ഏൺസ്റ്റ് ആൻഡ് യംഗ് ആഗോള പ്രതിനിധികൾ ടെക്നോപാർക്കിലെത്തി ചർച്ച നടത്തി

തിരുവനന്തപുരം: ആഗോളതലത്തിൽ പ്രശസ്തമായ അക്കൌണ്ടിംഗ് കൺസൾട്ടിംഗ് സ്ഥാപനമായ ഇവൈ (ഏൺസ്റ്റ് ആൻഡ് യംഗ്) യുടെ പുതിയ പദ്ധതി കേരള തലസ്ഥാനത്തേക്ക്.  ഇതിനായി കമ്പനിയുടെ മാനേജിംഗ്  സർവ്വീസസ് വിഭാഗം മേധാവി ഹോസ്സേ  ലൂയി ഗാർസിയ ഫെർണാണ്ടസ്  അടങ്ങിയ സംഘം തിരുവനന്തപുരം  ടെക്നോപാർക്കിൽ സന്ദർശിച്ച്  ചർച്ചകൾ നടത്തി. കമ്പനിയുടെ സ്ട്രറ്റർജിക് ഡയറക്ടർ  ജെയിൻ കൊളേറ്റ്, ഇന്ത്യ ലൊക്കേഷൻ ലീഡർ റിച്ചാർഡ് ആൻറണി, അസിസ്റ്റന്റ് ഡയറക്ടർ ബിനു ശങ്കർ തുടങ്ങിയവരാണ് ടെക്‌നോപാർക്കിൽ എത്തിയത്.

കേരളത്തിൽ തിരുവന്തപുരത്തും, കൊച്ചിയിലും ഓഫിസുകളുള്ള ഇവൈ യ്ക്ക് നിലവിൽ കേരളത്തിൽ 5000 ത്തോളം ജീവനക്കാരുണ്ട്. പുതിയ കേന്ദ്രം എത്തുമ്പോഴേക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഉപഭോക്താക്കളെ സഹായിക്കുന്നതിലും, പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിലും ശ്രദ്ധിക്കുന്ന കമ്പനി ബ്ലോക്ക് ചെയിൻ, സൈബർ സെക്യൂരിറ്റി, സ്‌കിൽ ഡെവലപ്മെന്റ് മേഖലയിലുള്ള പുതു തലമുറ സാങ്കേതിക വിദ്യകളിലൂന്നിയുള്ള  ഉപദേശങ്ങൾ,  തങ്ങളുടെ നിരവധി ക്ളൈന്റുകൾക്കു നൽകുന്ന കേന്ദ്രമായി കേരളാ തലസ്ഥാനത്തെ മാറ്റുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് സംസ്ഥാന ഐ. ടി പാർക്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ അറിയിച്ചു.

നിസ്സാന്റെ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബ് ടെക്നോസിറ്റിയിലേക്ക് എത്തുന്നതിനു പുറമെയാണ് കേരളത്തിൽ മറ്റൊരു ആഗോള കമ്പനിയുടെ ഗ്ലോബൽ ബിസിനസ്  കേന്ദ്രം കൂടി വരുന്നത് എന്നത് കേരളം ഐ. ടി. വ്യവസായ ഭൂപടത്തിലേക്ക് എത്തിയതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കമ്പനിയുടെ ഗ്ലോബൽ  മാനേജിംഗ് പാർട്ണർ കാർമൈൻ. ഡി. സിബിയോ, ഗ്ലോബൽ വൈസ് ചെയർമാൻ ശ്രീനിവാസ റാവു തുടങ്ങിയവർ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി, ചീഫ് സെക്രട്ടറി  ടോം ജോസ്, ഐ. ടി. സെക്രട്ടറി എം. ശിവശങ്കർ തുടങ്ങിയവരുമായി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു . ഇതിന്റെ തുടർച്ചയായാണ്  ഹോസ്സേ  ലൂയി ഗാർസിയ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ   ഏണസ്റ്റ് ആൻഡ് യെംഗ് സംഘം  കൂടുതൽ ചർച്ചകൾക്കായി ടെക്നോപാർക്കിൽ എത്തിയത്.  ടെക്നോപാർക്ക് സി. ഇ. ഒ  ഋഷികേശ് നായർ, ബിസിനസ് ഡവലപ്മെന്റ് മാനേജർ വസന്ത് വരദ, അഡ്മിനിസ്ട്രേഷൻ മേധാവി അഭിലാഷ് തുടങ്ങിയവർ സന്ദർശകരെ ടെക്നോപാർക്കിൽ സ്വീകരിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

MT, Unniyarcha , anti-woman, films, Mammootty, Renji Panicker, Nidhin, Rima, Parvathy, Oru Vadakkan Veeragatha , Chandu, Aromal, Mohan Lal, Jayaram, Mukesh, Jagathy, films

എങ്കിലുമെന്റെ എം ടി സാർ, ആർച്ചയോടീച്ചതി വേണമായിരുന്നുവോ?!

സൗര പദ്ധതിയില്‍ 200 മെഗാവാട്ട് സൌരോര്‍ജ്ജ ഉല്‍പ്പാദനത്തിനായി ടെണ്ടര്‍ നടപടികള്‍