Facebook ,launches ,kids, Messenger Kids , parent-controlled Messenger app,under 13,introduced ,new messaging application , application, allows ,children , parents , friends, approved , own accounts ,Facebook’s rules, , U.S., Apple devices , iPhone, iPad ,iPod Touch,Versions ,Android , Amazon,
in , ,

ഇനി കുട്ടികൾക്കും ചാറ്റ് ചെയ്യാം; മെസ്സഞ്ചർ കിഡുമായി ഫേസ്ബുക്ക്

ന്യൂയോർക്ക്: ദിനംപ്രതി പുതു പുത്തൻ സവിശേഷതകൾ അവതരിപ്പിക്കുകയാണ് സമൂഹ മാധ്യമമായ ഫേസ്ബുക്ക് (Facebook). ഇപ്പോൾ കുട്ടികളെ ലക്‌ഷ്യം വച്ചു കൊണ്ടാണ് ഫേസ്ബുക്ക് ‘മെസ്സഞ്ചർ കിഡ്സ്’ (Messenger kids) എന്ന തങ്ങളുടെ പുതിയ മെസ്സേജിങ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്.

13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തങ്ങളുടെ രക്ഷിതാക്കളോടും സുഹൃത്തുക്കളോടും ചാറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സവിശേഷത ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരമൊരു സംവിധാനം കുട്ടികൾക്ക് ദോഷകരമായി ഭവിക്കും എന്ന് കരുതി തള്ളിക്കളയാൻ വരട്ടെ.

രക്ഷിതാക്കളിലായിരിക്കും ഇതിന്റെ നിയന്ത്രണം. ഈ ആപ്ലിക്കേഷന്റെ ഏറ്റവും വലിയ സവിശേഷതയും അത് തന്നെയാണ്. കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം സുഹൃത്തുക്കളെ ആഡ് ചെയ്യുവാനോ മെസ്സേജുകൾ ഡിലീറ്റ് ചെയ്യുവാനോ കഴിയില്ല.

അതിനുള്ള അവകാശം രക്ഷിതാക്കളിൽ മാത്രമായിരിക്കും. ഇതിനായി കുട്ടികൾക്ക് മറ്റൊരു അക്കൗണ്ടിന്റെ ആവശ്യമുണ്ടാകുന്നില്ല. മറിച്ച് രക്ഷിതാക്കളുടെ അക്കൗണ്ടിന്റെ വിപുലീകരണം മാത്രമായിരിക്കുമിത്.

‘മെസ്സഞ്ചർ കിഡ്സ്’ എന്ന് നാമകരണം നൽകിയിരിക്കുന്ന ഈ ആപ്പ് തിങ്കളാഴ്ച അമേരിക്കയിലാണ് ആദ്യമായി അവതരിപ്പിച്ചത്. നിലവിൽ ആപ്പിൾ ഉപകരണങ്ങളായ ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയ്ക്കായാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും ആൻഡ്രോയിഡ്, ആമസോൺ ടാബ്ലറ്റ് എന്നിവയ്ക്കുള്ള പതിപ്പ് ഉടൻ പുറത്തിറങ്ങും.

ഇതുവരെ കൗമാരക്കാർക്കും മുതിർന്നവർക്കും വേണ്ടി മാത്രമായിരുന്നു സമൂഹ മാധ്യമങ്ങൾ ആപ്പുകൾ നിർമ്മിച്ചു പോന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇത്തരത്തിലൊരു സാങ്കേതികത വികസിപ്പിച്ച ഫേസ്ബുക്കിന്റെ നടപടിയെ കുട്ടികളുടെ മനഃശാസ്ത്ര വിദഗ്ദ്ധ ക്രിസ്റ്റല്ലേ ലവല്ലീ സ്വാഗതം ചെയ്തു.

സമൂഹ മാധ്യമങ്ങളുടെ സ്വാധീനത്തെ മാനസികമായി നേരിടാൻ പ്രാപ്തി ലഭിച്ചിട്ടില്ലാത്ത കുട്ടികളെ ഇക്കാര്യങ്ങളിൽ വലിച്ചിഴക്കുന്നത് വലിയ ആപത്തുകൾ വിളിച്ച് വരുത്തുമെന്നും എന്നാൽ ഇപ്പോൾ കുട്ടികൾ അന്വേഷിക്കുന്നതെന്താണെന്ന് കണ്ടെത്തിയതിന്റെ ഫലമാണ് ‘മെസ്സഞ്ചർ കിഡ്സ്’ എന്നും ക്രിസ്റ്റല്ലേ അഭിപ്രായപ്പെട്ടു.

ഹാർവാർഡ് യൂണിവേഴ്സിറ്റി, ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ചൈൽഡ് ഹെൽത്തിലെയും സെന്റർ ഓൺ മീഡിയയിലെയും നയോപദേശകനായ ലാവില്ലേ മെസ്സഞ്ചർ കിഡ് സിനെ ‘ഫലപ്രദമായ ആയുധം’ എന്നാണ് വിശേഷിപ്പിച്ചത്.

