in ,

സ്‌കൂൾ വിദ്യാര്‍ഥികള്‍ക്കിനി ശ്രദ്ധയുടെ കൈത്താങ്ങ്

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഠനത്തിന് പ്രയാസമനുഭവിക്കുന്ന കുട്ടികളെ സഹായിക്കാനുള്ള പദ്ധതിയായ ശ്രദ്ധ [ Shraddha ] (മികവിലേക്കൊരു ചുവട്) ക്ക് തുടക്കമായി.

വാമനപുരം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.

പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത വിദ്യാര്‍ഥി സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വ്യത്യസ്ഥങ്ങളായ കഴിവുകളാണ് ഓരോ കുട്ടികള്‍ക്കുമുള്ളതെന്നും അത് കണ്ടെത്തി അവനെ സമൂഹത്തിന് മുതല്‍ക്കൂട്ടാക്കേണ്ടത് അധ്യാപകന്റെ കടമയാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

പദ്ധതിയുടെ ഭാഗമായി ഒത്തുചേരാം വരച്ചു ചേര്‍ക്കാം എന്ന പരിപാടിയില്‍ മന്ത്രിയും പങ്കുചേര്‍ന്ന് കുട്ടികള്‍ക്കൊപ്പം ചിത്രം വരച്ചത് കാണികള്‍ക്കും കൗതുകമായി. ശ്രദ്ധ തയ്യാറാക്കിയ മൊഡ്യൂള്‍ എ. സമ്പത്ത് എം.പി.യില്‍ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ഏറ്റുവാങ്ങി.

3, 5, 8 ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠനത്തിന് ഏറെ സഹായകമാകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

തിരുവനന്തപുരം ജില്ലയില്‍ എച്ച്.ഐ.വി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു

കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയിൽ