പെറ്റികേസുകളിലെ പിഴയിൽ ക്രമക്കേടില്ലെന്ന് ഉറപ്പാക്ക​ണം: മനുഷ്യാവകാശ കമ്മീഷൻ

Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

തിരുവനന്തപുരം: പെറ്റി കേസുകളിൽ പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്ന പിഴ ക്യത്യമായി സർക്കാരിലെത്തുന്നുണ്ടോ എന്ന കാര്യം ഉയർന്ന ഉദ്യോഗസ്ഥർ യഥാസമയം പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

പിഴ ഈടാക്കുന്നതിനെ കുറിച്ച്  പരാതി ലഭിച്ചാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

പെറ്റികേസുകളിൽ പൊതുജനങ്ങളിൽ നിന്നും ഈടാക്കുന്ന തുക സർക്കാരിലേക്ക് അടയ്ക്കാതെ തിരിമറി നടത്തുകയാണെന്നാരോപിച്ച്  മനുഷ്യാവകാശ പ്രവർത്തകനായ പി കെ രാജു നൽകിയ പരാതിയിലാണ് ഉത്തരവ്. കമ്മീഷൻ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങിയിരുന്നു.

സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തുന്നതെന്നും ട്രാഫിക് പോലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ മാർക്ക് നൽകുന്ന ടി ആർ 5 ബുക്കുകളിലെ രസീതുകൾ അതാത് ദിവസം തന്നെ പരിശോധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരിമറികൾ നടന്നിട്ടില്ലെന്ന് ഉറപ്പു വരുത്താറുണ്ട്.

ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടാൽ നടപടി സ്വീകരിക്കും. വാഹന പരിശോധന നടത്തേണ്ട രീതിയെ കുറിച്ചും ടി ആർ 5 ബുക്ക് കൈകാര്യം ചെയ്യേണ്ട രീതിയെ കുറിച്ചും പോലീസ് ഓഫീസർമാർക്ക് ക്ലാസുകൾ നൽകാറുണ്ട്. പെറ്റി തുക തിരിമറി സംബന്ധിച്ച് പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

വാഹന പരിശോധന നടത്തുന്ന രീതി  ഉയർന്ന ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇത് ഉയർന്ന ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും അവർ ആവശ്യമായ ശുഷ്കാന്തി കാണിക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മെഡിക്കല്‍ കോളേജിലെ ബസുകളും ഇനി ഹൈടെക്ക്

Kerala trawling ban, fish, chemicals, formalin ,ammonia, other states, Karnataka, Gujarat, Andra Pradesh, lobby, coastal area, Tamil Nadu, boats, net, health issues, fishermen,

മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിന് നിയമം