in ,

ഇ പി ജയരാജനെതിരായ കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

കണ്ണൂര്‍: മുന്‍മന്ത്രി ഇ പി ജയരാജനെതിരായ ( EP Jayarajan ) ബന്ധുനിയമന കേസ് വിജിലന്‍സ് (vigilance) അവസാനിപ്പിക്കുന്നു. തെളിവില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. തെളിവില്ലാത്തതിനാല്‍ അന്വേഷണം തുടരാനാകില്ലെന്ന് വിജിലന്‍സ് നിയമോപദേഷ്ടാവ് സി സി അഗസ്റ്റിന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

ഇക്കാര്യത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കുള്ളില്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് നൽകും. വ്യവസായ മന്ത്രിയായിരുന്ന ജയരാജന്‍ ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് രാജിവച്ചത്. ജയരാജന്റെ ബന്ധുവായ പി കെ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എം ഡിയായി നിയമിച്ചെന്നായിരുന്നു കേസ്.

എന്നാൽ ഇത് ബന്ധുനിയമനമായി കണക്കാക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ വിജിലന്‍സ് എത്തിയിരിക്കുന്നത്. കൂടാതെ ഇതിനുള്ള തെളിവുകളും കണ്ടെത്താനായിട്ടില്ല.

അതേസമയം തന്നെ ബന്ധുനിയമനക്കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്ന് സിപിഎം നേതാവായ ഇ പി ജയരാജന്‍ ആരോപിച്ചു. ഡിജിപി ജേക്കബ് തോമസാണ് തന്നെ കേസില്‍ കുടുക്കിയതെന്നും കേസ് നിലനില്‍ക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടും ജേക്കബ് തോമസ് വഴങ്ങിയില്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

വിവാദത്തെ തുടർന്ന് ഇടതുപക്ഷ മാധ്യമങ്ങളടക്കം തന്നെ 13 ദിവസം തേജോവധം ചെയ്തുവെന്നും ജയരാജന്‍ ആരോപിച്ചു. ഹൈക്കോടതി തള്ളാനിരുന്ന കേസാണ് വിജിലന്‍സ് ഇപ്പോള്‍ പിന്‍വലിച്ചതെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

ജയരാജന്‍ മന്ത്രിയായിരിക്കെ 2016 ഒക്ടോബര്‍ ഒന്നിന് നിയമന ഉത്തരവ് പുറത്തിറങ്ങിയെങ്കിലും മൂന്നാമത്തെ ദിവസം ഉത്തരവ് റദ്ദാക്കാന്‍ ജയരാജന്‍ കുറിപ്പ് നല്‍കിയിരുന്നു. നിയമനം റദ്ദാക്കാൻ ഒക്ടോബര്‍ 13-ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നതായും വിജിലന്‍സ് അറിയിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ടോമിന്‍ തച്ചങ്കരിയടക്കം നാല് ഐപിഎസുകാര്‍ക്ക് ഡിജിപി റാങ്ക്

വെള്ളം, വെള്ളം സർവ്വത്ര!