യൂറോപ്യന്‍ മൈക്രോ ഫിനാന്‍സ് അവാര്‍ഡ് 2018: ഇസാഫ് ബാങ്ക് ഫൈനലില്‍

തൃശൂര്‍:  2018ലെ യൂറോപ്യന്‍ മൈക്രോ ഫിനാന്‍സ് അവാര്‍ഡിന്‍റെ ഫൈനല്‍ റൗണ്ടിലേയ്ക്ക് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. സാങ്കേതികവിദ്യ ഉപയോഗിച്ച് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതി വിപുലീകരിച്ച സ്ഥാപനങ്ങള്‍ക്ക് നല്കുന്ന യുറോപ്യന്‍ മൈക്രോഫിനാന്‍സ് അവാര്‍ഡില്‍ ഒരു ലക്ഷം യൂറോയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.  ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്കുന്ന സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡിന് പരിഗണിച്ചിരിക്കുന്നത്.

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 23 ലക്ഷം വനിതകളെ ടാബ് അധിഷ്ഠിത സാങ്കേതികവിദ്യയിലൂടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമാക്കിയതാണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിനെ അന്താരാഷ്ട്ര തലത്തില്‍  ശ്രദ്ധേയമാക്കിയതെന്ന്, ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ് പറഞ്ഞു.

ഐവറികോസ്റ്റിലെ അഡ്വാന്‍സ് സി.ഐ., കസക്സ്ഥാനിലെ കെ.എം.എഫ് എന്നിവരാണ് ഫൈനലില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റു സ്ഥാപനങ്ങള്‍.  22 രാജ്യങ്ങളില്‍ നിന്നായി 27 ഓളം സ്ഥാപനങ്ങളാണ് അവാര്‍ഡിനായി നിര്‍ദ്ദേശിച്ചിരുന്നത്. 10 സെമിഫൈനലിസ്റ്റുകളുടെ പട്ടികയില്‍ നിന്നും വിദഗ്ദ്ധര്‍ അടങ്ങുന്ന പ്രത്യേക സമിതിയാണ് മൂന്ന് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. നവംബര്‍ 15ന് ലക്സംബര്‍ഗില്‍ നടക്കുന്ന യൂറോപ്യന്‍ മൈക്രോ ഫിനാന്‍സ് വീക്കില്‍ വിജയിയെ പ്രഖ്യാപിക്കും.

മൈക്രോ ഫിനാന്‍സ് മേഖലയിലെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ ഒക്ടോബര്‍ 2005ലാണ് ലക്സംബര്‍ഗ് വിദേശകാര്യ മന്ത്രാലയവും  യൂറോപ്യന്‍ അഫയേര്‍സും  ചേര്‍ന്ന് യൂറോപ്യന്‍ അവാര്‍ഡ് ആരംഭിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സണ്ടക്കോഴി ഗോഡ്ഫാദറിന് സമാനമെന്ന് വിശാൽ 

ആൻഡ്, ദി ഓസ്കാർ ഗോസ് ടു… ടൊവിനോ തോമസ്