environment , protection, women ,nature,  environmentalists,  Sugathakumari, Medha , Vandana Shiva, Silent Spring, Rachel Carson, DDT, Endosulfan, Dayabhai, Amrita Devi,Chipko movement , 
in , ,

പരിസ്ഥിതി സംരക്ഷണയജ്ഞത്തിൽ കാവലാളായ പ്രകൃതിയുടെ സ്വന്തം സ്നേഹിതമാർ

നാളെ ലോക പ്രകൃതി സംരക്ഷണ ദിനം. പരിസ്ഥിതി ( environment ) സംരക്ഷണ പ്രവർത്തനങ്ങൾ സർക്കാർ തലത്തിലും നടപ്പാക്കുന്നുണ്ടെങ്കിലും; പ്രകൃതിയുടെ സംരക്ഷണാർത്ഥം ധാരാളം സംഘടനകൾ ലോകവ്യാപകമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ആഗോളതലത്തിൽ പരിസ്ഥിതി നശീകരണം വ്യാപകമായി തുടരുകയാണ്. ഭൂമിയിലെ പ്രകൃതി വിഭവങ്ങളെ അവബോധം ഉണ്ടാക്കുന്നതിനും സംരക്ഷിന്നുന്നതിനും വേണ്ടിയാണ് ജൂലായ് 28-ന് ലോകമെമ്പാടും പ്രകൃതി സംരക്ഷണ ദിനമായി ആചരിക്കുന്നത്.

ഓരോ വീട്ടിലും ‘ഒരു വേപ്പും കറിവേപ്പും’ എന്ന ‘ഗൃഹ ചൈതന്യം’ പദ്ധതി 2019 ഓടെ പൂര്‍ത്തിയാക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് മറ്റൊരു സന്തോഷ വാർത്ത പുറത്തു വന്നത്.

സമ്പൂര്‍ണ്ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന നൂതനാശയം പ്രാവര്‍ത്തികമാക്കിയതിനെ തുടർന്ന് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌കാരമായ ‘ചാമ്പ്യന്‍ ഓഫ് എര്‍ത്തിന് ‘ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു.

ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നോബല്‍ പുരസ്‌കാരമെന്ന് വിളിപ്പേരുള്ള ‘ചാമ്പ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌കാരം’ സിയാലിലൂടെ കേരളത്തിലെത്തുമ്പോൾ അത് പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കണക്കാക്കാം.

എന്നാൽ സർക്കാർതലത്തിലോ സ്ഥാപനങ്ങളുടെ നേതൃത്വത്തിലോ അല്ലാതെ നിരവധി വ്യക്തികളും പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്. അവരിലേറെയും സ്ത്രീകളാണെന്നതാണ് മറ്റൊരു കൗതുകം. ഈ വേളയിൽ അവരിൽ ചിലരെ കുറിച്ച് ഒന്ന് ഓർത്തെടുക്കാം.

കഴിഞ്ഞ ഒന്നു രണ്ട് ദശകങ്ങളായി കേരളത്തിലെ വിവാദമായ പല പരിസ്ഥിതി-സാമൂഹിക പ്രശ്നങ്ങൾക്കെതിരെ നടന്ന പ്രതിഷേധ സമരങ്ങളുടെ നെടുംതൂണുകൾ വനിതകളായിരുന്നു എന്നത് ശ്രദ്ധേയമാണ്.

പരിസ്ഥിതിക്കായി ശബ്ദമുയർത്തുന്ന സുഗതകുമാരി

environment , protection, women ,nature,  environmentalists,  Sugathakumari, Medha , Vandana Shiva, Silent Spring, Rachel Carson, DDT, Endosulfan, Dayabhai, Amrita Devi,Chipko movement , Sugathakumari, political parties, Vande matharam, alcohol, bar policy, ldf, udf, prayer song, leaders, issues,girls, attitude, new generation, life, luxury, values, counselling, seminar, Malayalam poetess , social activist,movements,environmental ,feminist, amma ariyaan, bodhapaurnami, drugs, security, awareness programme, കേരളത്തിലെ പ്രമുഖ വനിതാ പരിസ്ഥിതി പ്രവർത്തകരെ പറ്റി ചിന്തിക്കുമ്പോൾ ആദ്യം മനസിലെത്തുന്നത് പ്രശസ്ത സാഹിത്യകാരിയും സാമൂഹിക-പാരിസ്ഥിതിക പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറെ കുറിച്ചാണ്. ‘സൈലന്റ് വാലി’യുടെ സംരക്ഷണത്തിനായി ശബ്ദിച്ചവരിൽ സുഗതകുമാരിയ്ക്ക് പ്രമുഖ സ്ഥാനമുണ്ട്.

