exam, stress , health tips ,healthy lifestyle , exercise, healthy diet, herbs, Brahmi , memory, intelligence, adequate sleep,Ayurveda expert, food , students , parents ,exam pressur, health, study, helps,memory,remember,
in ,

പരീക്ഷയെ നേരിടാൻ ഇതാ ചില ജീവിത ശൈലികൾ

വർഷാവസാന പരീക്ഷാ ( exam ) ചൂടിലാണ് കുരുന്നുകളെല്ലാം. കുട്ടികൾക്കുള്ളതിനേക്കാൾ പതിന്മടങ്ങ് പിരിമുറുക്കം അവരുടെ മാതാപിതാക്കളാണ് എപ്പോഴും അനുഭവിക്കുന്നത്. നല്ല മാർക്ക് നേടാൻ പരീക്ഷാക്കാലത്ത് കുട്ടികൾക്കൊപ്പം മാതാപിതാക്കളും ഉറക്കം പോലും ഉപേക്ഷിച്ച് പരിശ്രമിക്കുന്നത് സർവ്വസാധാരണമാണ്.

പരീക്ഷാപ്പേടിയും പിരിമുറുക്കവും പരിശ്രമങ്ങളും ഒക്കെ പുരോഗമിക്കുമ്പോഴും ഒരു കാര്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് എപ്പോഴും മുൻഗണന നൽകുക. കുട്ടികൾക്ക് നല്ല ആരോഗ്യമുണ്ടെങ്കിൽ മാത്രമേ അവർക്ക് പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ കഴിയുകയുള്ളൂ എന്ന കാര്യം മറക്കരുത്.

എത്ര നന്നായി പഠിച്ചാലും മികച്ച ഓർമ്മ ശക്തി ഉണ്ടെങ്കിലും നല്ല ആരോഗ്യമില്ലെങ്കിൽ അത് പരീക്ഷാവേളയിൽ പ്രതികൂലമായി ബാധിക്കും. പരീക്ഷയെ മികച്ച രീതിയിൽ നേരിടുന്നതിനായി പ്രശസ്ത ആയുർവേദ വിദഗ്ദ്ധൻ ഡോ.ഹരിപ്രസാദ് വളരെ ആരോഗ്യകരമായ നാല് ജീവിത ശൈലികളെ കുറിച്ച് പ്രതിപാദിക്കുന്നു.

പതിവായുള്ള വ്യായാമം:

exam, stress , health tips ,healthy lifestyle , exercise, healthy diet, herbs, Brahmi , memory, intelligence, adequate sleep,Ayurveda expert, food , students , parents ,exam pressur, health, study, helps,memory,remember,

അക്കാദമിക് മികവ് മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഒന്നാണ് ശാരീരിക വ്യായാമം. സ്ഥിരമായി എയറോബിക് വ്യായാമം ചെയ്യുന്നവരിൽ വെർബൽ മെമ്മറിയും പഠനവും ഉൾപ്പെടുന്ന തലച്ചോറിന്റെ ഭാഗം വലുതാക്കുന്നതായി ബ്രിട്ടീഷ് കൊളംമ്പിയ സർവ്വകലാശാലയിൽ നടന്ന പഠനങ്ങളിൽ വ്യക്തമാകുന്നു.

വ്യായാമത്തിലൂടെ തലച്ചോറിലേക്ക് ഓക്സിജന്റെ പ്രവാഹം കൂടുകയും ഇതിലൂടെ കുട്ടികളിലെ ഓർമ്മശക്തിയും, ചിന്താശേഷിയും വർദ്ധിക്കുന്നു. മാനസിക പിരിമുറുക്കത്തിനിടെ വ്യായാമം ചെയ്യാൻ മറന്നു പോകുക സ്വാഭാവികമാണ്. എന്നാൽ ശാരീരിക വ്യായാമം നമ്മുടെ തലച്ചോറിന്റെ പ്രവർത്തന ക്ഷമതയെ വിവിധ തരത്തിൽ സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമം:

exam, stress , health tips ,healthy lifestyle , exercise, healthy diet, herbs, Brahmi , memory, intelligence, adequate sleep,Ayurveda expert, food , students , parents ,exam pressur, health, study, helps,memory,remember,

ആരോഗ്യകരമായ ഭക്ഷണം എല്ലാ സമയത്തും അനുവർത്തുന്നത് ഒരു നല്ല ശീലമാണ്. പരീക്ഷ കാലഘട്ടത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, ഡയറി, മത്സ്യം മുതലായവയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ഈ സമയത്ത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

കുട്ടികളുടെ തലച്ചോറിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഇന്ധനമാണ് പോഷകസമൃദ്ധമായ ആഹാരം. കൂടാതെ ആരോഗ്യകരമായ ഒരു ഭക്ഷണശീലം നിലനിർത്തിയാൽ അസുഖങ്ങളെയും അകറ്റി നിർത്താം.

ഉചിതമായ പച്ചമരുന്നുകൾ:

exam, stress , health tips ,healthy lifestyle , exercise, healthy diet, herbs, Brahmi , memory, intelligence, adequate sleep,Ayurveda expert, food , students , parents ,exam pressur, health, study, helps,memory,remember,

ആയുർവേദഗ്രന്ഥങ്ങളും ആധുനിക ഗവേഷണങ്ങളും അനുസരിച്ച് ബ്രഹ്മി എന്ന പച്ചമരുന്ന് കുട്ടികളുടെ ഓർമ്മശക്തിയും, ബുദ്ധിശക്തി മെച്ചപ്പെടുത്തുകയും അവരിൽ ജാഗ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മനസ്സിനെ ശാന്തമാക്കുന്ന നല്ല മരുന്നാണ്. എന്നു മാത്രവുമല്ല ബ്രഹ്മി ചിന്തകൾക്ക് വ്യക്തത നൽകുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആവശ്യമായത്ര ഉറക്കം:

exam, stress , health tips ,healthy lifestyle , exercise, healthy diet, herbs, Brahmi , memory, intelligence, adequate sleep,Ayurveda expert, food , students , parents ,exam pressur, health, study, helps,memory,remember,

പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർ തങ്ങളുടെ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നായ ഉറക്കത്തെ ഒഴിവാക്കാറുണ്ട്. പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിന് രാത്രിയിൽ കുറഞ്ഞത് 6 മുതൽ 8 മണിക്കൂറെങ്കിലും ഉറങ്ങണം.

ഹാർവാർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങളിൽ ഉറക്കവും ഓർമ്മശക്തിയും തമ്മിൽ ഗാഢമായ ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യത്തിന് ഉറങ്ങുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിനാൽ പരീക്ഷകളിൽ മികച്ച പ്രകടനം സാധ്യമാകുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Navigant , Navigant BPM India,Bhavani,office,inaugurated Navigant,expanded,operations, Thiruvananthapuram, Technopark, Bhavani building, employees,healthcare, financial services , technology practices, Dr Sashi Tharoor MP,

പ്രവർത്തനങ്ങൾ വിപുലീകരിച്ച് നാവിഗൻറ് ഇന്ത്യ: ടെക്നോപാർക്കിൽ പുതിയ കേന്ദ്രം

Attukal Pongala, medical college , hospital , registration, food, supply,Food Safety Department, devotees, voluntary organisations, traders, residents associations, labour unions, temporary traders, licence, pilgrims, green protocol, sound, control, steel glass, water supply,

ആറ്റുകാൽ പൊങ്കാല: മെഡിക്കൽ കോളേജ് സമ്പൂർണ സജ്ജം