
ന്യൂഡല്‍ഹി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ (ESAF Small Finance Bank) പ്രവര്‍ത്തനം ഡല്‍ഹിയില്‍ കരോള്‍ ബാഗില്‍ ആരംഭിച്ചു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഡയറക്ടര്‍ സനീഷ് സിംഗ് 63-ാമത് ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ്ങ് ഡയറക്ടറും സി.ഇ.ഒ.യുമായ കെ. പോള്‍ തോമസ് അദ്ധ്യക്ഷനായിരുന്നു. എ.ടി.എം കൗണ്ടറിന്‍റെ ഉദ്ഘാടനം എഫികര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.കെന്നെഡി ധനബാലന്‍ നിര്‍വ്വഹിച്ചു.
സേഫ് ഡെപ്പോസിറ്റ് ലോക്കര്‍, ഫ്യൂഷന്‍ മൈക്രൊ ഫിനാന്‍സ് എം.ഡിയും സി.ഇ.ഒ യും, എം.എഫ്.ഐ.എന്‍ വൈസ് ചെയര്‍മാനുമായ ദിവേഷ് സച്ദേവ് ഉദ്ഘാടനം ചെയ്തു. എം.എഫ്.ഐ.എന്‍ ചെയര്‍മാന്‍ രാകേഷ് ദുബെ കാഷ് കൗണ്ടര്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോര്‍ജ് തോമസ്, ഡല്‍ഹി മലയാളി അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍, ഇന്ത്യ പോസ്റ്റ് ടെക്നോളജി സെന്‍റര്‍ സി.ഇ.ഒ യും പോസ്റ്റ് ഡിപ്പാര്‍ട്മെന്‍റ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ എ.പി. സിംഗ് എന്നിവര്‍ പ്രസംഗിച്ചു.
ഡല്‍ഹിയില്‍ പശ്ചിം വിഹാര്‍, രോഹിണി, ലജ്പത് എന്നിവിടങ്ങളിലും ഇസാഫ് ബ്രാഞ്ചുകള്‍ ഉടന്‍ തന്നെ ആരംഭിക്കും. നിലവില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് ആകെ 371 ബാങ്കിംഗ് ഔട്ട് ലെറ്റുകളുണ്ട്.
വരും മാസങ്ങളില്‍ കൂടൂതല്‍ ബാങ്കിങ്ങ് ഔട്ട് ലെറ്റുകള്‍ തുറക്കുവാനാണ് ഇസാഫ് ലക്ഷ്യമിടുന്നത്. കൂടാതെ നോര്‍ത്ത്-ഈസ്റ്റ് ഭാഗങ്ങളിലേയ്ക്കും ഇസാഫ് ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കും.
കേരളത്തിന് പുറത്തുള്ള ഇസാഫിന്‍റെ 205 മൈക്രോ ഫിനാന്‍സ് ശാഖകള്‍ ബാങ്കുകളായി മാറും. പ്രവര്‍ത്തനമാരംഭിച്ച് എട്ട് മാസത്തിനകം 1450 കോടിയുടെ നിക്ഷേപമാണ് ഇസാഫ് ബാങ്ക് നേടിയിരിയ്ക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 2500 കോടി രൂപയുടെ നിക്ഷേപമാണ് ഇസാഫ് പ്രതീക്ഷിക്കുന്നത്. രണ്ടാം പാദത്തില്‍ 6000 കോടി രൂപയുടെ ബിസിനസ്സാണ് ഇസാഫ് ബാങ്ക് നേടിയത്.
എ.ടി.എം., സേഫ് ഡിപ്പോസിറ്റ് ലോക്കര്‍, കാഷ് കൗണ്ടര്‍, ഡെബിറ്റ് കാര്‍ഡ്, ഇന്‍റര്‍നെറ്റ് ബാങ്കിങ്ങ്, മൊബൈല്‍ ബാങ്കിങ്ങ്, എസ്.എം.എസ് ബാങ്കിങ്ങ്, ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി, സി.ടി.എസ്. തുടങ്ങി എല്ലാവിധ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ബ്രാഞ്ചുകളില്‍ നല്‍കുന്നുണ്ട്.
എല്ലാ റീട്ടെയില്‍ ബ്രാഞ്ചുകളിലും ക്രമീകരിച്ചിരിക്കുന്ന വാതില്‍പ്പടി സേവനങ്ങള്‍, സ്കൈപ് സൗകര്യം, ഹൃദയ നിക്ഷേപ പദ്ധതി എന്നിവയും ഇസാഫ് ബാങ്കിന്‍റെ പ്രത്യേകതകളാണ്.