എറണാകുളം പറവൂരിലെ രണ്ടു ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച

Paravur temples , Ernakulam, Paravur, temples, theft,Kottuvally,,gold, office, CCTV, cash, police, investigation, 

കൊച്ചി: എറണാകുളം പറവൂരിലെ രണ്ടു ക്ഷേത്രങ്ങളില്‍ ( Paravur temples ) വന്‍ കവര്‍ച്ച നടന്നു. മോഷ്‌ടാക്കൾ രണ്ടു ക്ഷേത്രങ്ങളും കുത്തിത്തുറന്ന് തിരുവാഭരണം അടക്കം 50-ഓളം പവനാണ് കവര്‍ന്നതെന്ന് അധികൃതർ അറിയിച്ചു.

കോട്ടുവള്ളി തൃക്കപുരം ദേവീക്ഷേത്രത്തില്‍ നിന്നും തിരുവാഭരണമടക്കം 30 പവന്‍ സ്വര്‍ണ്ണമാണ് മോഷ്‌ടാക്കൾ കവർന്നത്. ഈ ക്ഷേത്രത്തിന് സമീപമുള്ള ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവൻ സ്വർണ്ണം മോഷണം പോയി.

ഒരേ രീതിയിലുള്ള മോഷണമാണ് രണ്ട് ക്ഷേത്രങ്ങളിലും നടന്നതെന്ന് റിപ്പോർട്ടുണ്ട്. തൃക്കപുരം ദേവീ ക്ഷേത്രത്തില്‍ മോഷ്ടാക്കള്‍ ശ്രീകോവിലിന്റെ ഓട് പൊളിച്ചു.

ശ്രീകോവിലിന്റെ ഉള്ളിൽ കടന്നെങ്കിലും അവിടെ നിന്നും സ്വര്‍ണ്ണം ലഭിക്കാത്തതിനാല്‍ മോഷ്ടാക്കള്‍ ക്ഷേത്ര ഓഫീസ് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഈ ഓഫീസിൽ സൂക്ഷിച്ചിരുന്ന 30 പവന്‍ സ്വര്‍ണാഭരണത്തിന് പുറമെ അറുപതിനായിരം രൂപയും കവര്‍ച്ചക്കാർ തട്ടിയെടുത്തു.

തൃക്കപുരത്തേതിന് സമാനമായ രീതിയിൽ മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയ ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവന്റെ സ്വര്‍ണാഭരണത്തിനു പുറമേ സിസിടിവിയും മോഷണം പോയി. ഇവിടെ ക്ഷേത്ര വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു.

മോഷണം നടന്ന രണ്ട് ക്ഷേത്രങ്ങളിലും ഫോറൻസിക് വിദഗ്ദ്ധരും പോലീസും എത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

rain, Monsoon, Kerala, landslide , damage, road, blocked, Palakkad, Eranakulam, forest area, Kozhikode, 

കനത്ത മഴ: പാലക്കാട് ഉരുള്‍പ്പൊട്ടല്‍; നാശനഷ്‌ടവും ഗതാഗത തടസ്സവും വ്യാപകം

Modi, fitness challenge, video, Kumaraswamy, twitter, Kohli, Yoga,   morning exercises,Panchtatvas ,5 elements of nature ,Prithvi, Jal, Agni, Vayu, Aakash, refreshing ,rejuvenating,

ശാരീരിക ക്ഷമത തെളിയിക്കാൻ വീഡിയോ: കർണാടക മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി