്നു. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഇത്ര സമഗ്രമായ ആരോഗ്യ വിവര ശേഖരണം അടിസ്ഥാനപ്പെടുത്തി പദ്ധതിയാസൂത്രണവും രോഗനിര്‍ണയവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാരീതികളും വിവരസാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ സമന്വയിപ്പിച്ച് വിജയകരമായി ഇ-ഹെല്‍ത്തിലൂടെ നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.

ഒ.പി. രജിസ്‌ട്രേഷന്‍ മുതല്‍ രോഗീ പരിശോധനയും ചികിത്സക്രമങ്ങളും ഭരണനിര്‍വഹണവും ഉള്‍പ്പെടെ സമഗ്ര മേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ സംയോജിതമായ ഒരു സോഫ്റ്റുവെയര്‍ സിസ്റ്റം മുഖേന ക്രോഡീകരിച്ച് ശാസ്ത്രീയവും ഫലപ്രദവുമായ പുനരുപയോഗത്തിന് സജ്ജമാക്കി ഉപയോക്താക്കള്‍ക്ക് ആയാസ രഹിതവും രോഗീ സൗഹൃദവുമായ ചികിത്സ ഉറപ്പാക്കുകയുമാണ് ഇ-ഹെല്‍ത്തിലൂടെ ചെയ്യുന്നത്.

ഇതിലൂടെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ കടലാസ് രഹിതമാക്കികൊണ്ട് വേഗതയും കൃത്യതയും പ്രദാനം ചെയ്യുന്ന ചികിത്സാ സംവിധാനം വിവര സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയും.

ഇ-ഹെല്‍ത്ത് സംവിധാനം ഒന്നാംഘട്ടത്തില്‍ വിജയകരമായി നടപ്പിലാക്കിയ 29 സ്ഥാപനങ്ങളെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. തിരുവനന്തപുരം ജില്ലയിലെ മറ്റ് സ്ഥാപനങ്ങള്‍ക്ക് ഇവര്‍ മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, മറ്റ് വകുപ്പ് മേധാവികള്‍, ഇ-ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.