മറയൂരില്‍ ചന്ദനമരങ്ങൾ നേരിടുന്ന ഭീഷണി, വിവാദമായ ആറന്‍മുള വിമാനത്താവളം, നെല്‍വയല്‍–തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷണനിയമം അട്ടിമറിക്കല്‍, വനഭൂമിയും മറ്റ് ഭൂമികളും വന്‍കിടക്കാര്‍ക്ക് ദാനം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെയും സുഗതകുമാരി ശക്തമായി പ്രതികരിച്ചിരുന്നു. പരിസ്ഥിതിയ്ക്കു വേണ്ടിയും പീഡിതവർഗ്ഗങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ച സുഗതകുമാരി ഒട്ടേറെ പരിഹാസങ്ങളും ഭീഷണികളും അവഗണിച്ചു കൊണ്ടാണ് തന്റെ കർമ്മപഥത്തിൽ ഇപ്പോഴും തുടരുന്നത്.

ഒരു സാധാരണ വനിതയുടെ അസാധാരണ പോരാട്ടം

ഒരു ബഹുരാഷ്ട്ര കുത്തക കമ്പനിയെ മുട്ടുകുത്തിച്ച സമരത്തിൽ നായികയായ മയിലമ്മ. പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിൽ ജല സംരക്ഷണത്തിന് വേണ്ടി കൊക്ക-കോള കമ്പനിക്കെതിരെ സമരം നയിച്ച ആ ആദിവാസി വനിതയുടെ സമരരീതി പരിസ്ഥിതി പ്രവർത്തകർക്കും സാമൂഹിക പ്രവർത്തകർക്കും ഇന്നും പ്രചോദനമേകുന്നതാണ്.

കൊക്കകോളയുടെ ഫാക്റ്ററിയിൽ നിന്നുള്ള മാലിന്യപ്രശ്നം രൂക്ഷമായതിനെ തുടർന്നാണ് മയിലമ്മയുടെ നേതൃത്വത്തിൽ ‘കോക്കകോള വിരുദ്ധ സമിതി’ സ്ഥാപിതമായത്. സ്കൂൾ വിദ്യാഭ്യാസം പോലും ലഭ്യമാകാത്ത ആ സാധാരണ വനിത വൻ തോതിൽ വെള്ളമൂറ്റി ക്കൊണ്ട് നാട്ടുകാർക്ക് പ്രശ്നം സൃഷ്‌ടിച്ച കുത്തക കമ്പനിയെ കെട്ടുകെട്ടിച്ചത് തന്റെ ഇച്ഛാശക്തിയാലാണ്. ഏതൊരു സാധാരണ വനിതയ്ക്കും നിലനില്‍പ്പിനായി നടത്തുന്ന പോരാട്ടത്തിന്റെ പ്രതീകമായി മാറാമെന്ന് മയിലമ്മയുടെ സംഭവബഹുലമായ ജീവിതം ഓർമ്മപ്പെടുത്തുന്നു.

വയൽ സംരക്ഷണത്തിനിറങ്ങിയ നമ്പ്രടത്ത് ജാനകി

കണ്ണൂരിലെ കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസ് നിർമ്മാണത്തിനെതിരെ രംഗത്തെത്തിയ സുരേഷ് കീഴാറ്റൂറിനൊപ്പം തന്നെ നമ്പ്രടത്ത് ജാനകി ശ്രദ്ധ നേടിയിരുന്നു. കാലങ്ങളായി തങ്ങൾക്ക് അന്നമേകുന്ന കീഴാറ്റൂരിലെ വയൽ നികത്തി ദേശീയപാത നിർമ്മിക്കുവാനുള്ള നീക്കത്തെ തുടർന്ന് ആത്മഹത്യാ ഭീഷണിയുമായി ‘വയൽക്കിളി’ പ്രവർത്തകർ വയലിൽ നിലയുറപ്പിച്ചപ്പോൾ 70 വയസുകാരിയായ ഈ സമര നായികയും മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

