B LIVE NEWS

Saturday, May 19th

blive:

പരസ്യത്തില്‍ അഭിനയിക്കുന്ന സൂപ്പര്‍താരങ്ങള്‍ക്കെതിരെ കമല്‍

E-mail Print PDF

കോതമംഗലം ചലച്ചിത്രമേള സൂപ്പര്‍താര വിമര്‍ശന വേദിയായി മാറുന്നു. മൂന്നുദിവസം മുമ്പ്‌ സൂപ്പര്‍താരങ്ങള്‍ക്കെതിരെ നടന്‍ ഇന്നസെന്റ്‌ ആഞ്ഞടിച്ചിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ കമല്‍ ആണ്‌ സൂപ്പര്‍താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്‌. മലയാള സിനിമയിലെ ചില സൂപ്പര്‍താരങ്ങള്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വം മറക്കുകയാണെന്ന്‌ കമല്‍ പറഞ്ഞു.

കലാകാരന്‍മാര്‍ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണ്‌. അതുകൊണ്ടുതന്നെ അവരുടെ വാക്കുകളും പ്രവൃത്തികളും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത്‌ ആകരുത്‌. രജനികാന്തും കമലഹാസനും പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നില്ല. തങ്ങളുടെ മേഖല അതല്ലെന്ന്‌ തിരിച്ചറിയുന്നതുകൊണ്ടാണ്‌ രജനിയും കമലും അങ്ങനെ ചെയ്യാത്തത്‌. എന്നാല്‍ മലയാളത്തില്‍ അതല്ല അവസ്ഥ. പരസ്യത്തിലൂടെ ജനങ്ങളെ വഞ്ചിക്കാന്‍ താരങ്ങളും കൂട്ടുനില്‍ക്കുകയാണ്‌. ബിസിനസുകാര്‍ക്ക്‌ പണം സമ്പാദിക്കാന്‍വേണ്ടി പരസ്യങ്ങളില്‍ അഭിനയിക്കാന്‍ സിനിമാതാരങ്ങള്‍ തയ്യാറാകരുതെന്നും കമല്‍ അഭിപ്രായപ്പെട്ടു. കോതമംഗലം ചലച്ചിത്രമേളയുടെ ലോഗോ പ്രകാശനത്തിനെത്തിയ നടന്‍ ഇന്നസെന്റും രൂക്ഷമായാണ്‌ പ്രതികരിച്ചത്‌. സൂപ്പര്‍താരങ്ങള്‍ വിചാരിച്ചാല്‍ ഇവിടെ ഒരു തേങ്ങയും നടക്കില്ലെന്നായിരുന്നു ഇന്നസെന്റ്‌ പറഞ്ഞത്‌.

Tags- malayalam cinema, malayalam film news, malayalam movie news, malayalam film release, films in kerala, malayalam entertainment news, blivenews.com, malayalam film director Kamal

Add comment