ഇരവിപേരൂരിലെ പിആർഡിഎസ് പടക്ക നിര്‍മ്മാണശാലയിൽ തീപ്പിടുത്തം

Eraviperoor , PRDS , fire, blast, injured, Prathyaksha raksha Daiva Sabha , hospital, permission, fire force, media, religion, festival, devotees, police, 

പത്തനംതിട്ട: ഇരവിപേരൂരിലെ ( Eraviperoor ) പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ( PRDS ) പടക്ക നിര്‍മാണശാലയിൽ തീപ്പിടുത്തം. സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വെട്ടിക്കെട്ട് നടത്തിപ്പുകാരന്‍ ഹരിപ്പാട് മഹാദേവിക്കാട് സ്വദേശി ഗുരുദാസും ഭാര്യ ആശാ ഗുരുദാസുമാണ് മരണമടഞ്ഞത്.

അപകടത്തിൽ ഏഴു പേര്‍ക്ക് പൊള്ളലേറ്റു. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനത്തെ പടക്ക നിര്‍മാണശാലയിൽ ഇന്ന് രാവിലെ 9.30-ഓടെയാണ് അഗ്നിബാധയുണ്ടായത്.

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന.

വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. അതിനിടെ, സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റമുണ്ടായി ആരോപണമുണ്ട്.

അതേസമയം, പോലീസിന്റെയോ അഗ്നിശമനസേനയുടെയോ അനുമതി ഇല്ലാതെയാണ് വെടിവഴിപാട് നടത്തിയതെന്ന് ആക്ഷേപമുണ്ട്.

വെടിക്കെട്ട് തൊഴിലാളികളായ 3 പേർക്കും കാഴ്ച്ചക്കാരായ 4 പേർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇവര്‍ക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റതായാണ് വിവരം.

വലിയ രീതിയിലുള്ള സ്‌ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പോലീസും അഗ്നിശമനസേനയും ചേര്‍ന്ന്‌ തീ അണച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. അപകടത്തെ തുടര്‍ന്ന് സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചത് അനധികൃതമായാണെന്ന് പത്തനംതിട്ട എഡിഎം ദിവാകരന്‍ നായര്‍ വ്യക്തമാക്കി. സംഭവത്തേക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 140-മത് ജന്മദിനാഘോഷത്തിനിടെയാണ് അപകടം നടന്നത്. 1910-ൽ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ സ്ഥാപിച്ച മതമാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭ.

Eraviperoor , fire, blast, injured, Prathyaksha raksha Daiva Sabha , hospital, permission, fire force, media, religion, festival, devotees, police, 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Federer , Roger Federer , oldest No 1,rank, tennis,  top of the world, 20-time Grand Slam title winner,reached ,semi-final, Federer ,surpasses ,Andre Agassi, Robin Hasse, Rafael Nadl, Swiss star, 

പ്രായം തടസ്സമായില്ല; വീണ്ടും ഒന്നാം റാങ്ക് നേടിയ ഫെഡറര്‍ക്ക് ചരിത്ര വിജയം

Kohli , India ,South Africa, ODI,Virat Kohli , won, Anushka, record, Record-breaker, helps, beat , eight wickets, bowling , skipper , Kohli ,led , bat ,sixth one-day international ,

ഇന്ത്യയുടെ ചരിത്ര വിജയം; അനുഷ്കയ്ക്ക് നന്ദി പറഞ്ഞ്‌ കോലി