ഫേസ് ബുക്ക് ഏറ്റവും വിശ്വാസ്യത കുറഞ്ഞ ടെക് കമ്പനിയെന്ന് സർവ്വേ 

സാൻഫ്രാൻസിസ്‌കോ: ലോകത്തെ ടെക്‌നോളജി കമ്പനികളിൽ ഇടപാടുകാർ ഏറ്റവും അധികം  അവിശ്വസിക്കുന്നത് ഫേസ് ബുക്കിനെയെന്ന് സർവ്വേ ഫലം . സാൻഫ്രാൻസിസ്‌കോയിലെ ഗവേഷണ സ്ഥാപനമായ റ്റോലുന ഈ മാസമാദ്യം നടത്തിയ സർവേയുടെ ഫലമാണ് വർഷാന്ത്യത്തിൽ പുറത്തുവിട്ടത്.

ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ ഫേസ് ബുക്ക് വീഴ്ച വരുത്തി എന്ന വിമർശനം ശക്തമായി നേരിടുന്നതിനിടയിലാണ് സർവ്വേ ഫലം പുറത്തുവരുന്നത്. വിശ്വസിക്കാൻ കൊള്ളാത്ത കമ്പനികളുടെ ലിസ്റ്റിൽ ട്വിറ്ററും ആമസോണുമാണ് ഫേസ് ബുക്കിനു തൊട്ടു പിന്നിലുള്ളത്. 8 ശതമാനം ആളുകളാണ് ഇരു കമ്പനികളിലും വിശ്വാസമില്ലെന്ന് രേഖപ്പെടുത്തിയത്. 

യൂബർ, ഗൂഗിൾ എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. 7 ശതമാനം പേർ യൂബറിൽ അവിശ്വാസം രേഖപ്പെടുത്തിയപ്പോൾ 6 ശതമാനം ഗൂഗിളിനെതിരെ വോട്ട് ചെയ്തു. 

മൈക്രോസോഫ്റ്റും ആപ്പിളും താരതമ്യേനെ മെച്ചപ്പെട്ട റാങ്കിങ് നേടി. 

സുരക്ഷ, സ്വകാര്യത തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്തുള്ള സർവേയിൽ നെറ്റ് ഫ്‌ലിക്‌സും ടെസ്‌ലയുമാണ് മുന്നിൽ. സർവേയിൽ പങ്കാളികളായ 99 ശതമാനം പേരും ഇരു കമ്പനികളിലും വിശ്വാസം പ്രകടിപ്പിച്ചു.  കേവലം ഒരു ശതമാനം മാത്രമാണ്  സംശയം പ്രകടിപ്പിച്ചത്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പുതുമുഖം സയ ഡേവിഡ് പ്രണവിന്റെ നായിക 

മമ്മൂട്ടി – ജോഷി  കൂട്ടുകെട്ട് വീണ്ടുമെത്തുന്നു