in , ,

ആന അലറലോടലറൽ! ആര് കേൾക്കാൻ! 

രായപ്പണ്ണൻ പെരിയ ചിന്തയിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച പടിഞ്ഞാറേക്കോട്ടയുടെ തണലുപറ്റി ആറാട്ടെഴുന്നള്ളത്തും കണ്ട് പൊന്നുതമ്പുരാനെയും കൺപാർത്ത് വന്നേക്കാം എന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ആള് തിരികെ വന്നത് മുതൽ ഇങ്ങനെയാണ്. ഒരേ ചിന്ത. ഇടയ്ക്കൊക്കെ ‘ചിന്തിച്ചാലന്തമില്ലെന്റെ ജനാർദ്ദനാ‘ എന്നോ മറ്റോ പിറുപിറുക്കുന്നുമുണ്ട്. പത്മതീർത്ഥക്കുളത്തിനരികിലിരുന്ന്, ഇല്ലാതാവുന്ന വെള്ളവും നോക്കി ചിന്തിച്ചിരിക്കുമ്പോഴാണ് രായപ്പണ്ണനെ കണ്ടത്. അടുത്ത് പോയി ചോദിച്ചു: എന്തണ്ണാ ഒരു കുണ്ഠിതം പോലെ? 

പിന്നല്ലാതെ എന്ത് ചെയ്യണമെന്നാടാ നീ പറയുന്നത്? നീയും കണ്ടതല്ലേ ആറാട്ടിനുണ്ടായ പൂരം? ആനകളൊക്കെ തേരാ പാരാ ഓടിയത് നീയും കണ്ടതല്ലേ? ആർക്കും അപകടമൊന്നും പറ്റാത്തത് ആരുടെയൊക്കെയോ കൃപകൊണ്ടു തന്നെ.

elephant fireഅണ്ണാ ഉത്സവമൊക്കെയാകുമ്പോൾ ഇതൊക്കെ സാധാരണയല്ലേ? ആർക്കും ഒന്നും പറ്റീല്ലല്ലോ, പിന്നെന്താണ് പ്രശ്നം? 

തന്നെ. തന്നെ. ആർക്കെങ്കിലും എന്തെങ്കിലും പറ്റുമ്പളാണല്ലോ പ്രശ്നം പ്രശ്‌നമാകുന്നത്? എടാ മരക്കഴുതേ, ആറാട്ട് എഴുന്നള്ളിപ്പ് കാണാൻ അവിടെ തടിച്ചു കൂടിയ ജനത്തിന് ഒരു കണക്കുണ്ടായിരുന്നാ? ഒരു ബഹളമുണ്ടായാൽ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ എല്ലാവരും കൂടി ഓടുമ്പോൾ എത്രയെത്രപേര്, വയസ്സായവരും കുഞ്ഞുങ്ങളും ഉൾപ്പടെ എത്രപേര്, വീണുപോയേനെ. ഒരപകടം ഒഴിവായി എന്നത് ദൈവാധീനം കൊണ്ടാണെടേയ്. 

അതുതന്നെയല്ലേ അണ്ണാ ഞാനും പറഞ്ഞത്?

അല്ലടാ, നീയും ഞാനും ചിന്തിക്കാൻ വിട്ടുപോയ വേറെ ചിലതുണ്ട്. നിന്നെപ്പോലെ ഉള്ളവരെങ്കിലും അതൊക്കെ ഒന്ന് ചിന്തിക്കാത്തതെന്ത്?

അതെന്തോന്നണ്ണാ?

ആനകളൊക്കെ വെറുതെ തമാശയ്ക്കാണ് വിരണ്ടോടണതെന്നു നിനക്ക് തോന്നിയാ? സഹിക്കാമ്പറ്റണതിനപ്പുറം സഹിക്കേണ്ടിവരുമ്പോ ആനയെന്നല്ല നീയായാലും പ്രതിഷേധിക്കൂലേ? എവിടെ ആന വിരണ്ടോടിയാലും കാരണം പീഢനം തന്നെ.

mozhiഅതെങ്ങനെയണ്ണാ പീഢനം ആവണത്? നമ്മള് ആനയെ ആരാധിക്കുകയൂം ബഹുമാനിക്കുകയുമൊക്കെയല്ലേ ചെയ്യുന്നത്? 

രായപ്പണ്ണൻ നെടുനീളത്തിൽ ഒരു പുലഭ്യം ഈയുള്ളവനു നേരെ തൊടുത്തു വിട്ടു. നിർത്തെടാ . അവന്റെയൊക്കെ ബഹുമാനം!  ഉച്ചച്ചൂടിൽ തിളച്ചുകിടക്കുന്ന ടാറിട്ട റോഡിലൂടെ ആ പാവം മിണ്ടാപ്രാണികളെ നടത്തിച്ചിട്ട്, ഒരു നെറ്റിപ്പട്ടവും കെട്ടി മേയ്ക്കപ്പിട്ടാൽ അത് ബഹുമാനമാകണതെങ്ങനെ എന്ന് നീ പറഞ്ഞു താ. ഒരുത്സവത്തിന്റെ പേരിൽ ചുറ്റും കാതടപ്പിക്കുന്ന ശബ്ദവും ആളിക്കത്തുന്ന തീവെട്ടിയുടെ ചൂടും കൊണ്ട് പൊതിഞ്ഞ് മണിക്കൂറുകളോളം നടക്കാൻ വിധിക്കപ്പെട്ട ആനകൾ പാവങ്ങളല്ലേടാ, നീയൊന്ന് ആലോച്ചിച്ച് നോക്ക്. 

