B LIVE NEWS

Saturday, May 19th

blive:

Entertainment

പൃഥ്വിരാജിന്റെ ബോളിവുഡ്‌ ചിത്രത്തിന്‌ എന്ത്‌ സംഭവിച്ചു?

E-mail Print PDF

അടുത്തിടെയായി മലയാള സിനിമാ മേഖലയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമാണിത്‌. കൊട്ടും കുരവയുമായാണ്‌ മലയാളത്തിലെ യംഗ്‌ സൂപ്പര്‍സ്‌റ്റാര്‍ പൃഥ്വിരാജ്‌ ബോളിവുഡില്‍ അഭിനയിക്കാന്‍ പോയത്‌. അനുരാഗ്‌ കശ്യപ്‌ നിര്‍മ്മിച്ച്‌ സച്ചിന്‍ കുന്ദല്‍ക്കര്‍ സംവിധാനം ചെയ്യുന അയ്യാ എന്ന ചിത്രത്തിലൂടെ പൃഥ്വി ബോളിവുഡില്‍ അരങ്ങേറിയെന്നായിരുന്നു വാര്‍ത്തകള്‍. തെന്നിന്ത്യന്‍ യുവാവായാണ്‌ പൃഥ്വി ചിത്രത്തില്‍ വേഷമിടുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അമ്മയായി അഭിനയിക്കാനും റീമ കല്ലിങ്കല്‍ റെഡി

E-mail Print PDF

ആഷിഖ്‌ അബുവിന്റെ 22 ഫീമെയില്‍ കോട്ടയത്തിലെ ടെസ എബ്രഹാം എന്ന കഥാപാത്രം റീമ കല്ലിങ്കല്‍ എന്ന നടിയെ ഒരുപാട്‌ മാറ്റിയിട്ടുണ്ട്‌. അതുവരെ ഇമേജിന്‌ ഏറെ പ്രാധാന്യം കല്‍പ്പിച്ചിരുന്ന റീമ, ഇപ്പോള്‍ ശക്‌തമായ സ്‌ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മാനസികമായി തയ്യാറായിരിക്കുന്നു. കെ ബി വേണു ആദ്യമായി സംവിധാനം ചെയ്യുന്ന 'വേനലിന്റെ കാലനീക്കങ്ങള്‍' എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്ടു മക്കളുടെ മാതാവായ സാവിത്രി എന്ന കഥാപാത്രത്തെയാണ്‌ റീമ അവതരിപ്പിക്കുന്നത്‌.

ലീലയാകാന്‍ ആന്‍ തയ്യാര്‍...

E-mail Print PDF

എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ആന്‍ അഗസ്‌റ്റിന്‍ കരിയറിലെ നിര്‍ണായകവേഷം ചെയ്യാന്‍ തയ്യാറെടുക്കുന്നു. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഫ്രൈഡേ എന്ന ചിത്രത്തിന്‌ ശേഷം രഞ്‌ജിത്തിന്റെ ലീല എന്ന ചിത്രത്തിലാണ്‌ ആന്‍ ശക്‌തമായ സ്‌ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഇതേക്കുറിച്ച്‌ ആന്‍ പറയുന്നത്‌ കേള്‍ക്കൂ,

ചട്ടക്കാരിക്ക്‌ രഹസ്യവിലക്ക്‌

E-mail Print PDF

രതിനിര്‍വ്വേദത്തിന്‌ ശേഷം മലയാളി പ്രേക്ഷകരെ കുളരണിയിക്കാന്‍ എത്തുമെന്ന്‌ പ്രഖ്യാപിച്ച ചട്ടക്കാരിയുടെ റിലീസിന്‌ വിലക്ക്‌. ജൂണ്‍ എട്ടിന്‌ പ്രദര്‍ശനത്തിന്‌ എത്തുമെന്നാണ്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഒരുവിഭാഗം വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും പ്രതിഷേധമാണ്‌ ചട്ടക്കാരിക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തുന്നതിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്‌.

ഡയമണ്ട്‌ നെക്‌ലേസ്‌ നല്ല സിനിമ

E-mail Print PDF

സ്‌പാനിഷ്‌ മസാല എന്ന ദുരന്തം തല്‍ക്കാലത്തേക്ക്‌ ലാല്‍ജോസിന്‌ മറക്കാം. മലയാളത്തിലെ സൂപ്പര്‍ഹിറ്റ്‌ സംവിധായകനായ ലാല്‍ജോസിന്റെ പുതിയ സിനിമയായ ഡയമണ്ട്‌ നെക്‌ലേസ്‌ അവതണത്തിലെ പുതുമകൊണ്ടും പ്രമേയത്തിലെ വ്യത്യസ്‌തത കൊണ്ടും ശ്രദ്ധേയമാകുന്നു. മലയാള സിനിമയില്‍ അടുത്തിടെയായി വേരുറപ്പിക്കുന്ന ന്യൂ ജനറേഷന്‍ ഫിലിംമേക്കിംഗ്‌ പാതയിലേക്ക്‌ ലാല്‍ ജോസിനെ പോലെയുള്ള ഒരു മുതിര്‍ന്ന സംവിധായകന്‌ മാറാനായി എന്നതാണ്‌ ഏറ്റവും ശ്രദ്ധേയമായ കാര്യം.

