ഇലക്ട്രിക്ക് ബസുകൾക്ക് സംസ്ഥാനത്ത് വൻ സ്വീകാര്യത 

തിരുവനന്തപുരം: ശബരിമല സീസണിൽ നിരത്തിലിറങ്ങിയ ഇലക്ട്രിക് ബസുകളുടെ [ E Bus ] സർവ്വീസ് വിജയമാണെന്ന് വിലയിരുത്തൽ. സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിലേക്ക് ചുവടുവെച്ച ഇലക്ട്രിക് ബസുകൾ വൻ സ്വീകാര്യതയാണ്  നേടിയത് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

അഞ്ച് ഇലക്ട്രിക് എ സി ബസുകളാണ് അയ്യപ്പഭക്തർക്കായി കെ എസ് ആർ ടി സി സർവീസ് നടത്തിയത്. ഒരു ദിവസം ശരാശരി 360 കിലോമീറ്റർ ഒരു ബസ് ഓടി. കിലോമീറ്ററിന് 110 രൂപ നിരക്കിൽ വരുമാനവും ലഭിച്ചു. വൈദ്യുതി ചാർജ്ജും  വെറ്റ്ലീസ് ചാർജ്ജും ഒഴിവാക്കിയാൽ , ഒരു കിലോമീറ്ററിന്  57 രൂപയിലധികം ലാഭം കെ എസ് ആർ ടി സി നേടി.

ഡീസൽ എ സി ബസുകൾക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധന ഇനത്തിൽ ചെലവാകുമ്പോൾ ഇലക്ട്രിക് ബസുകൾക്ക് 6 രൂപയാണ് ചെലവ്. വൈദ്യുതി ചാർജ് കുറഞ്ഞ രാത്രി സമയത്താണ് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നത്. പുകമലിനീകരണം ഇല്ലാതായതോടെ അന്തരീക്ഷ മലിനീകരണവും കുറയുമെന്നതാണ് പ്രത്യേകത.10 വർഷത്തേക്ക് വാടകക്കെടുത്ത ഇ- ബസുകൾ ഇനി ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കും, ഫേസ്‌ ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇലക്ട്രിക് വാഹനങ്ങളെ സാർവ്വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ ഇ-വെഹിക്കിൾ നയത്തിന് സർക്കാർ അംഗീകാരം നൽകിയിരുന്നു.  കേരള ഓട്ടോ മൊബൈൽസ് ആകട്ടെ ഇലക്ട്രിക് ഓട്ടോകൾ വാണിജ്യ അടിസ്ഥാനത്തിൽ നിരത്തിലിറക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ ഇപ്പോൾ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സി പവർ ഫൈവ് സമൃദ്ധിക്ക് തുടക്കമായി: കാര്യവട്ടം ക്യാംപസിൽ 20 സെന്റിൽ കൃഷിയിറക്കി

സാങ്കേതിക യോഗ്യതയുളള പോലീസ് ഉദ്യോഗസ്ഥരുടെ സേവനം വിനിയോഗിക്കും