Einstein , diary, Indians, China, racism,Asia tour,  Nobel-wining scientist, Sri Lanka, stupid, climate, 
in ,

ഇന്ത്യക്കാർ വിഡ്ഢികളോ? ഐൻസ്റ്റീൻ തന്റെ ഡയറിയിൽ കുറിച്ചത് ചർച്ചയാകുമ്പോൾ

‘വംശീയ വിവേചനം വെള്ളക്കാർക്ക് പിടിപെട്ട ഒരു രോഗമാണെന്ന്’ അഭിപ്രായപ്പെട്ടിട്ടുണ്ട് പ്രശസ്ത ഭൗതികജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ ( Einstein ).

1946-ൽ കറുത്ത വർഗ്ഗക്കാർക്ക് ആദ്യമായി ബിരുദം നൽകുന്ന ചടങ്ങിൽ ഒരു അമേരിക്കൻ കോളേജിൽ വച്ചാണ് ഐൻസ്റ്റീൻ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്.

എന്നാൽ ഇത്തരം മനോഭാവം അദ്ദേഹത്തിനും ഉണ്ടായിരുന്നു എന്ന് തിരിച്ചറിയുന്നത് ഐൻസ്റ്റീൻ ഒരു ഏഷ്യൻ പര്യടനത്തിനിടയിൽ എഴുതിയ ഡയറികുറിപ്പ് പുറത്ത് വന്നതോടെയാണ്.

സമീപ കാലത്ത് പുറത്തു വിട്ട ആ രേഖകൾ വംശീയതയെ പറ്റിയും ഇന്ത്യ, ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലെ ജനങ്ങളെക്കുറിച്ചുള്ള ഈ നോബൽ പുരസ്‌കാര ജേതാവിന്റെ കാഴ്ച്ചപ്പാടുകളെക്കുറിച്ചുമുള്ള മറ്റൊരു ചർച്ചയ്ക്ക് തുടക്കം കുറിച്ചു.

ഇന്ത്യയിലെ ജനങ്ങൾ ശാസ്‌ത്രപരമായി താഴ്ന്നവരാണെന്നും ഉപഭൂഖണ്ഡത്തിന്റെ കാലാവസ്ഥ മൂലം അവർക്ക് മണിക്കൂറിന്റെ കാൽ ഭാഗം മുന്നോട്ടോ പിന്നോട്ടോ ചിന്തിക്കാൻ കഴിയില്ലെന്നും ആ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു!

കാലിഫോർണിയ സാങ്കേതിക സർവ്വകലാശാലയിലെ ഐൻസ്റ്റീൻ പേപ്പേഴ്സ് പ്രൊജക്റ്റ് അസിസ്റ്റന്റ് ഡയറക്ടറും ആൽബർട്ട് ഐൻസ്റ്റീന്റെ ട്രാവൽ ഡയറികളും അടങ്ങുന്ന പുസ്തകത്തിന്റെ എഡിറ്ററുമായ സീവ് റോസെൻക്രാൻസിന്റെ അഭിപ്രായത്തിൽ 1922 ഒക്ടോബറിനും 1923 മാർച്ചിനും ഇടയിൽ പലസ്തീൻ,സ്പെയിൻ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കവെയുള്ള കുറിപ്പുകളാണുള്ളത്.

Einstein , diary,

മഹത്തായ മാനുഷിക മാതൃകയായി മാലോകർക്കിടയിൽ നിലനിൽക്കുന്ന ഐൻസ്റീന്റെ അതുല്യമായ പരിവേഷത്തിന് ഒരു വിധത്തിലും യോജിക്കാത്ത അഭിപ്രായപ്രകടനങ്ങളാണ് അവയിലുള്ളത്.

ഐൻസ്റ്റീന്റെ ട്രാവൽ ഡയറികളുടെ സമാഹാരത്തിന്റെ ആരംഭത്തിൽ റോസെൻക്രാൻസ് വിശദമാക്കുന്നത് ഇന്ത്യൻ, ചൈനീസ്,ജാപ്പനീസ് ജനങ്ങളെക്കുറിച്ചുള്ള അഭിപ്രായപ്രകടനം വംശീതയാണെന്ന് വ്യക്തമാണെന്നതായിരുന്നു.

ദൂരദേശ യാത്രയിൽ കൊളോമ്പോയിലെത്തിയ ഐൻസ്റ്റീൻ ഇന്ത്യക്കാർ പ്രാകൃത ജീവിതമാണ് നയിക്കുന്നതെന്ന് അഭിപ്രായപ്പെട്ടതായി എഡിറ്റർ പറയുന്നു.

ഭൂമിശാസ്ത്രപരമായ നിശ്ചിതത്വത്തിലും ഇന്ത്യൻ ജനതയോടുമുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ് കാലാവസ്ഥയും ജനതയുടെ ചിന്തയുമായി ബന്ധപ്പെടുത്തിയതിലൂടെ വ്യക്തമാകുന്നതായി റോസെൻക്രാൻസ് പറയുന്നത്.

ഭൂമിശാസ്ത്രം നിശ്ചയിക്കുന്ന രീതിയിൽ ഈ കാലാവസ്ഥയിൽ നമ്മളും ഇന്ത്യക്കാരെ പോലെയാകാറില്ലേ എന്ന ചോദ്യം ഐൻസ്റ്റീൻ ഉന്നയിച്ചതായി റോസെൻക്രാസ് പറയുന്നു.

സെമിത് വിരുദ്ധ പീഡനങ്ങളാൽ നിർബന്ധിതമായി നാസി ഉപേക്ഷിക്കേണ്ടി വന്ന ജൂത വിഭാഗത്തിൽ ഉൾപ്പെട്ട ഐൻസ്റ്റീൻ പിനീട് വംശീയതയിലുള്ള തന്റെ കാഴ്ചപ്പാടുകൾ മാറ്റിയിട്ടുണ്ടാകാമെന്നും റോസെൻക്രാൻസ് പറയുന്നു.

ഐൻസ്റ്റീന്റെ അഭിപ്രായപ്രകടനങ്ങളിലും വ്യക്തിത്വത്തിലുമുള്ള വ്യത്യസ്ത ഘടകങ്ങൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും റോസെൻക്രാൻസ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ചൈനീസ് ജനതയ്‌ക്കെതിരെ ഐൻസ്റ്റീൻ ഉയർത്തിയ ആരോപണവും സമ്പൂർണ വംശീയത പ്രതിപാദിക്കുന്നത് തന്നെയാണെന്ന് പൊതുവെ വിലയിരുത്തിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

weekly-cartoon-hakus-manasa-vacha-June-19-2018

എംഎൽഎമാരായ ഗണേഷ് കുമാറിനേയും പിവി അൻവറിനേയും സംരക്ഷിച്ച് മുഖ്യമന്ത്രി

kerala-police-camp-followers-slaves-allegation

പോലീസിലെ ദാസ്യപ്പണി: നിയമസഭയില്‍ ഇന്നും ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി