energy saving, sub collector, Dr Divya S Ayyer, students, Thiruvananthapuram, energy conservation, energy, wastage, improvement, environment, improvement, efficiency, technology, upgradation, maintenance, sustainable energy
Light bulb, in hand
in ,

ഊര്‍ജ്ജദിന സന്ദേശവുമായി വിദ്യാര്‍ത്ഥികൾക്കൊപ്പം സബ്‌കളക്‌ടറും

തിരുവനന്തപുരം: ഊര്‍ജ്ജസംരക്ഷണം (energy saving) ഭൂമിയോടും പ്രകൃതിയോടും നാം ചെയ്യുന്ന സേവനമല്ലെന്നും നാളത്തെ നമ്മുടെ നിലനിൽപ്പിനായുള്ള സ്വാര്‍ത്ഥമായ പ്രവൃത്തിയാണെന്നും സബ്‌കളക്‌ടർ ഡോ. ദിവ്യ. എസ്. അയ്യര്‍ അഭിപ്രായപ്പെട്ടു. ഊര്‍ജ്ജസംരക്ഷണദിനാചരണത്തോടനുബന്ധിച്ച് കളക്ടറേറ്റിലെത്തിയ ജില്ലയിലെ ഐ.ടി.ഐകളിലെ എന്‍.സി.സി – എന്‍.എസ്.എസ് വോളന്റിയറന്‍മാരോട് സംവദിക്കുകയായിരുന്നു അവര്‍.

ഊര്‍ജ്ജം സംരക്ഷിച്ചാലേ നാളെ സ്വച്ഛമായ ഒരു ജീവിതം നമുക്ക് സാധ്യമാകൂ എന്നും എന്നാൽ ഭൂമിയോടും പ്രകൃതിയോടും ചെയ്യുന്ന ഔദാര്യമായ സേവനമായാണ് പലരും ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളെ കാണുന്നതെന്നും സബ്‌കളക്‌ടർ കുറ്റപ്പെടുത്തി. ആ ചിന്താഗതി ഇത്തരം പ്രവര്‍ത്തനങ്ങളെ യാന്ത്രികമാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

മറിച്ച് അവനവന്റെ നിലനിൽപ്പിനുവേണ്ടിയുള്ള പ്രവൃത്തിയാണെന്ന ബോധം എല്ലാവരിലും ഉണ്ടാകുമ്പോള്‍ ഈ ദൗത്യം വിജയകരമാകുമെന്നും സ്‌കൂളുകളും ഓഫീസുകളും പ്രകൃതിയോടിണങ്ങി ജീവിക്കാനാകുന്ന ഇടങ്ങളാകണമെന്നും സബ്‌കളക്‌ടർ നിർദ്ദേശിച്ചു.

 energy saving, sub collector, Dr Divya S Ayyer, students, Thiruvananthapuram, energy conservation, energy, wastage, improvement, environment, improvement, efficiency, technology, upgradation, maintenance, sustainable energyസംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലും കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി ജില്ലാ പഞ്ചായത്ത് ഓഫീസുകളിലും നടത്തുന്ന ഊര്‍ജ്ജദിന പരിപാടിയുടെ ഭാഗമായാണ് കുട്ടികള്‍ കളക്ടറേറ്റിലെത്തിയത്. എ.ഡി.എം ജോൺ വി. സാമുവൽ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് അദ്ദേഹം ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജലസ്രോതസ്സുകള്‍ ദിനംപ്രതി മലീമസമാക്കപ്പെടുന്ന ഇക്കാലത്ത് അവയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം കൂടി പുതുതലമുറ ഏറ്റെടുക്കേണ്ടിയിരിക്കുന്നുവെന്ന് എ.ഡി.എം അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരെ നേരിട്ട് സമീപിച്ച് കുട്ടികള്‍ ഊര്‍ജ്ജസംരക്ഷണത്തിന്റെ ആവശ്യകത വിശദീകരിച്ചു. കൂടാതെ അവർ പോസ്റ്ററുകളും സ്റ്റിക്കറുകളും വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി കളക്ടറേറ്റിൽ സിഗ്നേച്ചര്‍ ക്യാമ്പയിനും നടത്തി.

ചാക്ക, ആര്യനാട്, ധനുവച്ചപുരം, ആറ്റിങ്ങൽ, കഴക്കൂട്ടം ഐ.ടി.ഐകളിലെ 35 വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളും, ഐ.ടി.ഐ അഡീഷണൽ ഡയറക്ടറും എന്‍.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുമായ കെ.എസ് ധര്‍മ്മരാജന്‍, അസി. സ്റ്റേറ്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എം.എസ് ഗണേശന്‍, പ്രോജക്ട് ഓഫീസര്‍മാരായ കെ. മിനി, എസ്. ഹരിലാൽ, പ്രവീൺചന്ദ് എന്നിവരും കുട്ടികളെ അനുഗമിച്ചു

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing

അമീറുളിന്റെ ശിക്ഷ; കീഴ്‌ക്കോടതിക്കെതിരെ വിമർശനവുമായി ആളൂർ