EnviroMUN , 2018, UN model, CISSA, TP Sreenivasan, energy, Bhoomitrasena, the environment club of College of Engineering, Thiruvananthapuram ,CET, Former Ambassador, Environment Model United Nations ,EnviroMUN 2018, RCE, CISSA , Bhoomitrasena ,Organise, EnviroMUN ,students , CET , June 2, Enviro Model United nations , programme  ,Model United Nations ,MUN, UN , socially, politically , environmentally ,organised , UNURCE ,CET campus ,
in ,

എൻവിറോ എം.യു.എൻ 2018-ൽ ആഗോള ഊർജ്ജ നയരൂപീകരണം ചർച്ച ചെയ്തു

തിരുവനന്തപുരം: ആഗോള ഊർജ്ജ നയരൂപീകരണത്തിനായി സിസ്സയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് എൻവിറോ എം.യു.എൻ 2018 ( EnviroMUN ) സംഘടിപ്പിച്ചു.

ലോകരാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായതെങ്കിലും ഐക്യ രാഷ്ട്ര സംഘടന യുദ്ധനിവാരണമെന്ന പ്രഖ്യാപിത ലക്ഷ്യത്തിന് പുറമെ പരിസ്ഥിതി, മനുഷ്യാവകാശം, എച്ഛ് ഐ വി – എയ്ഡ്സ്, രോഗപ്രതിരോധം തുടങ്ങിയ വിഷയങ്ങൾ കൂടി ഏറ്റെടുത്ത് കൊണ്ട് സംഘടന അതിന്റെ സാന്നിധ്യം അനിഷേധ്യമാക്കിയെന്ന് മുൻ അംബാസഡർ ടി പി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിസ്സയുടെ ആഭിമുഖ്യത്തിൽ ജൂൺ 2, 3 തീയതികളിൽ സംഘടിപ്പിച്ച മാതൃക ഐക്യ രാഷ്ട്രസഭ (എൻവിറോ എം യു എൻ 2018) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള ഊർജ്ജ നയരൂപീകരണം തുടങ്ങിയ വിഷയങ്ങൾ മുഖ്യവിഷയങ്ങളായ എൻവിറോ എം.യു.എൻ 2018-ൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 110 പ്രതിനിധികൾ വിവിധ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

യു .എൻ.ഇ.പി., യു.എൻ.ഒ.ഡി.സി., എന്നീ സംഘടനകളും അന്താരാഷ്ട്ര മാധ്യമങ്ങളും എൻവിറോ എം.യു.എൻ 2018ന്റെ ഭാഗമായിരുന്നു.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പാരീസ് ഉടമ്പടി പ്രകാരമുള്ള ഉത്തരവാദിത്തങ്ങൾ നിർബന്ധമാകാതിരുന്നത് നിർഭാഗ്യകരമാണെന്നും ഇക്കാര്യത്തിൽ സ്വയം സന്നദ്ധമായ രാജ്യങ്ങൾക്ക് നടപടികൾ കൈക്കൊള്ളാമെന്നതാണ് നിലയെന്നും ടി പി ശ്രീനിവാസൻ ചൂണ്ടിക്കാട്ടി.

കൂടാതെ ലഭ്യമായ പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് വളരാൻ വികസ്വര രാജ്യങ്ങളെ അനുവദിക്കുക, പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകൾ ഈ രാജ്യങ്ങൾക്ക് ലഭ്യമാക്കുക എന്നതിന് പുറമെ വികസിത രാജ്യങ്ങളിലെ ജീവിതശൈലിയിലും കാതലായ മാറ്റം അനിവാര്യമാണെന്നും ടി പി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.

ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഉതകുന്ന തരത്തിലുള്ള സൗരോർജ കൂട്ടായ്മ എന്ന ആശയം ഇന്ത്യ മുന്നോട്ടു വച്ചത് സ്വാഗതാർഹമായ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംശുദ്ധ ഊർജ്ജരൂപമാണ് ആണവോർജ്ജം എന്ന ധാരണ വളരെക്കാലം നിലനിന്നിരുന്ന സാഹചര്യത്തിൽ നിരവധി രാഷ്ട്രങ്ങൾ ആണവനിലയങ്ങൾ സ്ഥാപിക്കുവാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി ടി പി ശ്രീനിവാസൻ ഓർമ്മിപ്പിച്ചു.

എന്നാൽ ഫുകുഷിമ അപകടം ഉണ്ടായ ശേഷമുള്ള ചിലവുകൾ ഏറെയാണെന്ന തിരിച്ചറിവ് മൂലം രാജ്യങ്ങൾക്കിടയിൽ ആണവോർജത്തോടുള്ള പ്രിയം കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

എൻവിറോ എം യൂ എൻ 2018 ന്റെ സമാപന സമ്മേളനത്തിൽ കേരളം സർക്കാരിന്റെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടർ പത്മ മഹന്തി മുഖ്യാതിഥിയായിരുന്നു.

സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് സോഷ്യൽ ആക്ഷന്റെ (സിസ്സ) നേതൃത്വത്തിലുള്ളതും ഐക്യരാഷ്ട്രസഭ സർവകലാശാലയാൽ അംഗീകൃതമായ റീജിയണൽ സെന്റർ ഫോർ എക്സ്പെർട്ടിസ് എന്നിവർ നേതൃത്വം നൽകിയ എൻവിറോ എം.യു .എൻ 2018-ൽ അനർട്ട്, കേരള യുവജന കമ്മീഷൻ, സ്റ്റുഡന്റസ് ഫോർ എർത്ത് ഓർഗനൈസേഷൻ, ടൂൺസാ ഇക്കോ ജനറേഷൻ എന്നീ സംഘടനകളും സഹകരിച്ചു.
EnviroMUN , 2018, UN model, CISSA, TP Sreenivasan, energy, Bhoomitrasena, the environment club of College of Engineering, Thiruvananthapuram ,CET, Former Ambassador, Environment Model United Nations ,EnviroMUN 2018,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

embedded programmer , 8th class, student ,Thamarai Nayakam,Networkz Systems, Class VIII  honoured ,Youngest Embedded Programmer ,projects , competitions,

എട്ടാം ക്ലാസ് വിദ്യാർത്ഥി ഏറ്റവും പ്രായം കുറഞ്ഞ എംബെഡഡ് പ്രോഗ്രാമർ

Road traffic safety, Akshay Kumar ,  traffic cop , Mumbai, Swachh Bharat,  government programme,Padman,actor , brand ambassador ,road safety awareness campaign, Twitter,traffic police constable , real-life police personnel,

ഗതാഗത സുരക്ഷ: ട്രാഫിക് കോൺസ്റ്റബിളായി പ്രമുഖ ബോളിവുഡ് നടൻ പൊതുജനമധ്യത്തിൽ