ആലപ്പുഴയില്‍ ഇസാഫ് ബാങ്കിന് പുതിയ രണ്ട് ശാഖകള്‍

ആലപ്പുഴ: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട്, മാവേലിക്കര എന്നിവിടങ്ങളില്‍ പുതിയ രണ്ട് ശാഖകള്‍ ആരംഭിച്ചു. ഹരിപ്പാട് ബ്രാഞ്ചിന്‍റെ ഉദ്ഘാടനം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ വിജയമ്മ പുന്നൂര്‍മഠവും മാവേലിക്കര ബ്രാഞ്ചിന്‍റെ ഉദ്ഘാടനം മാവേലിക്കര ഭദ്രാസനം സഹ മെത്രപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൂസേബിയൂസും നിര്‍വ്വഹിച്ചു. ഇസാഫ് സ്ഥാപകനായ കെ. പോള്‍ തോമസ് , ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ ആര്‍. പ്രഭ എന്നിവര്‍ ചടങ്ങുകളില്‍ സന്നിഹിതരായി.

ഹരിപ്പാട് ബ്രാഞ്ചിന്‍റെ എ.ടി.എം. കൗണ്ടറിന്‍റെ ഉദ്ഘാടനം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ശശികുമാരന്‍ നായര്‍ നിര്‍വഹിച്ചു. ക്യാഷ് കൗണ്ടറിന്‍റെ ഉദ്ഘാടനം നങ്ങ്യാര്‍കുളങ്ങര ടി.കെ.എം കോളേജ് പ്രിന്‍സിപ്പല്‍ ഷേര്‍ളി പി ആനന്ദും സേഫ് ഡെപ്പോസിറ്റ് ലോക്കറിന്‍റെ ഉദ്ഘാടനം കാര്‍ത്തികപ്പള്ളി എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്‍റ് അശോക പണിക്കരും നിര്‍വഹിച്ചു.

ശാന്തിഗിരി ആശ്രമം അഡ്മിനിസ്ട്രേറ്റര്‍ സ്വാമി ജയപ്രിയന്‍, ഹരിപ്പാട് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്‍റ് വി.സി ഉദയകുമാര്‍ , ഹരിപ്പാട് കേരള വ്യാപാരി വ്യവസായ സമിതി പ്രസിഡന്‍റ് ബി. രാജഗോപാല്‍, ഇസാഫ് ബാങ്ക് ബ്രാഞ്ച് മാനേജര്‍ സുജിത് ജി എന്നിവര്‍ പ്രസംഗിച്ചു.

മാവേലിക്കര ശാഖയുടെ എ.ടി.എം. കൗണ്ടറിന്‍റെ ഉദ്ഘാടനം മുനിസിപ്പാലിറ്റി ചെയര്‍പ്പേഴ്സണ്‍ ലീല അഭിലാഷ് നിര്‍വഹിച്ചു. ക്യാഷ് കൗണ്ടറിന്‍റെ ഉദ്ഘാടനം മാവേലിക്കര മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ പ്രസന്ന ബാബുവും, സേഫ് ഡെപ്പോസിറ്റ് ലോക്കറിന്‍റെ ഉദ്ഘാടനം യു.ഇ.എസ്.ഐ കേരള പ്രസിഡന്‍റ് ഇട്ടി മാത്യുവും നിര്‍വഹിച്ചു.

മാവേലിക്കര ബിഷപ്പ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജേക്കബ് ചാണ്ടി, മാവേലിക്കര  കേരള വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്‍റ് മാത്യു വര്‍ഗ്ഗീസ് , ഇസാഫ് ബാങ്ക് ബ്രാഞ്ച് മാനേജര്‍ മനോജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ലോക റെക്കോഡ് സ്ഥാപിക്കാൻ ഓണനിലാവ് കാർഷികോത്സവം

ലോറി സമരം ഒത്തു തീര്‍പ്പാക്കണം: രമേശ് ചെന്നിത്തല