കശ്‍മീരിനെ പ്രത്യേക രാജ്യമാക്കി ഫേസ്ബുക്ക്

തങ്ങളുടെ ഔദ്യോഗിക ബ്ലോഗിൽ കശ്‍മീരിനെ ഒരു രാജ്യമെന്ന നിലയിൽ അവതരിപ്പിച്ച ഫേസ് ബുക്ക് സംഭവം വിവാദമായപ്പോൾ മാപ്പ് പറഞ്ഞു തടിയൂരി.

ഇറാനിയൻ മാധ്യമ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒട്ടേറെ വ്യാജ പേജുകളും എകൗണ്ടുകളും ഫേസ് ബുക്ക് കണ്ടെത്തിയിരുന്നു. ബോധപൂർവം തെറ്റായ  വാർത്തകൾ പടച്ചുവിടുന്ന ഒരു  സിൻഡിക്കറ്റ് തന്നെ ഇതിനുപിന്നിൽ ഉള്ളതായി കണ്ടെത്തി. ഈ നെറ്റ് വർക്കുകൾ പ്രവർത്തിക്കുന്നത് ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, കശ്‍മീർ തുടങ്ങിയ രാജ്യങ്ങളിലാണെന്നാണ് ഫേസ് ബുക്ക് തങ്ങളുടെ ഔദ്യോഗിക  ബ്ലോഗിൽ എഴുതിയത്.

രാജ്യങ്ങളുടെ ലിസ്റ്റിൽ കശ്‍മീർ കടന്നുകൂടിയത് അബദ്ധത്തിലാണ് എന്നാണ് പിന്നീടുവന്ന വിശദീകരണം.

ഇറാനുമേലുള്ള ഉപരോധം, ഇന്ത്യയ്ക്കും പാകിസ്താനും ഇടയ്ക്കുള്ള സംഘർഷം, സിറിയ-യമൻ ആഭ്യന്തര പ്രശ്നങ്ങൾ, വെനിസ്വെലയിലെ സമീപകാല സംഭവ വികാസങ്ങൾ, ഇസ്രായേൽ- ഫലസ്തീൻ പ്രതിസന്ധി  തുടങ്ങിയ സമകാലീന വിഷയങ്ങളിലാണ് ഇത്തരം ഗ്രൂപ്പുകൾ വ്യാജവാർത്തകൾ പ്രചരിപ്പിച്ചിരുന്നത്.

രാജ്യങ്ങളുടെ ലിസ്റ്റിൽ കശ്‍മീർ കടന്നുകൂടിയതിൽ ഖേദിക്കുന്നതായും തെറ്റ് തിരുത്തിയതായും  ഫേസ് ബുക്ക് പിന്നീട് അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങൾ സഹകരിക്കണമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി സ്ഥാനപതി

‘രാം കി ജന്മഭൂമി’ അയോധ്യ പ്രശ്നത്തെ സ്വാധീനിക്കില്ലെന്ന് സുപ്രീം കോടതി