Exercise, Groups , Help , Fitness Goals,foods, health, study,  published ,International Journal of Technology Assessment , Health Care, World Health Organization ,WHO,moderate physical activity, diet, vegetables, fruits, spinach, celery, fiber, apple, protein, fat, metabolism, glucose levels,
in , ,

ഒത്തൊരുമിച്ച് വ്യായാമം ചെയ്യാം; ആരോഗ്യം നേടാം

ആരോഗ്യമുള്ള ഒരു ജീവിതം മെനഞ്ഞെടുക്കുന്നതിൽ വ്യായാമത്തിന്റെ ( exercise ) പങ്ക് വളരെ വലുതാണ്. എന്നാൽ കൃത്യമായി വ്യായാമം ചെയ്‌ത് ശരീരം ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കുന്നവർ നമുക്കിടയിൽ എത്രപേരുണ്ടാകും? ആരോഗ്യമുള്ള ശരീരം ഏവരുടെയും സ്വപ്നമാണ്. എന്നാൽ അതിനായി ശ്രമിക്കുന്നതിൽ പലപ്പോഴും നമുക്ക് വീഴ്ച്ച വരാറുണ്ട്. മടി, സമയമില്ലായ്‌മ, ക്ഷീണം ഇങ്ങനെയുള്ള ന്യായങ്ങൾ നിരത്തി നമ്മളിൽ പലരും വ്യായാമത്തിൽ നിന്ന് തടിതപ്പാറുണ്ട്. എന്നാൽ ഇനി ഈ ഒഴിവുകഴിവുകൾ ഒക്കെ മാറ്റിവച്ചു കൊണ്ട് ഒരു പുതിയ രീതിയിലൂടെ നമ്മുടെ വ്യായാമം മുടങ്ങാതെ ചെയ്യാൻ ശ്രമിക്കാം.

എന്ത്, എങ്ങനെ എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? അതായത് കുറച്ചു ആളുകൾ ഒരുമിച്ച് ചേർന്ന് വ്യായാമം ചെയ്‌താൽ വളരെ കൃത്യമായി മുടങ്ങാതെ വ്യായാമം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇന്റർനാഷണൽ ജേർണൽ ഓഫ് ടെക്നോളജി അസ്സസ്സ്മെൻറ് ഇൻ ഹെൽത്ത് കെയർ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് സംഘമായി വ്യായാമം ചെയ്താൽ നമ്മുടെ ഫിറ്റ്നസ് എന്ന ലക്ഷ്യത്തിൽ ഉറച്ച് നിന്ന് പ്രവർത്തിക്കുവാനും അത് നേടിയെടുക്കുവാനും വളരെ എളുപ്പം സാധിക്കും.

സംഘമായി നടക്കുന്ന പതിനെട്ട് ആരോഗ്യമുള്ള വ്യക്തികളെ പഠനത്തിന് വിധേയമാക്കി. ഇവരെ ഒറ്റക്ക് നടക്കുന്നവരുമായും, നടക്കാത്തവരുമായും താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. മുതിർന്ന ആളുകൾ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. സംഘമായി വ്യായാമം ചെയുമ്പോൾ പ്രയത്നം വിജയിക്കുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ഇങ്ങനെ വ്യായാമം ചെയുമ്പോൾ വളരെ സന്തോഷവും പ്രോത്സാഹനവും നമുക്ക് മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്നു എന്നതാണ് പ്രധാന കാരണം.

എന്നാൽ ഒറ്റയ്ക്ക് വ്യായാമം ചെയ്യുമ്പോൾ വിരസത മൂലം മടിപിടിച്ച് ക്രമേണ വ്യായാമത്തിൽ നിന്ന് പിന്മാറുന്നു. സംഘം ചേർന്ന് വ്യായാമം ചെയ്യുന്നത് വളരെ സുരക്ഷിതവും പണച്ചെലവ് കുറഞ്ഞതുമാണ്. അതിനാൽ ഇത് വളരെ എളുപ്പത്തിലും വിജയകരമായും സമൂഹത്തിൽ നടപ്പാക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. കൂടാതെ വളരെ എളുപ്പത്തിൽ ആഹാരം മിതപ്പെടുത്താനും ശരീര ഭാരം കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും സംഘമായി വ്യായാമം ചെയുന്നതിലൂടെ സാധ്യമാകുന്നു.

വ്യായാമത്തിന് പുറമെ ആരോഗ്യ സംരക്ഷണത്തിനായി നാം തീർച്ചയായും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടവ എന്തെല്ലാമാണെന്ന് നോക്കാം. ധാരാളം പ്രോട്ടീൻ അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണണം. പ്രോട്ടീനുകൾ തെർമോജനിക് സ്വഭാവമുള്ളവയാണ്. ഇവ ദഹനപ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ ചൂട് ഉല്പാദിപ്പിക്കുന്നു. അതിനാൽ ഇത് ശരീരത്തിലെ 30 ശതമാനം കലോറി വരെ കുറയ്ക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ ലഭിക്കുന്നതിന് വേണ്ടി മുട്ട, മീൻ, ബീൻസ്, പയർവർഗ്ഗങ്ങൾ, പരിപ്പുകൾ എന്നിവയും ഉൾപ്പെടുത്താവുന്നതാണ്.

ആഹാരത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറവുള്ളതും ധാരാളം നാരുകളും, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയവ അടങ്ങിയിട്ടുള്ളതുമായ പച്ചക്കറികൾ ശരീരത്തിന് ഗുണം ചെയ്യും. സ്പിനച്ച്‍ , സെലറി തുടങ്ങിയ ഇലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരം കൂടുതൽ ശുദ്ധീകരിച്ച് കൊഴുപ്പ് കുറച്ച് മെറ്റബോളിക് നിരക്ക് വർദ്ധിപ്പിക്കുന്നു. ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നതിനാൽ ഇവ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

നാര് അടങ്ങിയ ഭക്ഷണം ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ആപ്പിൾ പോലെ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണം ദീർഘനേരം വിശപ്പ് തടയുന്നതിന് സഹായിക്കും. ദിവസേനയുള്ള ഭക്ഷണത്തിൽ ധാന്യങ്ങളും ഉൾപ്പെടുത്തേണ്ടതാണ്. ഇവ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. കൂടാതെ ധാന്യങ്ങളിലുള്ള ബി വിറ്റാമിനുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫൈബർ എന്നിവ ശരീരത്തിലെ ഗ്ലൂക്കോസ് ലെവൽ കൃത്യമായി നിലനിർത്താനും മെറ്റബോളിസം നിയന്ത്രിക്കുവാനും സഹായിക്കുന്നു.

Exercise, Groups , Help , Fitness Goals,foods, health, study,  published ,International Journal of Technology Assessment , Health Care, World Health Organization ,WHO,moderate physical activity, diet, vegetables, fruits, spinach, celery, fiber, apple, protein, fat, metabolism, glucose levels,

Leave a Reply

Your email address will not be published. Required fields are marked *

Aami, petition, High Court, movie, Madhavikutty, Kamal, direction, malayalam movie, court, script, writer, blue print, censor board, permission, release, Kamala Das, Kamala Surayya, Aami,Prithviraj, Kamala Suraiyya,tovino thomas

കമൽ ചിത്രം ആമിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

Google Clips Camera , artificial intelligence , market, small device , right picture, company ,device, camera ,costs $249 , free shipping, Google , customers , notification , Engadget, February , company ,

കൃത്രിമബുദ്ധിയുള്ള ഗൂഗിൾ ക്ലിപ്‌സ് ക്യാമറ ഉടൻ വിപണിയിലെത്തുന്നു