പൃഥ്വിരാജ്‌ മുംബയ്‌ പൊലീസാകും; ഷൂട്ടിംഗ്‌ ഓഗസ്‌റ്റില്‍

E-mail Print PDF

ഏറെ കോലാഹലങ്ങള്‍ക്കിടയില്‍ റോഷന്‍ ആന്‍ഡ്രൂസ്‌ പ്രഖ്യാപിച്ച മുംബയ്‌ പൊലീസ്‌ എന്ന ചിത്രത്തില്‍ പൃഥ്വിരാജ്‌ തന്നെ നായകനാകും. ഇടയ്‌ക്ക്‌ പൃഥ്വിയെ ഒഴിവാക്കി മമ്മൂട്ടി നായകനാകുമെന്ന്‌ റോഷന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുംബയ്‌ പൊലീസീസിലെ കര്‍ക്കശക്കാരനായ പൊലീസ്‌ ഉദ്യോഗസ്ഥന്റെ വേഷം ഏറ്റവും അനുയോജ്യമാകുന്നത്‌ പൃഥ്വിയ്‌ക്കാണെന്നാണ്‌ റോഷന്‍ പറയുന്നത്‌.

മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേക്ക്‌

E-mail Print PDF

അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ തേസ്‌ എന്ന ചിത്രത്തിന്‌ ശേഷം മോഹന്‍ലാല്‍ വീണ്ടുമൊരു ബോളിവുഡ്‌ ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രമുഖ സംവിധായകനായ ശശിലാല്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്‌ ലാല്‍ വീണ്ടും ബോളിവുഡില്‍ എത്തുന്നത്‌ ഏറെ വിവാദങ്ങളഴിച്ചുവിട്ട ഏക്‌ ഛോട്ടി സി ലവ്‌ സ്‌റ്റോറിക്ക്‌ ശേഷം ശശിലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്ന്‌ മോഹന്‍ലാല്‍ പറയുന്നു.

അനന്യ ആഞ്‌ജനേയനൊപ്പം പോയി?

E-mail Print PDF

നടി അനന്യയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒരിടവേളയ്‌ക്ക്‌ ശേഷം തലപൊക്കുന്നു. അനന്യ വീട്ടില്‍ നിന്നു മുങ്ങി വിവാഹ നിശ്‌ചയ മോതിരം ചാര്‍ത്തിയ ആഞ്‌ജനേയനോടൊപ്പം താമസം തുടങ്ങിയതായാണ്‌ മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. തൃശൂരിലെ വ്യവസായി ആഞ്‌ജനേയനുമായുള്ള അനന്യയുടെ വിവാഹ തീരുമാനത്തില്‍ നിന്ന്‌ വീട്ടുകാര്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ്‌ അനന്യ ആഞ്‌ജനേയനോടൊപ്പം താമസമാക്കിയതെന്നാണ്‌ വിവരം.

ഗ്രാന്‍ഡ്‌മാസ്‌റ്ററിന്‌ ശരാശരി നിലവാരം

E-mail Print PDF

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ഗ്രാന്‍ഡ്‌ മാസ്‌റ്റര്‍ എന്ന ചിത്രം തിയറ്ററുകളിലെത്തിയിട്ട്‌ ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. അഗതാ ക്രിസ്‌റ്റിയുടെ ദ എ.ബി.സി. മര്‍ഡേഴ്‌സ്‌ എന്ന പുസ്‌തകത്തിന്റെയും ആശയമാണ്‌ ഗ്രാന്റ്‌മാസ്‌റ്ററില്‍ കടമെടുത്തിരിക്കുന്നതെന്ന്‌ നേരത്തെ വ്യകതമായിരുന്നു. ചിത്രം അണിയിച്ചൊരുക്കുന്നതിന്‌ ചില ഹോളിവുഡ്‌ ചിത്രങ്ങളും സംവിധായകന്‍ അവലംബിച്ചിട്ടുണ്ട്‌.

സംവൃത സെല്ലുലോയ്‌ഡില്‍ പൃഥ്വിയുടെ നായികയാകും

E-mail Print PDF

മലയാള സിനിമയുടെ പിതാവ്‌ ജെ സി ഡാനിയേലിന്റെ ജീവിതകഥ പറയുന്ന സെല്ലുലോയ്‌ഡ്‌ എന്ന ചിത്രത്തില്‍ സംവൃതസുനില്‍ നായികയാകും. ജെ സി ഡാനിയലിന്റെ ഭാര്യ, ജാനറ്റിന്റെ വേഷത്തിലാണ്‌ സംവൃത അഭിനയിക്കുന്നത്‌. ജെ സി ഡാനിയേലായി അഭിനയിക്കുന്നത്‌ പൃഥ്വിരാജാണ്‌. എന്നാല്‍ ചിത്രത്തിലെ പ്രധാന നായികയായ റോസിയുടെ വേഷം അവതരിപ്പിക്കാന്‍ പുതുമുഖത്തെ തേടുകയാണ്‌ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

ഇഷ ബാല്യകാല സഖിയാകുന്നു

E-mail Print PDF

പ്രശസ്‌ത നടി ഇഷാ ഷെര്‍വാണി മലയാള സിനിമയിലേക്ക്‌ വരുന്നു. അതും വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖിയിലെ സുഹ്‌റ എന്ന കഥാപാത്രമായാണ്‌ ഇഷയുടെ വരവ്‌. ടെലിഫിലിം, നാടകം എന്നിവയിലൂടെ പ്രശസ്‌തനായ പ്രമോദ്‌ പയ്യന്നൂര്‍ ആദ്യമായി ഒരുക്കുന്ന ചിത്രമാണ്‌ ബാല്യകാലസഖി. മമ്മൂട്ടിയാണ്‌ ചിത്രത്തിലെ നായകന്‍.

Page 1 of 43

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  7 
  •  8 
  •  9 
  •  10 
  •  Next 
  •  End 
  • »