facebook , election commission, CEO, P Rawat, data breach, lok sabha polls, election, voters, India, influence, 
in , ,

ഫെയ്സ്ബുക്കുമായുള്ള ബന്ധം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുനഃപരിശോധിക്കുന്നു

ന്യൂഡല്‍ഹി: ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ ചോര്‍ത്തിയെന്ന ആരോപണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ( Election Commission ) ഫെയ്സ്ബുക്കുമായുള്ള ബന്ധം പുനഃപരിശോധിക്കുവാൻ തീരുമാനിച്ചു.

തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഫെയ്സ്ബുക്ക് ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് ഫെയ്സ്ബുക്കുമായുള്ള സഹകരണം സംബന്ധിച്ച്‌ പുനരാലോചന നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.

യുവ വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെയ്സ്ബുക്കുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച്‌ പുനഃപരിശോധന നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് വെളിപ്പെടുത്തി.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായുള്ള ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് വിഷയം കമ്മീഷന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

സ്വാധീനങ്ങളിലൂടെ പൊതുജനാഭിപ്രായം രൂപപ്പെടുത്താൻ കഴിഞ്ഞേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്കിലൂടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടര്‍മാരെ പങ്കാളിയാക്കുന്നതിനുള്ള പ്രചാരണ പരിപാടിയോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം മൂന്നു തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെയ്സ്ബുക്കുമായി സഹകരിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ഫെയ്സ്ബുക്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വോട്ടിങ്ങിനെ സംബന്ധിച്ച ഓര്‍മപ്പെടുത്തൽ സന്ദേശങ്ങള്‍ അയച്ചിരുന്നു.

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന വിവാദ സംഭവത്തിൽ ഫെയ്‌സ്ബുക്ക് സിഇഒ സുക്കർബർഗ് കഴിഞ്ഞ ദിവസം പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെയും ബ്രെക്സിറ്റ് അനുകൂലികളെയും സഹായിക്കുന്നതിനായി അനുവാദമില്ലാതെ അഞ്ചു കോടിയിലേറെ ഉപയോക്താക്കളുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഫേസ്ബുക്കിനെതിരായ പ്രധാന ആരോപണം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

vegetarian , How to turn vegan, easy guide , meat, dairy, junk food, dairy products , right substitutes, Meat substitutes,Mock meat ,Butter substitutes ,Cheese substitutes, chocolate lovers , junk food fans

മാംസാഹാരികൾക്ക് എങ്ങനെ നല്ലൊരു സസ്യാഹാരിയാകാം? ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കൂ

Sonia Gandhi , hospital, Delhi, Chandigarh, health complications, Priyanka Gandhi, former president of the Indian National Congress

ശാരീരിക അസ്വസ്ഥത: സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു