സ്ത്രീകളോടുള്ള അനാദരവുകളെ ശക്തമായി നേരിടണം: ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സ്ത്രീകളോട് സമൂഹം കാണിക്കുന്ന അനാദരവുകളെ ശക്തമായി നേരിടണമെന്ന് ആരോഗ്യ സാമൂഹിക നീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

സ്ത്രീ പ്രാതിനിധ്യത്തില്‍ കേരളം മുമ്പിലാണെങ്കിലും സ്ത്രീകളോട് സമൂഹം കാണിക്കുന്ന അനാദരവുകള്‍ സമീപകാലത്ത് ഏറിവരികയാണ്. ഇത് ചെറുക്കപ്പെടേണ്ടതാണ്.

ജൈവപരമായ കാരണങ്ങളാല്‍ സ്ത്രീക്ക് ഒരു മേഖലയിലും വിവേചനമുണ്ടായിക്കൂടാ. സ്വയം വരുമാനമാര്‍ജജിച്ച് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ ഓരോ സ്ത്രീയും കരുത്തരാകണമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച ഉപന്യാസ, ചിത്രരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോ. മോഹനന്‍ കെ., കെയര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ ബിഹേവിയര്‍ (കാര്‍ബ്) സി.ഇ.ഒ. ഡോ. എസ്.കെ. ഹരികുമാര്‍, കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് മാനേജര്‍ ഡോ. ആര്‍. രമേഷ്, ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ ദേശീയ കോര്‍ഡിനേറ്റര്‍ ഡോ. സോന പുങ്ഗാവല്‍കര്‍, ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. റിജോ തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഗുരു ഗോസായി വെങ്കണ്ണയായി ബച്ചൻ: ഫസ്റ്റ് ലുക്ക് ശ്രദ്ധേയം 

കേരള ബ്ലോക് ചെയിന്‍ അക്കാദമി ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയുടെ കേന്ദ്രമാകും