വാർത്തകളിൽ നിന്ന് മാഞ്ഞു പോയ ജസീറ

കണ്ണൂര്‍ മാടായി കടപ്പുറത്തെ മണല്‍ മാഫിയയ്‌ക്കെതിരെ 2013-ൽ ഒറ്റയാള്‍ സമരം നടത്തി വന്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിയ ജസീറ എന്ന യുവതി. ആദ്യം പഴയങ്ങാടി പോലീസ് സ്‌റ്റേഷന് മുന്നിലും കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നിലും ആ യുവതി സമരം നടത്തി. തുടർന്ന് മൂന്ന് കുഞ്ഞുങ്ങളുമൊത്ത് തിരുവനന്തപുരത്തെത്തിയ അവർ സെക്രട്ടേറിയേറ്റിന് മുന്നിലേയ്ക്ക് സമരം മാറ്റിയിരുന്നു.

63 ദിവസം പിന്നിട്ടിട്ടും നീതി ലഭിക്കാത്തതിനെ തുടർന്ന് ജസീറ ഡൽഹിലെത്തി പാർലമെന്റിന് മുന്നിലും സമരം ചെയ്തിരുന്നു. 2014 ജനുവരിയിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക്‌ ശേഷം ജസീറ സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. എന്നാൽ ഇപ്പോഴും കടല്‍ മണല്‍ക്കൊള്ള നിര്‍ബാധം തുടരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആദിവാസികൾക്കായി ആദിവാസികളിൽ നിന്നൊരു വനിത

വയനാട്ടിലെ മാനന്തവടിക്കടുത്ത തൃശ്ശിലേരിയിൽ ‘അടിയ’ ആദിവാസി സമുദായത്തിൽപ്പെട്ട സി.കെ ജാനു ആദിവാസികൾക്ക് വേണ്ടിയും പരിസ്ഥിതി വേണ്ടിയുമുള്ള സമരങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്.

1992- ൽ മൂന്ന് സംസ്ഥാനങ്ങളിലെ ആദിവാസി ഭൂസമരങ്ങൾ ഏകോപിപ്പിച്ചിരുന്ന സൌത്ത് സോൺ ആദിവാസി ഫോറത്തിന്റെ ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ജാനു തുടർന്ന് 1994-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യയിൽ നിന്നുള്ള ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.

2001-ൽ കേരളത്തിലെ ആദിവാസികൾക്കിടയിൽ ഉണ്ടായ 32 പട്ടിണി മരണങ്ങളെ തുടർന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ കുടിൽ കെട്ടിയുള്ള സമരം നടത്തിയ ജാനു മുത്തങ്ങാ സമരം, ആറളം ഫാമിലെ ഭൂസമരം തുടങ്ങിവായ്ക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റിനെതിരായ സമരം ഏപ്രിൽ 22, 2002-ൽ തുടങ്ങി വച്ചതും സി.കെ. ജാനുവിന്റെ നേതൃത്വത്തിലായിരുന്നു.

ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ആദിവാസി ഗോത്രമഹാസഭ ഉൾപ്പെടെയുള്ള വിവിധ ആദിവാസി സംഘടനകളെ യോജിപ്പിച്ച് 2014 ജൂലായ് ഒമ്പതിന് സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ 162 ദിവസം തുടർച്ചയായി നിൽപ്പ് സമരം നടന്നിരുന്നു.

മേഴ്സി മാത്യു അഥവാ ദയാഭായി എന്ന മലയാളി വനിത

ജീവ ശാസ്ത്രത്തിൽ ബിരുദവും ബോംബെ സർവകലാശാലയിൽ നിന്ന് എം.എസ്‌.ഡബ്ല്യുവും നിയമവും പഠിച്ച മേഴ്സി മാത്യു എന്ന ദയാഭായി സജീവമായി സാമൂഹിക-പാരിസ്ഥിതിക പ്രശ്നങ്ങളിൽ പങ്കെടുക്കുന്നുണ്ട്. മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നോക്ക വിഭാഗമായ ഗോണ്ടുകൾ എന്ന ആദിവാസികളുടെ കൂടെ ചിഡ്വാര ഗ്രാമത്തിൽ അവരിലൊരാളായി ജീവിക്കുന്ന ഈ മഹതി എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടിയും ശബ്ദമുയർത്തുന്നു.

സർക്കാറും കുത്തക കമ്പനികളും ചേർന്ന് പാവങ്ങളുടെ ജീവിതം പന്താടുന്നതിന്റെ ഉദാഹരണമാണ് എൻഡോസൾഫാൻ ബാധിതരെന്ന് ആരോപിച്ച ദയാബായി സർക്കാർ ശരിയായ പുനരധിവാസം ഒരുക്കിയിരുന്നെങ്കിൽ ദുരിതബാധിതരുടെ ജീവിതം മെച്ചപ്പെടുമായിരുന്നു എന്നും അടുത്തിടെ പ്രതികരിച്ചിരുന്നു.

എൻഡോസൾഫാനെതിരെ പോരാടിയ ലീലാകുമാരിയമ്മ

ഉത്തര കേരളത്തിൽ എൻഡോസൾഫാൻ എന്ന കീടനാശിനിയുടെ ദുരുപയോഗത്താൽ മണ്ണും വെള്ളവും മലിനമാക്കപ്പെടുകയും മനുഷ്യജീവനുകൾ ഭീഷണികൾ നേരിടുകയും ചെയ്തപ്പോൾ സധൈര്യം വൻകിട കീടനാശിനിക്കമ്പനിക്കെതിരെ കോടതിയെ സമീപിച്ച ആദ്യവ്യക്തിയാണ് ലീലാകുമാരിയമ്മ.

കൃഷിവകുപ്പിൽനിന്ന് അസിസ്റ്റന്റായി വിരമിച്ച ലീലാകുമാരിയമ്മ 2001-ലാണ് എൻഡോസൾഫാനെതിരെ ഹോസ്ദുർഗ് മുൻസിഫ് കോടതിയെ സമീപിച്ചത്. ആകാശത്തു നിന്ന് കീടനാശിനി തളിക്കുന്നതിന് താൽക്കാലിക നിരോധനം സമ്പാദിച്ചതും 2003-ൽ ഹൈക്കോടതി ആ വിധി ശരി വച്ച് അതിന് സ്ഥിരം നിരോധനം ഏർപ്പെടുത്തിയതും ചരിത്രം. തുടർന്ന് 2004-ൽ എൻഡോസൾഫാൻ നിരോധിക്കാൻ കേരള സർക്കാറിനെ പ്രേരിപ്പിച്ചതും ലീലാകുമാരിയമ്മയുടെ നിയമ പോരാട്ടത്തെ തുടർന്നായിരുന്നു.

കാടറിവുകളുടെ സൂക്ഷിപ്പുകാരിയായ പദ്മശ്രീ ലക്ഷ്മിക്കുട്ടി

നാട്ടുവൈദ്യ ചികിത്സയിയിലെ പ്രാവീണ്യത്താൽ വിദേശ രാജ്യങ്ങളിൽ പോലും പ്രസിദ്ധയായ തിരുവനന്തപുരം സ്വദേശിനിയായ പദ്മശ്രീ ലക്ഷ്മിക്കുട്ടി ഔഷധ സസ്യങ്ങളെകുറിച്ച് മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും തന്നെ സന്ദർശിക്കാനെത്തുന്ന സ്വദേശികളോടും വിദേശികളോടും വാചാലയാകാറുണ്ട്.

അവയുടെ പ്രാധാന്യത്തെ കുറിച്ച് സംസ്ഥാന സർക്കാർ വൈദ്യരത്നം പുരസ്കാരം നൽകി ആദരിച്ച നാട്ടുവൈദ്യത്തിന്റെ കൂട്ടുകാരി ഓർമ്മപ്പെടുത്താറുണ്ട്. ഈ കാലത്തിനിടയ്ക്ക് ഉഗ്രവിഷം തീണ്ടിയ 200 -ഓളം പേരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് പ്രകൃതിയോടുള്ള അകമഴിഞ്ഞ സ്‌നേഹപൂർണമായ ഇടപെടലിലൂടെ ആർജ്ജിച്ച അറിവു കൊണ്ടാണെന്ന് വിഷചികിത്സയിൽ പ്രഗത്ഭയായ ഈ അമ്മ വെളിപ്പെടുത്തുന്നു.

