nature, protection, green career,solve, environmental issues
in ,

പ്രകൃതിയെ പരിപാലിക്കാം ഈ തൊഴിലുകളിലൂടെ

പരിസ്ഥിതി (Environment) സംരക്ഷണത്തെക്കുറിച്ച് (protection) വാ തോരാതെ സംസാരിക്കുന്നവരിൽ പലരും അത് പ്രായോഗികമാക്കുന്നതിൽ പരാജയപ്പെടുന്നു. ഉചിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്കത് സാധ്യമാക്കാവുന്നതാണ്. ഒരു തികഞ്ഞ പരിസ്ഥിതി സ്നേഹിയാണ് നിങ്ങളെങ്കിൽ, അതിനായി നിങ്ങളുടെ ജീവിതം തന്നെ ഉഴിഞ്ഞു വയ്ക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങൾക്കായി ചില കരിയറുകൾ നിർദ്ദേശിക്കുകയാണിവിടെ.

1.ഓഷ്യനോഗ്രാഫർ

പാരിസ്ഥിതിക ബോധത്തിനുള്ളിൽ നിന്നു കൊണ്ട് ജീവിതം നയിക്കാനാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കിൽ അതിന് ഏറ്റവും ഉചിതം ഓഷ്യനോഗ്രാഫർ തസ്തികയാണ്. ഭൂമിയുടെ മൂന്നിലൊന്ന് ജലമായതിനാൽ ഓഷ്യനോഗ്രാഫി പരിസ്ഥിതി പഠനത്തിന് സഹായകമാകുമെന്നതിൽ യാതൊരു സംശയവുമില്ല.

green jobsഭൂമിയുടെ അന്തർഭാഗത്തെക്കുറിച്ചും കാലാവസ്ഥാ രീതികളെക്കുറിച്ചും മലിനീകരണത്തിനെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകാൻ കഴിവുള്ളത് ഈ വിഭാഗത്തിലുള്ളവർക്കാണ്.

ഭൂമിയുടെ സംരക്ഷണത്തിനാവശ്യമായ ഇത്തരം വിവരങ്ങൾ നൽകുന്നതിലും കാലാവസ്ഥയുടെ മാറ്റത്തിനനുസരിച്ച് തീരുമാനങ്ങളെടുക്കാൻ സഹായിക്കുകയും ചെയ്യുന്ന ഓഷ്യനോഗ്രാഫർമാർ ലോകത്തിന്റെ തന്നെ പരിസ്ഥിതി പ്രശ്നങ്ങൾക്ക് തടയിടാൻ ഒരു പരിധി വരെ കാരണക്കാരാകുന്നു.

2. ബസ് ഡ്രൈവറോ?

അതെ, കേൾക്കുന്നവർ ഞെട്ടേണ്ടതില്ല. നഗരങ്ങളിലെ ഗതാഗതം ദിനം പ്രതി വർദ്ധിച്ചു വരികയാണ്. ഇതിന്റെ ഫലമായി രൂപപ്പെടുന്ന കാർബൺ വാതകങ്ങൾ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നു. മുൻകരുതലെന്നോണം പല നാടുകളിലും ജനങ്ങൾ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുകയും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാനും തുടങ്ങിക്കഴിഞ്ഞു.nature, protection, green career,solve, environmental issues

സ്ഥല-സൗകര്യസംവിധാനങ്ങളുടെ പരിമിതി മൂലം പല രാജ്യങ്ങളും ബസ് യാത്ര അനുയോജ്യമായ സൗകര്യമായി മുന്നോട്ടു വയ്ക്കുകയാണ്. മറ്റ് ജോലികളെ അപേക്ഷിച്ച് ദീർഘകാലത്തെ മുൻപരിചയം ഉണ്ടാകേണ്ടതില്ല എന്ന സവിശേഷതയും ഈ ഉദ്യോഗത്തിനുണ്ട്.

3. തച്ചുശാസ്ത്രത്തിലെ ഹരിത മാർഗ്ഗങ്ങൾ

nature, protection, green career,solve, environmental issuesകൂറ്റൻ കെട്ടിടസമുച്ചയങ്ങൾ, മന്ദിരങ്ങൾ എന്നിവ നിർമ്മിക്കുമ്പോഴും പഴയ നിർമ്മിതികൾ നവീകരിക്കുമ്പോഴുമെല്ലാം ശില്പിക്ക് പല രീതികളിൽ പരിസ്ഥിതിയെ സഹായിക്കാൻ സാധിക്കും.

ഫലപ്രദമായ നിർമ്മാണ രീതികൾ സ്വീകരിക്കുകയാണെങ്കിൽ ഊർജ്ജ സംരക്ഷണം വലിയ തോതിൽ സാധ്യമാകുന്നതാണ്. റീസൈക്ലിങിലൂടെ നിർമ്മിച്ചെടുത്ത വസ്തുക്കളുപയോഗിച്ചും കെട്ടിട നിർമ്മാണങ്ങൾ പൂർത്തീകരിക്കാവുന്നതാണ്.

4 .പരിസ്ഥിതി നിയമം പരിശീലിക്കുക

അന്തരീക്ഷ മലിനീകരണത്തിനെതിരെ പരിസ്ഥിതിയുടെ ഭാഗത്ത് നിന്ന് സംസാരിക്കുവാനായി പരിസ്ഥിതിയിലെയും ഊർജ്ജത്തിലെയും നിയമവശങ്ങൾ പഠിക്കുക. തന്മൂലം ശുദ്ധമായ വായുവിന് വേണ്ടിയും സുസ്ഥിരമായ ഊർജ്ജത്തിന് വേണ്ടിയുമെല്ലാം പോരാടാൻ സാധിക്കും.

nature, protection, green career,solve, environmental issuesഊർജ്ജസംരക്ഷണ നിയമങ്ങൾ അഭ്യസിപ്പിക്കുന്ന വിദ്യാലയങ്ങളിൽ നിന്നുള്ള പഠനം ഇത്തരമൊരു തൊഴിൽ സ്വീകരിക്കാൻ അനിവാര്യമാണ്.

പരിസ്ഥിതിനിയമത്തെ കുറിച്ച് അവഗാഹമുള്ള രാഷ്ട്രീയ പ്രവർത്തകനോ സാമൂഹ്യ പ്രവർത്തകനോ വളരെയേറെ അനുകൂലമായ മാറ്റങ്ങൾ വളരെ വേഗം കൊണ്ടുവരാൻ കഴിയും. നമ്മുടെയെല്ലാം ആശ്രയമായ പരിസ്ഥിതിയെ സംരക്ഷിക്കുവാനായി നാമോരോരുത്തരും മുന്നോട്ടു വരുന്നതിലൂടെ പ്രകൃതിയെയും ഒപ്പം നമ്മെത്തന്നെയും സുരക്ഷിതമാക്കാം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്ക് ശമ്പള വർദ്ധനവ്

ടി പി സെൻകുമാറിന്‍റെ ട്രിബ്യൂണൽ നിയമനം കേന്ദ്രം തടഞ്ഞു