in , ,

അണ്ടര്‍ 17 യൂറോ കപ്പ്: ഇംഗ്ലണ്ടിന് പരാജയം; നെതര്‍ലാന്‍ഡ്‌സ് ഫൈനലില്‍

ലണ്ടൻ: അണ്ടര്‍ 17 യൂറോ കപ്പില്‍ നെതര്‍ലാന്‍ഡ്‌സ് ( Netherlands ) ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനൽ മത്സരത്തിൽ എതിരാളികളായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് നെതര്‍ലാന്‍ഡ്‌സ്  ഫൈനലില്‍ പ്രവേശിച്ചത്.

പെനാള്‍ട്ടി ഷൂട്ടൗട്ടിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ നെതര്‍ലാന്‍ഡ്‌സ്  തറപറ്റിക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോളുകൾ നേടാത്തതിനാൽ കാണികൾ നിരാശരായി. തുടര്‍ന്ന് മത്സരം നേരെ പെനാള്‍ട്ടിയില്‍ എത്തി. ഷൂട്ടൗട്ടില്‍ ഇരുടീമുകളും ആദ്യ അഞ്ചു കിക്കുകൾ വലയിലാക്കി.

എന്നാൽ ഇംഗ്ലണ്ടിന്റെ ആറാം കിക്ക് ലക്ഷ്യം കണ്ടില്ല. നെതര്‍ലാന്‍ഡ്‌സ്  കീപ്പര്‍ ജോയ് കൂരെവാര്‍ പന്ത് തടയുന്നതിൽ വിജയിച്ചത് കളിയിൽ നിർണ്ണായകമായി. ആ നീക്കത്തിലൂടെ നെതര്‍ലാന്‍ഡ്‌സ് ഫൈനനലിലേക്ക് പ്രവേശിക്കുകയായിരുന്നു.

ആതിഥേയരും കഴിഞ്ഞ യൂറോ കപ്പിലെ ഫൈനലിസ്റ്റുകളുമായിരുന്ന ഇംഗ്ലണ്ട് പരാജയമേറ്റു വാങ്ങിയത് ആരാധകരെ ഒട്ടൊന്നുമല്ല നിരാശരാക്കിയത്. ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സ്  ഇറ്റലിയെ നേരിടും.

European Under-17 Championship , England, lose, Netherlands,final, Italy, Rotherham's New York Stadium, penalties , under 17 euro cup, 

ഇംഗ്ലണ്ടിലെ റോത്തര്‍ഹാം യൂണൈറ്റഡ് സ്‌റ്റേഡിയത്തില്‍ നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തെ തോൽപ്പിച്ചാണ് ഇറ്റലി ഫൈനല്‍ ബര്‍ത്ത് നേടിയത്. ബെല്‍ജിയവുമായുള്ള മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അസൂറികൾ വിജയം കണ്ടത്.

ഇമ്മാനുവേല്‍ ഗ്യാബു ഇറ്റലിക്ക് വേണ്ടി ആദ്യം ഗോള്‍ നേടിയിരുന്നു. യോര്‍ബെ വെര്‍തെസ്സന്‍ നേടിയ ഗോളില്‍ ബെല്‍ജിയം ഒപ്പമെത്തിയതോടെ മത്സരം മുറുകുകയായിരുന്നു.

എന്നാല്‍ എഡോര്‍ഡോ വെര്‍ഗാനി ഇറ്റലിയുടെ വിജയഗോള്‍ സ്വന്തമാക്കിയതിലൂടെ ഇറ്റലി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത് ബെൽജിയം ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു.

എന്നാൽ ഇറ്റലിയോട് നേരിട്ട പരാജയത്തോടെ ആ പ്രതീക്ഷ പൊലിയുകയായിരുന്നു. മെയ് 20-ന് റോത്തര്‍ഹാമിലെ ന്യൂയോർക് സ്റ്റേഡിയത്തിൽ വച്ചാണ് ഇറ്റലിയും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള ഫൈനൽ പോരാട്ടം അരങ്ങേറുക.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഇരട്ടജീവിതം ഞാൻ അനുഭവിച്ച വിധം

Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,

കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്​ നടത്തണമെന്ന് സുപ്രീം കോടതി