എട്ടാം ക്ലാസ് വിദ്യാർത്ഥി ഏറ്റവും പ്രായം കുറഞ്ഞ എംബെഡഡ് പ്രോഗ്രാമർ

embedded programmer , 8th class, student ,Thamarai Nayakam,Networkz Systems, Class VIII  honoured ,Youngest Embedded Programmer ,projects , competitions,

തിരുവനന്തപുരം: നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ താമരൈ നായകത്തെ ‘യങ്ങസ്റ്റ് എംബെഡഡ് പ്രോഗ്രാമറായി’ ( embedded programmer ) നെറ്റ്‌വർക്ക്സ് സിസ്റ്റംസ് ആദരിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്നോളജി ട്രെയിനിംഗ് കമ്പനിയാണ് നെറ്റ്‌വർക്ക് സിസ്റ്റംസ്.

12 വയസ്സുള്ള താമരൈ നായകം വിസ്മയകരമായ ശാസ്ത്ര മനോഭാവം, സൃഷ്ടിപരമായ ആശയങ്ങൾ എന്നിവയാൽ നെറ്റ്‌വർക്ക്സ് സിസ്റ്റംസ് വാർഷിക സമ്മേളനത്തിൽ ഏവരെയും അത്ഭുതപ്പെടുത്തി.

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നിവയിൽ പ്രായാതീതമായ അറിവുള്ള ഈ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രായോഗിക അറിവും അനുഭവവുമുള്ള വ്യക്തിയായി വിശേഷിപ്പിച്ചു.

എല്ലാ ശാസ്ത്ര പ്രോജക്ടുകളിലും മത്സരങ്ങളിലും ഈ എട്ടാം ക്ലാസ് വിദ്യാർത്ഥി സജീവമായി പങ്കെടുത്തിരുന്നു.

നേരത്തെ കാലടി ശങ്കരാചാര്യ സർവകലാശാലയും ഏഷ്യാനെറ്റും സംയുക്തമായി താമരൈ നായകത്തെ 2018 ലെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞനായി തിരഞ്ഞെടുത്തിരുന്നു.

എഞ്ചിനീയറിംഗ് മോഡൽ നിർമ്മാണത്തിൽ സീനിയർ വിദ്യാർത്ഥികളുമായിട്ടാണ് താമരൈ നായകം മത്സരിച്ചത്.

ഡോ .എ പി ജെ അബ്ദുൾ കലാം, ബാബ അറ്റോമിക് റിസർച്ച് സെന്ററിൽ നിന്നും വിരമിച്ച സീനിയർ ശാസ്ത്രജ്ഞൻ ഡോ രാജ ചന്ദ്രശേഖർ എന്നിവരോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച ‘ഇൻസ്പയർഡ് ടു ഇന്നൊവേറ്റ്’ എന്ന ശാസ്ത്ര മത്സരത്തിൽ ഈ വിദ്യാർത്ഥി ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

വിദ്യാർത്ഥികൾ വർക്കിംഗ് എഞ്ചിനീയറിംഗ് മോഡലുകൾ നിർമ്മിക്കുക എന്ന മത്സരത്തിൽ താമരൈ ഒന്നാം സ്ഥാനത്തെത്തി.

എയ്റോ ക്ലബ് ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ആൻഡ് ടെക്നോളജി, സർവോദയ സെൻട്രൽ വിദ്യാലയ എന്നിവരാൽ അംഗീകരിക്കപ്പെട്ട താമരൈ റോബോട്സിൽ അതിയായ താത്പര്യം കാണിച്ചതിന് പുറമെ അത് സ്വന്തമായി നിർമിക്കുന്നതിൽ വിജയിച്ചു.

ഓർഡിനോ, പി ഐ സി, എ ആർ എം, റാസ്പ്ബെറി പൈ, ഐ ഒ ടി, എം വി സി, സി സി എൻ എ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിങ്, നെറ്റ്‌വർക്ക് സെക്യൂരിറ്റി എന്നിവ ഉപയോഗപ്പെടുത്തി കേരളത്തിലും തമിഴ്‌നാട്ടിലും ഐ ഒ എസ്, ആൻഡ്രോയിഡ് സ്റ്റുഡിയോ, എംബെഡഡ് സിസ്റ്റംസ് എന്നിവ സംബന്ധമായ കോഴ്സുകൾ പ്രദാനം ചെയ്യുന്ന നെറ്റ്‌വർക്ക്സ് സിസ്റ്റംസിലാണ് കഴിഞ്ഞ രണ്ട് വർഷങ്ങളായി താമരൈനായകം പ്രോഗ്രാമിങ് പഠിക്കുന്നത്.

തിരുവനന്തപരത്തുള്ള ഹോട്ടൽ ഹൈസിന്തിൽ നടന്ന വാർഷിക സമ്മേളനത്തിൽ നെറ്റ്‌വർക്ക്സ് സിസ്റ്റംസ് എക്സിക്യൂട്ടീവ് ഡയറക്ടർ അളഗർ രാജൻ, ഡയറക്ടർ മത്തായി ചാക്കോച്ചൻ എന്നിവർ താമരൈ നായകത്തെ ആദരിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Afghan ,children ,out of school, , Afghanistan, Taliban, conflict, poverty, child marriage,discrimination against girls, humanitarian organisations,UNICEF, seminar

അഫ്ഗാനിൽ ഏഴിനും പതിനേഴിനും ഇടയിൽ പ്രായമുള്ള, അക്ഷരം അറിയാത്ത 37 ലക്ഷം കുട്ടികൾ!

EnviroMUN , 2018, UN model, CISSA, TP Sreenivasan, energy, Bhoomitrasena, the environment club of College of Engineering, Thiruvananthapuram ,CET, Former Ambassador, Environment Model United Nations ,EnviroMUN 2018, RCE, CISSA , Bhoomitrasena ,Organise, EnviroMUN ,students , CET , June 2, Enviro Model United nations , programme  ,Model United Nations ,MUN, UN , socially, politically , environmentally ,organised , UNURCE ,CET campus ,

എൻവിറോ എം.യു.എൻ 2018-ൽ ആഗോള ഊർജ്ജ നയരൂപീകരണം ചർച്ച ചെയ്തു