പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി സൗഹൃദ പ്രഖ്യാപനവുമായി ഇസാഫ്

ESAF Bank , ESAF Small Finance Bank , environment day , plastic, Sri Kerala Varma College, NSS unit, carbon, emission, students, awareness, 

തൃശ്ശൂര്‍: ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ( ESAF Small Finance Bank) നേതൃത്വത്തില്‍ ഇസാഫ് കോപ്പറേറ്റീവ് കോളേജ് യൂണിയനും, ശ്രീ കേരള വര്‍മ്മ കോളേജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിക്കും.

ശ്രീ കേരള വര്‍മ്മ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.കെ സുദര്‍ശന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അപകടകരമായ ഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ് ഇസാഫ് ലക്ഷ്യമിടുന്നത്.

പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ക്യാമ്പസില്‍ പ്ലാസ്റ്റിക് വിമുക്ത ഫൈബര്‍ മാലിന്യ ശേഖരണ ബിന്‍ വിതരണം ചെയ്യും. ഇതോടൊപ്പം’പ്ലാസ്റ്റിക് വിമുക്ത ലോകം’ എന്ന പദ്ധതി ലക്ഷ്യമിട്ടു കോളേജ് ക്യാമ്പസ് ശുചികരണവും വൃക്ഷത്തൈ വിതരണവും നടത്തും.

ശ്രീ കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പല്‍ കെ കൃഷ്ണകുമാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇസാഫ് കോപ്പറേറ്റീവ് ചെയര്‍പേഴ്സണായ മെറീന പോള്‍ മുഖ്യ പ്രഭാഷണം നടത്തും. ‘പ്ലാസ്റ്റിക് മാലിന്യത്തെ തോല്‍പ്പിക്കുക’ എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന്‍റെ മുദ്രാവാക്യം.

ഇസാഫ് സൊസൈറ്റി ഡയറക്ടര്‍ ജേക്കബ് സാമുവല്‍, ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് മുഖ്യ ഉപദേഷ്ടാവായ കെ.വി. ക്രിസ്തുദാസ്, ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് സസ്റ്റൈനബിള്‍ ബാങ്കിങ് ഹെഡ് റെജി കോശി ഡാനിയേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

ഇവർക്ക് പുറമെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായ ആര്‍.ബിന്ദു, ശ്രീ കേരള വര്‍മ്മ കോളേജ് അംഗങ്ങളായ കെ.എന്‍ കണ്ണന്‍, ടി.ഡി. ശോഭ, ടി.ഡി. സൈമണ്‍, എ.കെ രവി കൃഷ്ണന്‍, സി.ആര്‍. പ്രമോദ്, പ്രമീള എന്‍.കെ., സഞ്ജയ് കൃഷ്ണ തുടങ്ങിയവരും ചടങ്ങിൽ പ്രസംഗിക്കും.

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ധനസഹായം നല്കി വരുന്ന 331274 ശുദ്ധമായ ഊര്‍ജ്ജ ഉല്പാദനങ്ങള്‍ക്ക് ഏകദേശം 245575 ടണ്‍ സര്‍ട്ടിഫൈഡ് കാര്‍ബണ്‍ ഉദ്വമനത്തെ കുറയുക്കാന്‍ സാധിച്ചിട്ടുണ്ട്.

വര്‍ഷത്തില്‍ ഒരിക്കല്‍ 100000-ല്‍ പരം ജനങ്ങള്‍ക്ക് കാലാവസ്ഥ വ്യതിയാനം, പുനരുൽപ്പാദനം, വനനശീകരണം, എന്നിവയുടെ അനന്തര ഫലത്തെ കുറിച്ച് അറിവ് മെച്ചപ്പെടുത്താനുളള പരിശീലനവും ഇസാഫ് നല്‍കുന്നുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

farming, seven women, agriculture, vegetables, Kizhakkambalam

തരിശുഭൂമിയിൽ കൃഷിക്ക് പുതിയ മാനം നൽകി ഏഴ് കർഷക വനിതകൾ

Afghan ,children ,out of school, , Afghanistan, Taliban, conflict, poverty, child marriage,discrimination against girls, humanitarian organisations,UNICEF, seminar

അഫ്ഗാനിൽ ഏഴിനും പതിനേഴിനും ഇടയിൽ പ്രായമുള്ള, അക്ഷരം അറിയാത്ത 37 ലക്ഷം കുട്ടികൾ!