അകാലത്തിൽ വിട പറഞ്ഞ പ്രകൃതിസ്‌നേഹിയായ ലത

Environmentalist, Dr. A Latha,passes away,ചാലക്കുടി പുഴ സംരക്ഷണ സമിതിയംഗവും റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറുമായ ഡോ. എ. ലതയുടെ അകാലമരണം കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരിൽ കടുത്ത നിരാശ ജനിപ്പിച്ചിരുന്നു. അതിരപ്പിള്ളി സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുള്ള ഡോ. എ.ലത ‘ട്രാജഡി ഓഫ് കോമണ്‍സ്’, ‘ഡൈയിംഗ് റിവേഴ്സ്’, ‘കേരള എക്സ്പീരിയന്‍സ് ഇന്‍ ഇന്‍റര്‍ ലിങ്കിംഗ് ഓഫ് റിവേഴ്സ്’ തുടങ്ങിയ കൃതികളുടെ രചനയിലൂടെയും തന്റെ പരിസ്ഥിതി പ്രവർത്തനത്തിന് ഊർജ്ജം പകർന്നിരുന്നു.

സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ച ലത പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായി. അതിരപ്പിള്ളി, പാത്രക്കടവ് സമരങ്ങളിലെ പ്രധാന നേതൃസ്ഥാനനിരയില്‍ ഉണ്ടായിരുന്ന ഡോ. എ.ലത ചാലക്കുടിയിലെ റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ സ്ഥാനവും വഹിച്ചിരുന്നു.

ലത ഉള്‍പ്പെടുന്ന ദേശീയ തലത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ഫോറത്തിന്റെ നിരന്തരമായ ശ്രമഫലമായാണ് പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ കമ്മറ്റിയെ നിയോഗിച്ചത്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന വന്‍കിട ഡാം വിരുദ്ധ സമരങ്ങള്‍ക്ക് അക്കാദമിക് പിന്തുണയും ലത നല്‍കിയിരുന്നു.

ദേശീയതലത്തിൽ ശ്രദ്ധ നേടിയ വനിതാ പരിസ്ഥിതി പ്രവർത്തകർ ഒട്ടേറെയാണ്. അവരിൽ പ്രമുഖ സ്ഥാനം അർഹിക്കുന്നത് അമൃതാ ദേവിയാണെന്ന് പറയാം.

അമൃതാ ദേവിയുടെയും കൂട്ടരുടെയും മഹത്തായ ബലിദാനം

വീണ്ടുമൊരു ‘അമൃതാ ദേവി ബലിദാന ദിനം’ കൂടി ആഗതമാകുകയാണ്. പരിസ്ഥിതി സംരക്ഷണത്തിൽ ഓരോ പൗരനും പാലിക്കേണ്ട കടമയെ ഓർമ്മിപ്പിച്ചു കൊണ്ട് അമൃതാ ദേവിയും രണ്ട് പെൺമക്കളും ഉൾപ്പെടെ 363-ലേറെ ബിഷ്ണോയികൾ ജീവത്യാഗം നടത്തിയത് 1730-ലായിരുന്നു.

മരം മുറിക്കാതിരിക്കാൻ മരത്തിൽ കെട്ടിപ്പിടിച്ച് നിന്ന കർഷകരായ ഗ്രാമീണരെ ജോധ്പൂർ മഹാരാജാവായ അഭയ് സിംഗിന്റെ പടയാളികൾ വെട്ടി വീഴ്ത്തുകയായിരുന്നു. പിന്നീട് രാജാവ് മനഃസ്താപത്താൽ തന്റെ നടപടിയിൽ നിന്ന് പിൻവാങ്ങിയതിലൂടെ ബിഷ്ണോയികളുടെ ജീവത്യാഗം ഫലവത്തായി. കാലങ്ങൾക്കിപ്പുറം സുന്ദർലാൽ ബഹുഗുണയുടെ നേതൃത്വത്തിലുള്ള ‘ചിപ്കോ’ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തിനും ആ സംഭവം പ്രേരകശക്തിയായി.

