അടിയന്തരാവസ്ഥയെ അനുസ്മരിച്ച് തൃശ്ശൂരിൽ മാധ്യമ സെമിനാർ

emergency period , media,press freedom seminar, Thrissur, Triprayar , journalism, threats, attack, 

തൃശൂർ: അടിയന്തരാവസ്ഥാ കാലഘട്ടത്തെ ( emergency period ) അനുസ്മരിച്ച് തൃശ്ശൂരിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു. ‘മാധ്യമങ്ങളും ജനാധിപത്യ വികാസവും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംഘാടകർ അധിനിവേശ പ്രതിരോധ സമിതിയാണ്.

അച്ചടി-ദൃശ്യ-നവമാധ്യമ രംഗത്തെ ശ്രദ്ധേയരായ ഒട്ടേറെ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടി ജൂലൈ ഒന്നാം തീയതി ഞായറാഴ്ച ഉച്ച തിരിഞ്ഞു മൂന്നു മണി മുതൽ തൃപ്രയാറിലാണ് അരങ്ങേറുക.

മുതിർന്ന പത്രപ്രവർത്തകനും ഡെക്കാൻ ക്രോണിക്കിൾ ദിനപത്രത്തിന്റെ കൊച്ചി ബ്യുറോ ചീഫുമായ കെ പി സേതു നാഥ്‌ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തും. ന്യൂസ് പോർട്ടൽ കോളമിസ്റ്റും ചലച്ചിത്ര നിരൂപകയും ഗവേഷണ വിദ്യാർത്ഥിയുമായ അപർണ പ്രശാന്തിനിയും സെമിനാറിൽ പങ്കെടുക്കും.

അടുത്തിടെ അല്ലു അർജ്ജുൻ ഫാൻസ് എന്നവകാശപ്പെടുന്ന ചിലരുടെ സൈബർ ആക്രമണത്തിനിരയായ അപർണ്ണ പ്രശാന്തിനി തന്റെ സോഷ്യൽ മീഡിയ അനുഭവം പങ്കുവയ്ക്കും. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്ന് സംഘാടകർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ചില സ്വതന്ത്ര ഏജൻസികൾ അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം അൻപതോളം മാധ്യമ പ്രവർത്തകരാണ് പോയ വർഷം രാജ്യത്ത്
‘ടാർഗെറ്റഡ് ‘ ആക്രമണത്തെ നേരിട്ടതെന്നും ഇഷ്ടമല്ലാത്ത വാർത്തകൾ നൽകിയതിന് ടെലിവിഷൻ ചാനലുകൾക്ക് കേന്ദ്ര സർക്കാർ നിരവധി തവണ നിരോധനം ഏർപ്പെടുത്തിയതായും സംഘാടകർ കുറ്റപ്പെടുത്തി.

മാധ്യമപ്രവർത്തകർ രാജ്യദ്രോഹക്കുറ്റത്തിന് പ്രതിചേർക്കപ്പെട്ട സംഭവങ്ങൾ ഒട്ടേറെയുണ്ടെന്നും മാധ്യമ പ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങൾ ഏറ്റവും ശക്തി പ്രാപിക്കുന്നത് മോഡി ഭരണകാലത്താണെന്ന്‌ ജേണലിസ്റ്റുകളുടെ അന്താരാഷ്ട്ര ഫെഡറേഷൻ വിലയിരുത്തിയിട്ടുള്ളതായും പത്രക്കുറിപ്പിൽ പറയുന്നു.

ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളാണ് ഇതിന്റെ ഏറ്റവും വലിയ ഇരയെന്നും സ്വതന്ത്രവും നിർഭയവുമായ അഭിപ്രായ പ്രകടനങ്ങൾക്ക് ജീവൻ ബലി നൽകേണ്ടിവന്ന പത്രപ്രവർത്തകയായിരുന്നു കഴിഞ്ഞവർഷം കൊലചെയ്യപ്പെട്ട ഗൗരി ലങ്കേഷ് എന്നും സംഘാടകർ ചൂണ്ടിക്കാട്ടി.

ഇക്കൊല്ലം മാർച്ചിൽ അച്ചടി-ദൃശ്യ മാധ്യമ പ്രവർത്തകരായ നവീൻ നിശ്ചലും സന്ദീപ് ശർമ്മയും ജൂണിൽ ഷുജാദ് ബുഖാരിയും കൊല്ലപ്പെട്ടതായും അറിയാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോൾ സ്വതന്ത്ര ജനതയെന്ന അവകാശവാദത്തിന് വലിയ കഴമ്പൊന്നുമില്ലെന്ന് അടിയന്തരാവസ്ഥക്കാലത്ത് നാം തിരിച്ചറിഞ്ഞതാണെന്നും സംഘാടകർ ഓർമ്മിപ്പിച്ചു.

