അമേരിക്കയിൽ ഫേസ് ബുക്കിന്റെ ജനപ്രീതി ഇടിയുന്നു; ആകാംക്ഷയോടെ ഡിജിറ്റൽ ലോകം

Facebook, loses ,popularity, rival apps, America, teenagers,new favorites , dominant ,social media site ,U.S, teens, visited ,people,Pew Research Center

വാഷിംഗ്‌ടൺ: മൂന്നു വർഷം കൊണ്ട് ഫേസ്ബുക്കിന്റെ ( Facebook ) ജനപ്രീതി 20 ശതമാനം ഇടിഞ്ഞെന്ന് പഠന റിപ്പോർട്ട്. അമേരിക്കയിലെ കൗമാര പ്രായക്കാരിൽ ഈയ്യിടെ നടത്തിയ ഒരു സർവ്വേയിലാണ് ഇക്കാര്യം തെളിഞ്ഞത്.

മൂന്നുവർഷം മുൻപ് വരെ ചെറുപ്പക്കാരിൽ 71 ശതമാനവും ഫേസ്ബുക്കിൽ സജീവമായിരുന്നു. എന്നാൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവ്വേ പ്രകാരം ഇപ്പോൾ അവരുടെ എണ്ണം 51 ശതമാനമായി കുറഞ്ഞിരിക്കുന്നതായി കണ്ടെത്തി.

പതിമൂന്നിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കും അവരുടെ മാതാപിതാക്കൾക്കും ഇടയിലാണ് സർവ്വേ നടന്നത്.1058 രക്ഷിതാക്കളും 743 കുട്ടികളും സർവ്വേയിൽ പങ്കെടുത്തു.

യു ട്യൂബിലും സ്നാപ്പ് ചാറ്റിലും ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റ ഗ്രാമിലുമൊക്കെയാണ് ഫേസ്ബുക് വിട്ടവർ കൂടുതലായും ചെന്ന് ചേരുന്നതെന്ന് പഠനം പറയുന്നു.

മുൻപുണ്ടായിരുന്നതു പോലെ ഏതെങ്കിലും ഒരു സിംഗിൾ പ്ലാറ്റ് ഫോമിൽ മാത്രമായി ഒതുങ്ങിക്കൂടാൻ പുതിയ തലമുറ ആഗ്രഹിക്കുന്നില്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയവർ വെളിപ്പെടുത്തി.

സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും പ്രചാരം യു ട്യൂബിനാണ്. ചെറുപ്പക്കാരിൽ എൺപത്തഞ്ചു ശതമാനവും യു ട്യൂബിന്റെ ആരാധകരാണ്.

ഫേസ്ബുക്കിന് ഏറ്റവുമധികം പരസ്യ വരുമാനം നേടിക്കൊടുക്കുന്നത് ഇപ്പോഴും അമേരിക്കൻ വിപണി തന്നെ. എന്നാൽ ഈ നില ഇനി അധിക നാൾ തുടരില്ലെന്ന് പഠനം പറയുന്നു.

അമേരിക്കയിലും കാനഡയിലും ഫേസ് ബുക്കിന് ഇനി വലിയ വളർച്ചാ സാദ്ധ്യതകൾ ഇല്ലെന്നാണ് പഠനം നൽകുന്ന സൂചന.

ഇരു രാജ്യങ്ങളിലുമായി 185 ദശലക്ഷം ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. സ്നാപ്പ് ചാറ്റിനേക്കാൾ പ്രചാരം ഇൻസ്റ്റ ഗ്രാമിന് തന്നെ.

യുവാക്കളിൽ 69 ശതമാനം പേർ സ്നാപ് ചാറ്റ് ഉപയോക്താക്കളാണെങ്കിൽ ഇൻസ്റ്റ ഗ്രാമിൽ ഇത് 72 ശതമാനമാണ്- 3 % കൂടുതൽ. സർവ്വേയിൽ പങ്കെടുത്തവരിൽ മൂന്നിൽ ഒരാൾ യു ട്യൂബിന്റേയും സ്നാപ്പ് ചാറ്റിന്റെയും ഉപയോക്താക്കളാണ്.

15 % ഉപയോക്താക്കളും തങ്ങൾ ഇൻസ്റ്റ ഗ്രാമിൽ നിത്യസന്ദർശകരാണ് എന്ന് വെളിപ്പെടുത്തി. കൗമാരപ്രായക്കാരിൽ കേവലം പത്തു ശതമാനത്തിനു മാത്രമാണ് ഫേസ്ബുക് അഡിക്‌ഷനുള്ളത് .

95 ശതമാനം കൗമാരക്കാരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തൽ. ഇതിൽ 45 ശതമാനവും ഏതാണ്ട് മുഴുവൻ സമയവും ഓൺ ലൈനിൽ സജീവമാണെന്നും സർവ്വേ പറയുന്നു.

പഠനഫലം പുറത്തു വന്നതോടെ ഫേസ്ബുക്ക് അധികൃതർ എന്തു നടപടി സ്വീകരിക്കുമെന്നറിയുവാനുള്ള ആകാംക്ഷയിലാണ് ഡിജിറ്റൽ ലോകം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

jasna,missing, Kancheepuram, dead body, brother, police, student, woman,  Jasna , missing woman, High court, petition, DGP, case, father, study leave, social media, investigation , police, complaint, student, 

കാഞ്ചീപുരത്ത് കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതല്ലെന്ന് സഹോദരന്‍

Fukuoka Prize , Teejan Bai ,Pandavani folk singer , India, japan,  winner , Arts and Culture Prize,recipient,cultures of Asia

ഇന്ത്യൻ നാടോടി ഗായികയ്ക്ക് പ്രശസ്തമായ ഫുക്കുവോക്ക പുരസ്‌കാരം