നർമ്മദയുടെ കാവലാളായി മേധാ പട്കർ

‘നർമ്മദാ ബച്ചാവോ ആന്ദോളൻ’ സമര നായികയായ മേധാ പട്ക്റുടെ സാമൂഹിക-പാരിസ്ഥിതിക പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. പ്രകൃതിയും സ്ത്രീയും അരക്ഷിതാവസ്ഥയില്‍ സമാന വേദന അനുഭവിക്കുന്നവരാണെന്നും അതിന് പരിഹാരമാർഗ്ഗമെന്ന നിലയിൽ പ്രകൃതിയെയും സ്ത്രീകളെയും അംഗീകരിക്കുന്ന തരത്തിലേക്ക് പുരുഷന്മാര്‍ വളരണമെന്നും അവർ വാദിക്കുന്നു.

നര്‍മ്മദയുടെ കുറുകെ ചെറുതും വലുതുമായ മുവ്വായിരത്തോളം അണക്കെട്ടുകള്‍ ഉണ്ടാക്കിയതിനെത്തുടര്‍ന്ന് ദുരിതത്തിലായ പ്രകൃതിയെയും ആദിവാസികളെയും സംരക്ഷിക്കേണ്ട ബാധ്യതയിൽ നിന്ന് ഒളിച്ചോടുന്ന അധികാരികൾക്കെതിരെ വർഷങ്ങളായി പ്രതികരിച്ചു കൊണ്ടിരിക്കുന്ന മേധാ പട്കർ; ദുര മൂത്ത മനുഷ്യരുടെ ചെയ്തികൾ മൂലമുണ്ടാകുന്ന പരിസ്ഥിതി വിനാശങ്ങളെപ്പറ്റി ശക്തമായി പ്രതികരിച്ചു കൊണ്ടിരിക്കുന്നു.

പരിസ്ഥിതി സൗഹാർദ്ദ വേദിയൊരുക്കാൻ വന്ദന ശിവ

ഗ്രന്ഥകാരിയും തത്ത്വചിന്തകയുമായ വന്ദന ശിവ പ്രശസ്തയായ പരിസ്ഥിതിപ്രവർത്തക കൂടിയാണ്. കാർഷികരംഗത്തും ഭക്ഷ്യരംഗത്തുമുള്ള നടപ്പുശീലങ്ങളുടെ മാറ്റത്തിനായി വാദിക്കുന്ന ഇവർ ജൈവസമ്പന്നത, ജൈവസാങ്കേതികത, ജൈവനൈതികത, ജെനിറ്റിക് എൻ‌ജിനിയറിംഗ്,ബൗദ്ധിക സ്വത്തവകാശ നിയമം എന്നീ രംഗങ്ങളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, അയർലന്റ്, സ്വിറ്റ്സർലന്റ് എന്നീ രാജ്യങ്ങളിലെ ഹരിത പ്രസ്ഥാനങ്ങളുടെ അടിസ്ഥാന സംഘടനകളെ സഹായിക്കാൻ മുന്നോട്ട് വന്ന അവർ ‘വുമെൻസ് എൻ‌വിയോണ്മെന്റ് ആൻഡ് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ’, തേർഡ് വേൾഡ് നെറ്റ്‌വർക്ക് എന്നിങ്ങനെ ഇന്ത്യയിലും വിദേശത്തും സർക്കാരുകളുടെയും സർക്കാരിതര സംഘടനകളുടെയും ഉപദേശകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആഗോളതലത്തിലെ പരിസ്ഥിതി പ്രവർത്തകരിൽ അതിപ്രശസ്‌തരായ രണ്ട് വനിതകളെ പറ്റിയും സൂചിപ്പിക്കേണ്ടത് അനിവാര്യമാണ്.

സൈലന്റ് സ്പ്രിങ്ങും റെയ്ച്ചല്‍ കാഴ്സണും

ലോകമെമ്പാടുമുള്ള മനുഷ്യ മനസ്സുകളില്‍ പരിസ്ഥിതിബോധം വേരുറയ്ക്കാന്‍ കാരണമായ ‘ സൈലന്റ് സ്പ്രിങ്’ എന്ന പ്രശസ്ത കൃതിയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധ്യാന്യത്തെ കുറിച്ച് ധീരപൂർവ്വം നിലപാടുകൾ വ്യക്തമാക്കിയ റെയ്ച്ചല്‍ കാഴ്സണിനെ ‘പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ മാലാഖ’യായാണ് വിശേഷിപ്പിക്കുന്നത്.