അണ്ണാ ശരി തന്നെ, പക്ഷെ തേവരുടെ ബിംബം കയറ്റി നെറ്റിപ്പട്ടമൊക്കെ അണിഞ്ഞു നടക്കുമ്പം ആനയ്‌ക്കൊരു ചന്തമൊക്കെയില്ലേ? 

ചന്തം കാണുന്നവന്റെ കണ്ണിലല്ലേടാ? അതനുഭവിക്കുന്ന വേദന നീ അറിയണില്ലല്ലാ? അറിയണൊണ്ടാ, നീ പറ.

അണ്ണൻ പറഞ്ഞതു പോയിന്റ്, പക്ഷെ ആനയില്ലാതെ എന്തുത്സവം അണ്ണാ?

elephant2അതെന്ത് വർത്തമാനമെടേ? ഉത്സവത്തിന് ആനയില്ലെങ്കി അനുഗ്രഹം തരൂല എന്ന് ഏതെങ്കിലും തേവര് പറഞ്ഞാ? സഹജീവികളെ ദ്രോഹിക്കുന്ന ഒരു ഭക്തന്റെയും പ്രാർത്ഥന കേൾക്കൂലെടാ!  നിനക്കറിയാമോ കഴിഞ്ഞ രണ്ടു വർഷക്കാലത്തിനിടയിൽ 59 ആനകളാണ് കേരളത്തിൽ ചെരിഞ്ഞത്. അതിൽ 70 ശതമാനം എരണ്ടക്കെട്ട് എന്ന അസുഖം വന്നിട്ടാണ്. ശരിയായ സംരക്ഷണമില്ലാതാകുമ്പോ,  സമയാസമയം ശരിയായ ആഹാരം കിട്ടാത്തപ്പോ, കലശലായ മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോ എരണ്ടക്കെട്ട് സംഭവിക്കുമെന്നും അത് കാരണം മരണം സംഭവിക്കുമെന്നും  കേരളത്തിലെ തന്നെ വിദഗ്ധ ശാസ്ത്രജ്ഞന്മാര് പറഞ്ഞിട്ടുണ്ട്. പത്രം വായിക്കെടാ വല്ലപ്പോഴും, ഇതൊക്കെയറിയാനെങ്കിലും! ഫെബ്രുവരി മാസത്തിൽ മാത്രം ആറ് കൊമ്പന്മാർ ഈ അസുഖം കാരണം ചെരിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്.  

ഡേയ്, നീ വേറൊരു കാര്യം ശ്രദ്ധിച്ചാ? ഈ ആനകളെയൊക്കെ പാട്ടും പാടി ദ്രോഹിക്കുന്ന ആളുകളുടെ സംഘങ്ങൾക്കൊരു പേരുണ്ടിപ്പോ. ആനപ്രേമികൾ എന്ന്. ഇതൊക്കെ ചിന്തിച്ചിട്ട് ഒരന്തവുമില്ലല്ലാ എന്റെ ശ്രീപദ്മനാഭപ്പെരുമാളെ! 

ആനപ്രേമിയെന്ന് സ്വയം ഊറ്റം കൊണ്ടുനടന്ന ഈയുള്ളവൻ രായപ്പണ്ണൻ കാണാതെ പതുക്കെ സ്ഥലം വിട്ടു. അല്ലാതിപ്പോ എന്ത് ചെയ്യാനാണ്. അല്ലേ? നമുക്കാനായും വേണം തേവരും വേണം. അതൊക്കെക്കണ്ട് ആനന്ദിക്കുകേം വേണം. അതിനിപ്പോ കുറെ ആന കരഞ്ഞാലെന്ത്, വിരണ്ടോടിയാലെന്ത്, ചരിഞ്ഞാലെന്ത്. അടുത്ത ഉത്സവം വരുന്നവരെ പിടിച്ചുനിക്കണ്ടേ ഭായ്!

രായപ്പണ്ണൻ മുൻ എപ്പിസോഡുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ചോദ്യപേപ്പർ ചോർച്ച: പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ

Fuel price, Karnataka election,Yeddyurappa, Deve Gowda hike, petrol, diesel, polling, result, vote, oil prices, OMC, mandated, daily revision, fuel , price, hike, Thomas Issac, Kerala Assembly, opposition, notice, central govt,

ഇന്ധന വില വർദ്ധനവ്: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം; കേന്ദ്രത്തിനെതിരെ ധനമന്ത്രി