in ,

സ്വതന്ത്രസമൂഹ സൃഷ്ടിക്ക് ബുദ്ധിജീവി കൂട്ടായ്മ

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനും ബാക്ക് വാട്ടേഴ്സ് കളക്ടീവും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച ഏഴാമത് വാര്‍ഷിക സമ്മേളനം രാജ്യത്തെ ബുദ്ധികേന്ദ്രങ്ങളുടെ സംഗമമായി മാറി. മെറ്റാഫിസിക്സ് ആന്‍ഡ് പൊളിടിക്സ് എന്ന വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.

​ ​ആശിഷ് നന്ദി, ഗോപാല്‍ ഗുരു, ജൂലിയസ് ലിപ്നര്‍, അജയ് സ്കറിയ, ഗണേഷ് ദേവി, വി സനില്‍, വിവേക് ധാരേശ്വര്‍, വെങ്കട് റാവു, റോബി രാജന്‍ തുടങ്ങിയ പ്രമുഖരാണ് ഇതില്‍ പങ്കെടുത്തത്.

സജീവമായ ചര്‍ച്ചയാണ് നാല് ദിവസം നടന്ന സമ്മേളനത്തിലുണ്ടായത്. ധര്‍മ്മം, കന്നഡ വൈജ്ഞാനിക പൈതൃകം, ഗാന്ധി, അംബേദ്കര്‍, ആദിവാസി കല, മഹാഭാരതം തുടങ്ങി വൈവിദ്ധ്യങ്ങളായ നിരവധി വിഷയങ്ങളില്‍ ഗഹനമായ ആശയസംവാദം നടന്നു.​ ​

ശ്രീനാരായണ ഗുരുവിന്‍റെ സംഭാവനകളെ സ്ത്രീകാഴ്ചപ്പാടില്‍ അപഗ്രഥിച്ചത് പ്രശസ്ത സാഹിത്യകാരി കെ ആര്‍ മീരയാണ്.

നഗരാസൂത്രകനും ആര്‍ക്കിടെക്ട്റ്റുമായ ദിലീപ് ദാ കൂന്യ സോക്ക് എന്ന തന്‍റെ പുതിയ പദ്ധതിയെക്കുറിച്ച് വിവരിച്ചു. കരയും വെള്ളവും തമ്മിലുള്ള ബന്ധത്തെ പുനര്‍നിര്‍വചിക്കുന്ന പ്രമേയമാണത്. ഷഹബാസ് അമനെപ്പോലുള്ള കലാ-ചിന്തക​ന്മാരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. അടിച്ചമര്‍ത്തല്‍ വേദന, കവിത എന്നിവയുടെ പ്രതിഫലനമായിരുന്നു അദ്ദേഹം അവതരിപ്പിച്ച ഗസല്‍.

കലയിലൂടെയുള്ള അനുഭവപരിചയത്തിലൂടെ ജനാധിപത്യത്തിന്‍റെ അപാരമായ സാധ്യതകളെക്കുറിച്ചായിരുന്നു കര്‍ണാടക സംഗീത വിദഗ്ധന്‍ ടി എം കൃഷ്ണയുടെ പ്രഭാഷണം. സംഗീതത്തിലൂടെ അത് അദ്ദേഹം അടിവരയിടുകയും ചെയ്തു.

സംഗീതം, രാഷ്ട്രീയം, ചെറുത്തു നില്‍പ് എന്നിവയെക്കുറിച്ച് സംസാരിച്ച പ്രമുഖ സംഗീത-അക്കാദമിക വിദഗ്ധ സുമംഗല ദാമോദരനാണ് പരിപാടി ഉപസംഹരിച്ചത്.

സ്വതന്ത്രവും ജനാധിപത്യപരവും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ സമൂഹത്തെ സൃഷ്ടിക്കാന്‍ ഇത്തരത്തില്‍ ആഴത്തിലുള്ള സംവാദങ്ങള്‍ക്ക് സാധിക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.​ ​

രാജ്യത്തെ ചിന്തക സമൂഹത്തിന്‍റെ ആശയവിനിമയത്തിന് നൂതനമായ വേദിയാണ് ഇതിലൂടെ ലഭിച്ചതെന്ന് ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം കുറച്ചു കൊണ്ടുവരാന്‍ ഈ പരിപാടിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പ്രവാസി ചിട്ടി : പ്രതിപക്ഷനേതാവിന്റെ ആശങ്കകൾ അടിസ്ഥാനരഹിതമെന്ന് ഐസക്ക്

AAnavandi, buses, chunk, conductor, driver, duty, KSRTC, life, MG Rajamanickam, MD, new, old, patients, renovation, saved, time shedule, Tomin Thachankary, travel,

അന്നത്തെ ആനവണ്ടി; ഇന്നത്തെ കട്ട ചങ്ക്