ഇസാഫ് ബാങ്ക്  ചെറുകിട വായ്പകളിന്മേലുള്ള  തിരിച്ചടവുകൾക്ക് സാവകാശം പ്രഖ്യാപിച്ചു

കൊച്ചി : സമാനതകളില്ലാത്ത പ്രളയത്തിലകപ്പെട്ട കേരള ജനതയുടെ സമാശ്വാസത്തിനായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ കേരള ശാഖകളിൽ നിന്നും ചെറുകിട വായ്പകളെടുത്തിട്ടുള്ള സംസ്ഥാനത്തെ ഇടപാടുകാരുടെ തിരിച്ചടവുകൾ / കളക്ഷനുകൾ എന്നിവ ഓഗസ്റ്റ് 31 വരെ നിർത്തി വച്ചിരിക്കുന്നതായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

കേരളത്തിൽ ഇത്തരം വായ്പകളിന്മേൽ ഓഗസ്റ്റിലെ വൈകിയുള്ള തിരിച്ചടവുകൾക്ക് പിഴ ഇടാക്കേണ്ടതില്ലെന്നും ബാങ്ക് അറിയിച്ചു. മിനിമം ബാലൻസ് ഇല്ലെങ്കിലും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ പിഴ ഈടാക്കാറില്ല.

ബിസിനസ് സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെ പ്രളയത്തില്‍ ദുരിതബാധിതരായവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ബിസിനസ് പുന:സ്ഥാപനം, ഭവന പുന:രുദ്ധാരണം എന്നിവയ്ക്ക് മുന്‍ഗണന പ്രകാരം  ബാങ്കിന്‍റെ നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതം ലോണുകള്‍  അനുവദിക്കുന്നത് പരിഗണിക്കുമെന്ന്‍ ബാങ്ക് അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളത്തിന് പുതു ജീവനേകാൻ തമിഴ് ചലച്ചിത്രലോകം

നവകേരളം കെട്ടിപ്പടുക്കാൻ റിലയൻസ് ഫൌണ്ടേഷന്റെ 21 കോടി രൂപ