‘ദ സീ അറൗണ്ട് അസ്’, ‘അണ്ടർ ദ സീ വിൻഡ്’, ‘ദ എഡ്‌ജ്‌ ഓഫ് ദ സീ’ എന്നീ കൃതികളിലൂടെയും ‘പരിസ്ഥിതിയില്‍ അധിഷ്ഠിതമായ ശാസ്ത്രം’ എന്ന ചിന്ത കോര്‍ത്തിണക്കി ‘സൈലന്റ് സ്പ്രിങ്’ എന്ന കൃതി പ്രസിദ്ധീകരിച്ചും അവർ രംഗത്തെത്തിയപ്പോൾ ഡി ഡി ടി നിർമ്മാതാക്കൾ ഉൾപ്പെടെയുള്ള വൻ കുത്തക കമ്പനികൾ അവർക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

സമാധാനത്തിന് നോബൽ സമ്മാനം നേടിയ വങ്കാരി മാതായ്

സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കൻ വനിതയായ പ്രൊഫ: വങ്കാരി മാതായ് എന്ന പരിസ്ഥിതി പ്രവർത്തക പരിസ്ഥിതി പരിപാലനത്തിനായി വൃക്ഷത്തൈകൾ വ്യാപകമായി നട്ടു പിടിപ്പിക്കുകയും ‘ഗ്രീൻ ബെൽറ്റ്’ എന്ന പേരിൽ അതിനെ വലിയൊരു പ്രസ്ഥാനമായി വളർത്തിയെടുക്കുകയും ചെയ്തു.

മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യപോരാളി, അഴിമതിവിരുദ്ധപ്രചാരക, സ്ത്രീപക്ഷവാദി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും പ്രൊഫ: വങ്കാരി മാതായ് പ്രശസ്തയായിരുന്നു. 2011 സെപ്തംബർ 25 ന് അന്തരിക്കുന്നത് വരെ അവർ തന്റെ കർമ്മപഥത്തിൽ വ്യാപൃതയായിരുന്നു.

മരത്തിന് മുകളിൽ നീണ്ട നാൾ കഴിഞ്ഞ ജൂലിയ

ഏതാനും വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെ ഒരു സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകയായ ജൂലിയ ബട്ടർഫ്ലൈ ഹിൽ ഒരു പ്രായമേറിയ റെഡ്‌വുഡ് മരത്തിനു മുകളിൽ 738 ദിവസം ജീവിച്ചു കൊണ്ട് വാർത്തകളിൽ ഇടം നേടിയിരുന്നു.

1500 വർഷം പ്രായവും 55 മീറ്റർ ഉയരവുമുള്ള കാലിഫോർണിയയിലെ ഒരു റെഡ്‌വുഡ് മരത്തെ മുറിക്കുന്നത് തടയുവാനാണ് അവർ ആ ധീരകൃത്യത്തിന് തയ്യാറായത്. തുടർന്ന് ആ സ്ഥലങ്ങളിലെ മരങ്ങൾ    മുറിക്കില്ലെന്ന് മരം മുറിക്കുന്ന കമ്പനിയിൽ നിന്ന് ഉറപ്പു വാങ്ങുന്നതിൽ ജൂലിയ ബട്ടർഫ്ലൈ ഹിൽ വിജയിച്ചിരുന്നു.

പരിസ്ഥിതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രശസ്തരോ അപ്രശസ്തരോ ആയ അനേകമനേകം സ്ത്രീകൾ ലോകമെമ്പാടുമായി പ്രവർത്തിമണ്ഡലത്തിലുണ്ട്. അവരിൽ പലരും വ്യക്തമാക്കുന്നത് പ്രകൃതി സംരക്ഷണം ഏതൊരു പൗരന്റെയും ഉത്തരവാദിത്തമാണെന്നും ആ കടമയിൽ നിന്ന് പിന്തിരിയാൻ സാമ്പത്തിക-സാമൂഹിക-ലിംഗ വിവേചനങ്ങൾ ആർക്കും തടസ്സമാകില്ലെന്നുമാണ്.

ശാലിനി വി എസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Under-16 , championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, 

അണ്ടര്‍ 16 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്: പൂൾ ബി മാച്ചുകൾ ഇന്ന് ആരംഭിക്കും

സി-ഡിറ്റിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