ഇ എസ് ഐ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ മാനദണ്ഡങ്ങളില്‍ ഇളവ്  

തിരുവനന്തപുരം:  ഇ എസ് ഐ കോര്‍പ്പറേഷനില്‍  സൂപ്പര്‍ സെപ്ഷ്യാലിറ്റി ചികിത്സകള്‍ക്കുള്ള അര്‍ഹതാ മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 

കുറഞ്ഞത് ആറുമാസത്തെ തൊഴില്‍ കാലയളവില്‍ 78  ദിവസത്തെ ഇന്‍ഷുറന്‍സ് വിഹിതം അടിച്ചിട്ടുള്ള തൊഴിലാളിക്കും ഒരുവര്‍ഷത്തെ തൊഴില്‍ കാലയളവില്‍ 156ദിവസത്തെ വിഹിതം അടച്ചിട്ടുള്ള തൊഴിലാളിയുടെ കുടുംബത്തിനും പുതിയ ഉത്തരവ് പ്രകാരം സൂപ്പര്‍സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് അര്‍ഹതയുണ്ടായിരിക്കും. 

2017 ല്‍ കോര്‍പ്പറേഷന്‍ കൊണ്ടുവന്ന മാറ്റങ്ങളെ തുടര്‍ന്ന് പല ഗുണഭോക്താക്കള്‍ക്കും സൂപ്പര്‍ സെപ്യാഷിലിറ്റി ചികിത്സയ്ക്കുള്ള അര്‍ഹത നഷ്ടപ്പെട്ടിരുന്നു. 

രണ്ട് വര്‍ഷം തൊഴില്‍കാലയളവില്‍  156 ദിവസത്തെ ഇ എസ് ഐ വിഹിതം  അടച്ചിട്ടുള്ളവര്‍ക്ക് മാത്രമായി സൂപ്പര്‍ സ്്പെഷ്യാലിറ്റി ചികിത്സയ്ക്കുള്ള അര്‍ഹത പരിമിതപ്പെടുത്തികൊണ്ടായിരുന്നു മാറ്റങ്ങള്‍.  ആറുമാസത്തെ തൊഴില്‍ കാലയളവില്‍ 39 ദിവസത്തെ ഇ എസ് ഐ വിഹിതം അടച്ചിട്ടുള്ള തൊഴിലാളിക്കും ഒരു വര്‍ഷത്തെ  തൊഴില്‍ കാലയളവില്‍ 79  ദിവസത്തെ വിഹിതം അടച്ചിട്ടുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കും ഉണ്ടായിരുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ ആനുകൂല്യങ്ങളാണ് 2017 ലെ മാനദണ്ഡ മാറ്റത്തിലൂടെ ഇ എസ് ഐ പരിമിതപ്പെടുത്തിയത്.  

കാലയളവിലെ ദൈര്‍ഘ്യം കാരണം പല തൊഴില്‍ മേഖലയിലെയും ഇ എസ് ഐ ഗുണഭോക്താക്കളായ തൊഴിലാളികള്‍ക്ക്  സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യത്തിനുള്ള അര്‍ഹത നിഷേധിക്കപ്പെട്ടിരുന്നു.തുടര്‍ന്ന് മാനദണ്ഡങ്ങളില്‍ മാറ്റം  വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി പി രാമകൃഷ്ണന്‍  കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിക്കും ഇ എസ് ഐ കോര്‍പ്പറേഷന്‍ ഡയറ്കര്‍ ജനറലിനും നേരില്‍ സന്ദര്‍ശിച്ച് നിവേദനം നല്‍കിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തൊഴില്‍ പ്രശ്നപരിഹാരത്തിനായുള്ള കാള്‍ സെന്റര്‍ ജനപ്രിയമാകുന്നു    

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെടിഡിസി പ്രീമിയം ലൈഫ് മെംബര്‍ഷിപ് കാര്‍ഡ്