ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും ആശ്വാസമെത്തിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: വെള്ളപ്പൊക്കം കാരണം ദുരിതം അനുഭവിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും ഭക്ഷണവും മറ്റു അത്യാവശ്യ സഹായങ്ങളും ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാനത്തൊഴിലാളികളുണ്ട്. താമസസ്ഥലമോ ഭക്ഷണമോ കിട്ടാതെ പലരും പ്രയാസപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തില്‍ അവര്‍ക്കും ആശ്വാസമെത്തിക്കണമെന്ന് ഞായറാഴ്ച വൈകീട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

വെള്ളമിറങ്ങിവരുന്ന സാഹചര്യത്തില്‍ ഇഴജന്തുക്കളുടെ ശല്യം പല പ്രദേശങ്ങളിലുമുണ്ടാകും. അതു കണക്കിലെടുത്ത് പ്രളയബാധിത പ്രദേശത്തെ ആശുപത്രികളില്‍ ആവശ്യത്തിന് ആന്‍റി വെനം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡോക്ടര്‍മാരോടൊപ്പം നഴ്സുമാരുടെ സേവനവും ലഭ്യമാക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അതിശക്തമായ മഴ ഇനി പെയ്യില്ല: കാലാവസ്ഥാ കേന്ദ്രം

ദുരന്ത നിവാരണത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ മത്സ്യഫെഡിന്റെ ആദരം