അപകടങ്ങൾ ഒഴിവാക്കി ആഘോഷങ്ങൾ ആനന്ദപ്രദമാക്കൂ; ഇവ ശ്രദ്ധിക്കുക

തിരുവനന്തപുരം: ഓണം, ദീപാവലി, ക്രിസ്തുമസ്, പുതുവർഷം തുടങ്ങി ആഘോഷമേതായാലും കേരളീയർക്ക് പടക്കം നിർബന്ധമാണ്. എന്നാൽ പലപ്പോഴും അശ്രദ്ധയോടുള്ള ഇവയുടെ ഉപയോഗം വലിയ അപകടങ്ങളിലേയ്ക്ക് കൊണ്ടെത്തിക്കാറുണ്ട്. റോൾ പൊട്ടാസ്, കമ്പിത്തിരി, മത്താപ്പ്, തറച്ചക്രം, ഫയർ പെൻസിൽ തുടങ്ങി കുട്ടികളെ ഏറെ ആകർഷിക്കുന്നവയാണ് പടക്ക ഉത്പന്നങ്ങളിൽ പലതും.

അതുകൊണ്ടുതന്നെ പടക്ക അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത് കുട്ടകളിലാണ്. എന്നാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകുന്ന ലളിതമായ ചില മുൻകരുതലുകൾ സ്വീകരിച്ചാൽ ഈ അപകടങ്ങൾഒഴിവാക്കി ആഘോഷരാവുകൾ ആനന്ദിക്കാം.

അംഗീകൃത പടക്ക കടകളിൽ നിന്നു മാത്രം പടക്കം വാങ്ങുക. ചൈനീസ് പടക്കങ്ങൾ പരമാവധിഒഴിവാക്കുക. കഴിവതും കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിച്ച് ഒരുകൈ അകലം പാലിച്ചുവേണം പടക്കം പൊട്ടിക്കാൻ. തുറസായ സ്ഥലങ്ങളിൽ പടക്കം പൊട്ടിക്കാൻ ശ്രമിക്കുക അതിൽ വീര്യം കൂടിയ പടക്കങ്ങൾ ബോധപൂർവം ഒഴിവാക്കുക. മുതിർന്നവരുടെ നേതൃത്വത്തിൽ വേണം കുട്ടികളെ പടക്കം പൊട്ടിക്കാൻ അനുവദിക്കാൻ. വാഹനങ്ങളുടെ അടുത്തും റോഡുകളിലും പടക്കം കത്തിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

പടക്കം പൊട്ടിക്കുന്നവർ അടുത്തുള്ള ഫയർ സ്റ്റേഷൻറെ നമ്പർ തീർച്ചയായും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ 101 വിളിക്കുക. പൊള്ളലേറ്റാൽ ഉടൻ പ്രാഥമിക ശുശ്രൂഷ നൽകുക. ഗുരുതരമാണെങ്കിൽ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ ശ്രദ്ധിക്കുക. ആംബുലൻസിനായി 102, 108 ൽ വിളിക്കുക. സ്കൂളുകളിൽ അഞ്ചു മിനിറ്റ് വകയിരുത്തിയാൽ കുട്ടികൾക്കായി ഈ നിർദേശങ്ങൾ പറഞ്ഞുകൊടുക്കാൻ സാധിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആദ്യമായി ജില്ലാ വനിത ശിശുവികസന ഓഫീസര്‍മാരെ നിയമിച്ചു

ചവറുവീപ്പയും സ്മാർട്ട് ആക്കി സ്റ്റാർട്ടപ്പ് മേള