Ernakulam law college , Valentine's Day rally ,police, march, students, Law college students,creates, tension, Kochi, blocked, Principal, alleged, beat, students, protest, moral policing, campus, Locos, organized, media team, France, report, necessary documents,
in

പ്രണയദിനത്തിലെ മാർച്ച്; എറണാകുളം ലോ കോളേജിൽ സംഘർഷം

കൊച്ചി: എറണാകുളം ഗവൺമെന്റ് ലോ കോളേജില്‍ ( Ernakulam law college ) വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രണയ മാര്‍ച്ച്‌ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രണയദിനത്തോടനുബന്ധിച്ച് ലോ കോളേജിൽ നിന്നും തൊട്ടടുത്ത സെന്റ് തെരേസാസ് വിമൻസ് കോളേജിലേക്ക് പ്രണയാഭ്യർത്ഥനയുമായി റാലി സംഘടിപ്പിക്കാനായിരുന്നു വിദ്യാർത്ഥികളുടെ തീരുമാനം.

വ്യത്യസ്തമായ പരിപാടികൾ നടത്തി നേരത്തെയും ശ്രദ്ധ നേടിയ ലോക്കോസിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രണയദിന റാലി സംഘടിപ്പിച്ചത്. റോസാപ്പൂക്കളുമായി ലോ കോളേജില്‍ നിന്നും എറണാകുളം സെന്റ് തെരേസാസ് കോളേജിലേക്കാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച്‌ നടത്താന്‍ ഉദ്ദേശിച്ചത്.

എന്നാല്‍ മാര്‍ച്ചിനായി ലോ കോളേജില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്ന വേളയില്‍ അധ്യായനം തടസപ്പെടുത്തുന്നു എന്ന പരാതിയുമായി പ്രിന്‍സിപ്പാള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ പോലീസ് വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകുന്നത് തടഞ്ഞതോടെ നേരിയ സംഘര്‍ഷമുണ്ടായി.

പോലീസിനെതിരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ചു. ക്യാമ്പസിൽ പോലീസ് പ്രവേശിച്ചെന്ന് ആരോപിച്ച് പ്രിൻസിപ്പലിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു വച്ചു. പോലീസുകാർ കോളേജിനുള്ളിൽ കയറി തങ്ങളെ മർദ്ദിച്ചെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

ഏറെനേരം കോളേജിനുള്ളിൽ സംഘർഷാവസ്ഥ നിലനിന്നു. പിന്നീട് കൂടുതൽ പോലീസും അദ്ധ്യാപകരുമെത്തിയാണ് പ്രശ്നം ശാന്തമാക്കിയത്. പ്രണയാഭ്യർത്ഥന റാലിയല്ല ഉദ്ദേശിച്ചതെന്നും, സദാചാര ഗുണ്ടായിസത്തിനെതിരെയാണ് റാലി നടത്താൻ തീരുമാനിച്ചതെന്നും വിദ്യാർത്ഥികൾ അറിയിച്ചു.

അതിനിടെ സംഭവം ചിത്രീകരിക്കാനെത്തിയ ഫ്രാന്‍സില്‍ നിന്നുള്ള മാധ്യമ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ആ അവസരത്തില്‍ അവരുടെ കൈവശം പാസ്പോര്‍ട്ട് അടക്കമുള്ള മതിയായ രേഖകള്‍ കൈവശമുണ്ടായിരുന്നില്ലെന്നും അതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പോലീസ് വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ വിട്ടയക്കുമെന്നും പോലീസ് അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ടിപി കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

banana cultivation, Agriculture Minister , agriculture sector , value addition potential , development, farm produce,,V S Sunil Kumar ,negative growth, Kerala,scientific innovations, organised ,fruit, National Seminar - Technical Sessions, National Banana Festival , Vellayani, Minister ,government ,innovative measures,fair price, farmers ,produce , ownership ,NBF, National Banana Festival , Bhoomi pooja, O Rajagopal MLA, Vellayani, National Banana Festival 2018, Suresh Gopi, MP, NBF 2018,reception Committee office, inaugurated ,Vellayani Temple , Kalliyoor , National Banana Festival ,NBF -2018, Photography Contest, organized, photography ,contest , , Centre for Innovation in Science & Social Action ,CISSA, Vellayani Grounds ,Kalliyoor Grama Panchayat,A panel of Jury , Nature Photographers , Environmentalists ,evaluate , photographs, amateurs ,professionals,Banana, focal theme, different varieties of bananas,India, farmers , farms, by-products, value added products, tissue culture, bio- diversity, multiple crops,color , black & white images, DVD , National Banana Festival,NBF, papers , National Seminar,festival, presented,submitted , January 15,Centre for Innovation in Science & Social Action ,CISSA,climate change, banana productivity, pests ,diseases,Medicinal ,nutritional importance , banana, National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event, NBF , Union Minster for Agriculture , inauguration, Radha Mohan Singh, National Banana Festival 2018 , Thiruvananthapuram, Kerala, Suresh Gopi, National Banana Festival , Feb National Banana Festival 2018, February 17 , CISSA, Vellayani temple ground , Kalliyoor Grama Panchayat , big national level event ,organized,rural village,NBF 2018 ,participation ,esearch organizations, academic institutions , renowned scientists ,Suresh Gopi, Thiruvananthapuram,

ദേശീയ വാഴ മഹോത്സവം കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ഉത്ഘാടനം ചെയ്യും