Facebook ,launches ,kids, Messenger Kids , parent-controlled Messenger app,under 13,introduced ,new messaging application , application, allows ,children , parents , friends, approved , own accounts ,Facebook’s rules, , U.S., Apple devices , iPhone, iPad ,iPod Touch,Versions ,Android , Amazon,എന്നാൽ സദുദ്ദേശത്തോട് കൂടി ഫേസ്ബുക്ക് വികസിപ്പിച്ചെടുത്ത ഈ അപ്ലിക്കേഷൻ ജനങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിൽ ആശങ്ക പ്രകടിപ്പിക്കാനും അവർ മറന്നില്ല.

‘ലൈവ് വീഡിയോ സ്ട്രീമിംഗ്’ എന്ന പേരിൽ ഫേസ്ബുക്ക് ഇതിന് മുൻപ് പുറത്തിറക്കിയ സംവിധാനം നിരവധി ഗുണപരമായ കാര്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടെങ്കിലും ചിലർ കുറ്റകൃത്യങ്ങളും മറ്റും ഷൂട്ട് ചെയ്യുന്നതിനും ഈ സംവിധാനം ഉപയോഗിക്കുകയുണ്ടായി.

എന്നാൽ കുഞ്ഞുങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതിനുള്ള ഫേസ്ബുക്കിന്റെ ഉപായമാണോ മെസ്സഞ്ചർ കിഡ്സ് എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നു. പതിമൂന്ന് വയസ്സ് തികയാത്ത കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ രക്ഷിതാക്കളുടെ അനുമതിയില്ലാതെ ശേഖരിക്കുന്നതിൽ നിന്നും ഇന്റർനെറ്റ് കമ്പനികളെ ഫെഡറൽ നിയമം വിലക്കുന്നുണ്ട്.

കൂടാതെ അവരെ പരസ്യപ്പെടുത്തുന്നതിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നോൺ പ്രോഫിറ്റ് ഫാമിലി ഓൺലൈൻ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ സ്റ്റീഫൻ ബക്കാം പറയുന്നു. എന്നിട്ടും ഈ പ്രായത്തിന് താഴെയുള്ള നിരവധി കുട്ടികൾ ഇതിനോടകം ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിലൊരു സേവനം രൂപപ്പെടുത്തുന്നത് വഴി ഇത്തരം ഉപയോക്താക്കളുടെ നിയന്ത്രണമാണ് ഫേസ്ബുക്ക് അധികൃതർ ലക്ഷ്യമിടുന്നത്. വിപണനത്തിനായി പരസ്യങ്ങൾ പ്രദർശിപ്പിക്കുകയോ വിവരങ്ങൾ ശേഖരിക്കുകയോ മെസ്സഞ്ചർ കിഡ് ചെയ്യില്ലെന്നും പ്രവർത്തനത്തിനായി ആവശ്യമായുള്ള വിവരങ്ങൾ മാത്രമേ ശേഖരിക്കപ്പെടുകയുള്ളൂ എന്നും ഫേസ്ബുക്ക് പറയുന്നു.

കുട്ടികൾ കൃത്യമായ പ്രായപരിധിയെത്തിയാൽ പോലും ഫേസ്ബുക്ക്, മെസ്സഞ്ചർ അക്കൗണ്ടുകളിലേക്ക് താനേ മാറുകയില്ലെന്നും ഫേസ്ബുക്ക് അവകാശപ്പെടുന്നു. രക്ഷിതാക്കളുടെ അനുവാദത്തോടെ മാത്രം ഉപയോഗിക്കാൻ കഴിയുന്നു എന്ന ആശയം തനിക്ക് ഏറെ ഇഷ്ടമായെന്ന് കിഡ്സ് – ഫോക്കസ്ഡ് നോൺ- പ്രോഫിറ്റ് ഗ്രൂപ്പ് സി ഇ ഒ ജെയിംസ് സ്റ്റെയർ വിശദീകരിച്ചു .

എന്നാൽ ഫേസ്ബുക്ക് കുട്ടികളുടെ സുരക്ഷയ്ക്കായി മുൻഗണനയെടുക്കുന്നു എന്നത് എത്രത്തോളം വിശ്വാസയോഗ്യമാണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഫേസ്ബുക്ക് അധികൃതരോട് തുടക്കം മുതൽ തന്നെ നയങ്ങളെല്ലാം വ്യക്തമാക്കാൻ അപേക്ഷിക്കുകയാണെന്നും സ്റ്റെയർ കൂട്ടിച്ചേർത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK,delegate passes,distribution, Tagore theatre Delegates, pass, International Film Fest of Kerala ,participating ,IFFK 2017,International Competition +,Registration, Additional Delegate Pass ,start, December,IFFK,facilities,physically challenged, special arrangements ,physically challenged delegates , International Film Festival of Kerala, December 8, ramps, arranged, movie halls,differently abled delegates,enter ,halls,queues,Special parking facilities, provided ,screens, theatres,accommodate ,delegates, IFFK, jury members, films, screen, Marco Muller,Jury Chairman, International Film Festival of Kerala,audience, members, jury, Galilee , Palestinian film-maker, T V Chandran, direction, screen writer, actor,Mary Stephen

ഐഎഫ്എഫ്കെ: ഡെലിഗേറ്റ് പാസുകളുടെ വിതരണം തുടരുന്നു

മദ്യോപയോഗം: പ്രായപരിധി 23 ആക്കാൻ തീരുമാനം