Environmentalist, Dr. A Latha,passes away,
in , ,

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലത അന്തരിച്ചു

തൃശൂര്‍: പ്രമുഖ പരിസ്ഥിതി പ്രവർത്തകയും (Environmentalist) ചാലക്കുടി പുഴ സംരക്ഷണ സമിതിയംഗവും റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറുമായ ഡോ. എ. ലത (Dr. A Latha) അന്തരിച്ചു.

അതിരപ്പിള്ളി സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുള്ള ഡോ. എ.ലത ‘ട്രാജഡി ഓഫ് കോമണ്‍സ്’, ‘ഡൈയിംഗ് റിവേഴ്സ്’, ‘കേരള എക്സ്പീരിയന്‍സ് ഇന്‍ ഇന്‍റര്‍ ലിങ്കിംഗ് ഓഫ് റിവേഴ്സ്’ തുടങ്ങിയ കൃതികളുടെ ഗ്രന്ഥകര്‍ത്താക്കളിലൊരാളാണ്.

ദീര്‍ഘകാലമായി കാന്‍സര്‍രോഗബാധിതയായി ചികിത്സയിലായിരുന്ന ഡോ. എ.ലത തൃശ്ശൂരിലെ ഒല്ലൂരിലുള്ള സ്വവസതിയില്‍ വച്ചാണ് അന്തരിച്ചത്. അൻപത്തിഒന്ന് വയസ്സായിരുന്നു.

അതിരപ്പിള്ളി, പാത്രക്കടവ് സമരങ്ങളിലെ പ്രധാന നേതൃസ്ഥാനനിരയില്‍ ഉണ്ടായിരുന്ന ഡോ. എ.ലത ചാലക്കുടിയിലെ റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ സ്ഥാനവും വഹിച്ചിരുന്നു.

അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എന്ന നിലയിലുള്ള സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് ഡോ.ലത പരിസ്ഥിതി പ്രവര്‍ത്തനങ്ങളിൽ സജീവ പങ്കാളിയായത്. പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ച ലത പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായി.

ലത ഉള്‍പ്പെടുന്ന ദേശീയ തലത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ഫോറത്തിന്റെ നിരന്തരമായ ശ്രമഫലമായാണ് പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ കമ്മറ്റിയെ നിയോഗിച്ചത്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന വന്‍കിട ഡാം വിരുദ്ധ സമരങ്ങള്‍ക്ക് അക്കാദമിക് പിന്തുണയും ലത നല്‍കിയിരുന്നു.

‘റിവര്‍ റിസര്‍ച്ച് സെന്റര്‍’ എന്ന സര്‍ക്കാരിതര സംഘടനയുടെ ഡയറക്ടര്‍ ആയിരുന്ന ലത ഈ സംഘടനയുടെ സഹായത്തോടെ പുഴ സംരക്ഷണം സംബന്ധിച്ച പഠന പ്രവര്‍ത്തനങ്ങള്‍ക്കും അതിരപ്പിള്ളി പദ്ധതി വിരുദ്ധ സമരത്തിനും നേതൃത്വം നൽകി. കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഉണ്ണികൃഷ്ണനാണ് ഭര്‍ത്താവ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment

തോമസ് ചാണ്ടി രാജി വച്ചു

Padmavati, UP, Govt, public outrage, Uttar Pradesh Government

ജനവികാരം കണക്കിലെടുക്കണം; പത്മാവതിക്കെതിരെ യുപി സർക്കാർ