B LIVE NEWS

Saturday, May 19th

blive:

സാമന്ത സുന്ദരി തിരക്കിലാണ്‌

E-mail Print PDF

തെന്നിന്ത്യയിലെ പുതിയ താരസുന്ദരി സാമന്തയ്‌ക്ക്‌ കൈനിറയെ ചിത്രങ്ങള്‍. ഇതുകാരണം ഈ വര്‍ഷം ഇനി പുതിയ ചിത്രങ്ങള്‍ കരാര്‍ ചെയ്യേണ്ടതില്ലെന്ന്‌ സാമന്ത തീരുമാനിച്ചുകഴിഞ്ഞു. തമിഴ്‌, ഹിന്ദി, തെലുങ്ക്‌ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ ഉള്ള സാമന്ത ഇനി അടുത്തവര്‍ഷം മാത്രമെ പുതിയ പ്രോജക്‌ടുകള്‍ സ്വീകരിക്കുകയുള്ളു. ഗൗതം വാസുദേവ മേനോന്റെ നീതാനെ എന്‍ പൊന്‍വാസന്തം എന്ന ചിത്രത്തിലാണ്‌ സാമന്ത ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്‌.

മുന്നു ഭാഷകളില്‍ ഈ ചിത്രം ഇറങ്ങുന്നുണ്ട്‌. മണിരത്‌നത്തിന്റെ പുതിയ ചിത്രമായ കാതലില്‍ സാമന്തയാണ്‌ നായിക. ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതിനെ പറ്റി സാമന്ത പറയുന്നതിങ്ങനെ- മണിരത്‌നം സാറിന്റെ സിനിമയിലേക്ക്‌ വിളിച്ചപ്പോള്‍ വളരെയധികം സന്തോഷമായി. ഇതൊരു വലിയ സമ്മാനമാണ്‌. എന്റെ കരിയറിന്‌ ഈ സിനിമ വളരെ ഗുണം ചെയ്യും. തെലുങ്കില്‍ നാലു സിനിമകളാണ്‌ സാമന്തയ്‌ക്കുള്ളത്‌. വെങ്കിടേഷ്‌, മഹേഷ്‌ ബാബു, സിദ്ധാര്‍ത്ഥ്‌, തേജ തുടങ്ങിയ പ്രമുഖരുടെ നായികയായിട്ടാണ്‌ സാമന്ത അഭിനയിക്കുന്നത്‌. 2010-ല്‍ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ അതിഥിവേഷം ചെയ്‌തുകൊണ്ട്‌ സിനിമയിലെത്തിയ സാമന്തയ്‌ക്ക്‌ പിന്നീട്‌ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

Tags- malayalam cinema, malayalam film news, malayalam movie news, malayalam film release, films in kerala, malayalam entertainment news, blivenews.com, samantha actress

Comments  

 
# ajeev 2012-02-21 21:08
vinnaithaandi varuvaayayude telugu Yem maaya chesave'il nayika samantha aayirunnu randu chithravum orumicharunnu release.,both films was directed by gautham vasudev menon.,
Reply | Reply with quote | Quote
 
 
# ajeev 2012-02-22 21:28
her mother is also a keralite
Reply | Reply with quote | Quote
 

Add comment