in ,

ഇസാഫ് ബാങ്ക് കൈനറ്റിക് ഗ്രീന്‍ എനര്‍ജിയുമായി ധാരണയായി

കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ( ESAF bank ) എക്കോഫ്രണ്ട്ലി ഇലക്ട്രിക് റിക്ഷകളുടെ ( E-Rickshaw ) നിര്‍മ്മാതാക്കളായ കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍റ് പവര്‍ സൊല്യുഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ( KGEPSL ) സഹകരിക്കുന്നു.

ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇ-റിക്ഷക്ക് സാമ്പത്തിക പിന്തുണ നല്‍കിക്കൊണ്ട് കെ.ജി.ഇ.പി.എസ്.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ സുല്‍ജ്ജ ഫിറോദി മോട്വാനി, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോര്‍ജ് തോമസുമായി പുനെയില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

‘ശുദ്ധമായ ഊര്‍ജ്ജോല്പാദനം’ എന്ന ആശയം ഈ പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കുമ്പോള്‍ നഗരങ്ങളിലെ വായു മലിനീകരണത്തെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോര്‍ജ് തോമസ് അഭിപ്രായപ്പെട്ടു.

യാത്രക്കാര്‍ക്കും വാണിജ്യ ഉപയോഗങ്ങള്‍ക്കും ഉതകുന്ന രീതിയിലുള്ള ഇ-റിക്ഷകളാണ് കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍റ് പവര്‍ സൊല്യുഷന്‍സ് പുറത്തിറക്കുന്നത്. വായ്പകാര്‍ക്ക് പ്രതിവാര തവണകളായി എളുപ്പത്തില്‍ തിരിച്ചടക്കാന്‍ സാധിക്കുന്ന ജെ.എല്‍.ജി മോഡലിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.

13 സംസ്ഥാനങ്ങളിലായി 16 ലക്ഷം ഉപഭോക്താക്കൾ ഇസാഫ് ബാങ്കിനുണ്ട്. ഇതില്‍ കൂടുതലും സമൂഹത്തിലെ താഴെത്തട്ടില്‍ നിന്നുമുള്ള സ്ത്രീകളാണ്. ഇവരെ മൈക്രോ എന്‍റര്‍പ്രൈസ് വഴി സമൂഹത്തിന്‍റെ മുന്‍നിരയിലേക്ക് എത്തിക്കുവാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

ഈ ചുവടുവയ്പ്പിലൂടെ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള സ്വയം തൊഴില്‍ പദ്ധതികള്‍ ശക്തിപ്പെടുത്തുവാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. നാഗ്പൂരില്‍ ക്ലീന്‍ എനര്‍ജി ലോണ്‍ മേള ആരംഭിച്ചതിനു ശേഷം എന്‍.ജി.ഒ യുമായി സഹകരിച്ച് ഇസാഫും കെ.ജി.ഇ.പി.എസ്. എല്ലും പദ്ധതി കൂടുതല്‍ നഗരങ്ങളിലേയ്ക്ക് വികസിപ്പിക്കും.

ESAF bank- E-Rickshaw-Kinetic Green Energy-tie-up-blivenews.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

school kalolsavam,Kozhikode, trophy, win, state school youth festival, competitions, students, Chief minister,first place, points, scored,  Palakkad, Malappuram, Kannur, Thrissur, inauguration, arts, dance, music,school youth festival, inauguration, speaker, CM, Pinarayi, Kollam CPM district conference, CM, Thrissur, Kollam, police, leaders, recommendation, students, 58th school youth festival, competitions, Prof C Raveendranath, Sunil Kumar, ministers, absent, Kerala School Kalolsavam, State Youth Festival 2018 Thrissur, 

സ്‌കൂൾ കലോത്സവ കിരീടം വീണ്ടും കോഴിക്കോടിന്

power banks, flight, strict restrictions, security, BCAS, Bureau of civil aviation securities, issues, traveller, passengers, check-in, baggage, airport, authority, on-board facilities, requirements, aircraft, airlines, kochi,

വിമാനയാത്രയിൽ പവര്‍ ബാങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം