ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഏറ്റവുമധികം ആക്രമണത്തിന് വിധേയനാകുമ്പോഴും പൃഥ്വിരാജ് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മാതൃഭൂമി - കല്യാണ്‍ സില്‍ക്ക്‌സ് ചലച്ചിത്ര അവാര്‍ഡില്‍ ജനപ്രിയ നടനുള്ള പുരസ്‌ക്കാരമാണ് പൃഥ്വിരാജിന് ലഭിച്ചിരിക്കുന്നത്. മാണിക്യക്കല്ല്, ഉറുമി, ഇന്ത്യന്‍റുപ്പി എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്‌ചവെച്ചതിനാണ് പൃഥ്വിയ്‌ക്ക് അവാര്‍ഡ് ലഭിച്ചത്.
മലയാളത്തിലെ സൂപ്പര്‍താര ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ മൂക്കുംകുത്തി വീണ 2011 പൃഥ്വിരാജിന്റെ മൂന്നു ചിത്രങ്ങള്‍ ഹിറ്റായതാണ് ജനപ്രിയതാരത്തിനുള്ള അവാര്‍ഡ് അദ്ദേഹത്തിന് നല്‍കാന്‍ കാരണമെന്നറിയുന്നു. മാര്‍ച്ച് മൂന്നിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന അവാര്‍ഡ് നിശയില്‍വെച്ചാണ് പൃഥ്വിരാജിന് പുരസ്‌ക്കാരം സമ്മാനിക്കുക. വിവാഹം മറച്ചുവെച്ചത്, വിവാഹശേഷം ഏഷ്യാനെറ്റിന് നല്‍കിയ വിവാദ അഭിമുഖം എന്നിവയെ ആസ്‌പദമാക്കി സമാനതകളില്ലാത്ത ആക്രമണത്തിനാണ് പൃഥ്വിരാജ് ഇരയായത്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിയ്‌ക്കുന്ന പ്രകടനമാണ് വെള്ളിത്തിരയില്‍ പൃഥ്വി കാഴ്‌ചവെച്ചത്. ഉറുമി, മാണിക്യക്കല്ല്, ഇന്ത്യന്‍റുപ്പി എന്നീ ചിത്രങ്ങളില്‍ തികച്ചും വ്യത്യസ്‌തങ്ങളായ കഥാപാത്രങ്ങളെയാണ് പൃഥ്വി അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ മാതൃഭൂമി ചലച്ചിത്ര അവാര്‍ഡില്‍ ജനപ്രിയതാരത്തിനുള്ള പുരസ്‌ക്കാരത്തിനായി പൃഥ്വിയ്‌ക്ക് അധികം എതിരാളികളില്ലായിരുന്നു.
അതേസമയം ജനപ്രിയനടനുള്ള അവാര്‍ഡ് ലഭിച്ചിട്ടും പൃഥ്വിരാജിനെ വെറുതെവിടാന്‍ ഫേസ്‌ബുക്ക് ശത്രുക്കള്‍ തയ്യാറാകുന്നില്ല എന്നതാണ് പുതിയ ചില പോസ്‌റ്റുകള്‍ സൂചിപ്പിക്കുന്നത്. മാതൃഭൂമി ചലച്ചിത്ര അവാര്‍ഡിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്ക്‌സിന്റെ ഇടപെടല്‍ മൂലമാണ് പൃഥ്വിരാജിന് അവാര്‍ഡ് ലഭിച്ചതെന്നാണ് ചിലര്‍ ഫേസ്‌ബുക്ക് വഴി പ്രചരിപ്പിക്കുന്നത്. കല്യാണ്‍ സില്‍ക്ക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് പൃഥ്വിരാജ്. അതുകൊണ്ടുതന്നെ പൃഥ്വിരാജിന് അവാര്‍ഡ് ലഭിക്കാന്‍ കല്യാണ്‍ സില്‍ക്ക്‌സ് ഉടമകള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് ഫേസ്‌ബുക്ക് വഴി പ്രചരിക്കുന്നത്. എന്നാല്‍ ഇതെല്ലാം വെറും കിംവദന്തികള്‍ മാത്രമാണെന്നും അഭിനയമികവിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയതുകൊണ്ടുമാത്രമാണ് പൃഥ്വിരാജിന് അവാര്‍ഡ് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്.
Tags- malayalam cinema, malayalam film news, malayalam movie news, malayalam film release, films in kerala, malayalam entertainment news, blivenews.com, prithviraj, mathrubhumi film award 2012
| < Prev | Next > |
|---|









Comments
RSS feed for comments to this post