Movie prime

രാഷ്ട്രീയാഭയം തേടി ഇവോ മൊറെയ്ൽസ് മെക്സിക്കോയിൽ

സ്ഥാനമൊഴിഞ്ഞ ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറെയ്ൽസ് മെക്സിക്കോയിൽ രാഷ്ട്രീയാഭയം തേടി. പ്രസിഡന്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള അതിരൂക്ഷമായ തെരുവുയുദ്ധം തലസ്ഥാനമായ ലാ പാസിൽ അരങ്ങേറുന്നതിനിടയിലാണ് പ്രസിഡന്റ് മെക്സിക്കോയിലേക്ക് പോയത്. രാഷ്ട്രീയ കാരണങ്ങളാൽ താൻ രാജ്യം വിടുകയാണെന്നും വേദനാജനകമായ തീരുമാനമാണ് അതെന്നും ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. കൂടുതൽ ഊർജ്ജവും കരുത്തും സംഭരിച്ച് തിരിച്ചെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമേക്കേടുകൾ നടന്നു എന്ന ആരോപണത്തെത്തുടർന്ന് ഞായറാഴ്ചയാണ് ഇവോ മൊറെയ്ൽസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഭരണഘടനാ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എല്ലാവരും രാജി സമർപ്പിച്ചു കഴിഞ്ഞ സാഹചര്യത്തിൽ സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വങ്ങൾ തുടരുകയാണ്. More
 
രാഷ്ട്രീയാഭയം തേടി ഇവോ മൊറെയ്ൽസ് മെക്സിക്കോയിൽ

സ്ഥാനമൊഴിഞ്ഞ ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറെയ്ൽസ് മെക്സിക്കോയിൽ രാഷ്ട്രീയാഭയം തേടി. പ്രസിഡന്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള അതിരൂക്ഷമായ തെരുവുയുദ്ധം തലസ്ഥാനമായ ലാ പാസിൽ അരങ്ങേറുന്നതിനിടയിലാണ് പ്രസിഡന്റ് മെക്സിക്കോയിലേക്ക് പോയത്. രാഷ്ട്രീയ കാരണങ്ങളാൽ താൻ രാജ്യം വിടുകയാണെന്നും വേദനാജനകമായ തീരുമാനമാണ് അതെന്നും ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. കൂടുതൽ ഊർജ്ജവും കരുത്തും സംഭരിച്ച് തിരിച്ചെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമേക്കേടുകൾ നടന്നു എന്ന ആരോപണത്തെത്തുടർന്ന് ഞായറാഴ്ചയാണ് ഇവോ മൊറെയ്ൽസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഭരണഘടനാ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എല്ലാവരും രാജി സമർപ്പിച്ചു കഴിഞ്ഞ സാഹചര്യത്തിൽ സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വങ്ങൾ തുടരുകയാണ്.

ലാ പാസിലെ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള റോഡുകളെല്ലാം പ്രക്ഷോഭകാരികൾ ഉപരോധിച്ചു. പാർലമെന്റിലേക്കും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കും ഉള്ള മാർഗങ്ങളും സമരക്കാർ കൈയടക്കിയിരിക്കുകയാണ്. അതിനിടെ സ്ഥാനമൊഴിഞ്ഞ ബൊളീവിയൻ പ്രസിഡന്റിന് രാഷ്ട്രീയാഭയം നൽകുന്ന കാര്യം മെക്സിക്കൻ സർക്കാർ സ്ഥിരീകരിച്ചു.

രാജിവെച്ച ഉടനെ പ്രക്ഷോഭകാരികൾ അദ്ദേഹത്തിന്റെ വീടിനു നേരെ ആക്രമണം നടത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് രാജ്യം വിട്ട് മെക്സിക്കോയിൽ അഭയം തേടാനുള്ള തീരുമാനം മൊറെയ്ൽസ് കൈക്കൊണ്ടത്. താൽക്കാലികമായി സജ്ജീകരിച്ചതും വെളിപ്പെടുത്താത്തതുമായ ഒരു സ്ഥലത്ത് അധികാരം ഒഴിഞ്ഞ ആദ്യ രാത്രി ചിലവഴിക്കുന്ന ചിത്രവും ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.