ജൂൺ 26-ന് ആ തിരിച്ചറിവുകൾക്ക് 43 വർഷം തികയുകയാണെന്നും അപ്പോഴും മാധ്യമങ്ങളും ജനാധിപത്യവും നേരിടുന്ന ആപത്തുകളെക്കുറിച്ചുള്ള നമ്മുടെ ചർച്ച തുടരുകയാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.

‘റിപ്പോർട്ടേഴ്‌സ് സാൻസ് ഫ്രന്റിയേഴ്‌സ്’ എന്ന അന്താരാഷ്ട്ര സംഘടന ഈയിടെ പുറത്തുവിട്ട പ്രസ് ഫ്രീഡം ഇൻഡക്സിൽ 180-ൽ 138-മത്തെ സ്ഥാനത്താണ് ഇന്ത്യയെന്നും ഇറാഖ്, സിറിയ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ മാധ്യമ പ്രവർത്തനത്തിന് ഏറ്റവും അപകടകരമായ അന്തരീക്ഷം നിലനിൽക്കുന്ന രാജ്യം ഇന്ത്യയാണെന്ന് അന്താരാഷ്ട്ര സംഘടന തെളിവ് നൽകുന്നതായും സംഘാടകർ വെളിപ്പെടുത്തി.

രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും അവരുടെ തണലിൽ തഴച്ചുവളരുന്ന അധോലോകത്തു നിന്നുമാണ് മീഡിയ ഏറ്റവും വലിയ ഭീഷണി നേരിടുന്നതെന്നും ഭരണഘടന ഉറപ്പു നൽകുന്ന ‘ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്സ്പ്രഷൻ’ പൊള്ളയാണെന്ന് ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ വിളിച്ചു പറയുന്നുണ്ടെന്നും സംഘാടകർ ആരോപിച്ചു.

തികച്ചും സാധാരണമായ രാഷ്ട്രീയ പ്രവർത്തനം പോലും സാധ്യമല്ലാത്ത സ്ഥിതിവിശേഷം എന്ന പ്രതിഷേധം ഉയരുന്നത് ഒരു കാലത്ത് രാഷ്ട്രീയമായി ചലനാത്മകമായിരുന്ന ജെ എൻ യു അടക്കമുള്ള സർവ്വകലാശാലകളിൽ നിന്നാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ആക്റ്റിവിസ്റ്റുകൾ, ജേണലിസ്റ്റുകൾ, അഭിഭാഷകർ, വിദ്യാർത്ഥികൾ തുടങ്ങി അഭിപ്രായവും നിലപാടും സ്വതന്ത്ര ബുദ്ധിയുമുള്ള വ്യക്തികൾക്ക് നേരെയുള്ള ആക്രമണങ്ങൾ മുൻപത്തേക്കാൾ ശക്തി പ്രാപിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പിലുണ്ട്.

ജനവിരുദ്ധ ഭരണകൂടത്തിനെതിരെയുള്ള ഏതുതരം അഭിപ്രായ പ്രകടനത്തെയും വയലന്റായി നേരിടാൻ ഒരുക്കി നിർത്തിയിട്ടുള്ള കില്ലർ ആർമികൾ തന്നെ നവമാധ്യമങ്ങളിൽ സജീവമാണെന്നും മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്തിയുള്ള ഭരണവർഗ ചെയ്തികൾ പുതിയതൊന്നുമല്ലെന്നും കുറ്റപ്പെടുത്തലുണ്ട്.

കേരള മുഖ്യമന്ത്രിയുടെ’കടക്കൂ പുറത്ത്’ ആക്രോശങ്ങൾ മുതൽ കേന്ദ്രമന്ത്രിയുടെ ‘പ്രെസ്റ്റിറ്റ്യൂട്ട്’ ( presstitute ) ആക്ഷേപങ്ങൾ വരെ അതിരുകൾ സകലതും ഭേദിക്കും വിധം അത് അശ്ലീലമാവുന്നുണ്ടെന്നും സംഘാടകർ ആരോപിച്ചു.

അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് അധിനിവേശ പ്രതിരോധ സമിതി ജൂലൈ 1 ന് സംഘടിപ്പിക്കുന്ന സെമിനാറിൽ വികസിത ജനാധിപത്യ രാജ്യത്ത് അച്ചടി-ദൃശ്യ-നവമാധ്യമ ലോകം നേരിടുന്ന ഇത്തരം വെല്ലുവിളികളാണ് ചർച്ച ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kamal Haasan, Political Party,Election Commission , registers , confirming , registration , Makkal Needhi Maiam, relevant documents, formal letter, Sonia, Rahul,  

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യമിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

Foreign woman's murder  , minister, Kadakampally, controversy, Andrews, Kovalam, CBI, HC, notice, govt, 

വിദേശവനിതയു​ടെ മരണത്തിൽ വീണ്ടും വിവാദം; മറുപടിയുമായി മന്ത്രി