Fahad Fasil, vehicle tax, paid, Amala Paul, Fahad Fazil, Crime branch, notice
in

പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍: ഫഹദ് നികുതിയടച്ചു

തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസില്‍ (Fahad Fasil) നികുതി അടച്ചു. നികുതിയിനത്തിൽ 17.68 ലക്ഷം രൂപയാണ് ആലപ്പുഴ ആര്‍.ടി.ഒ ഓഫീസിൽ അടച്ചത്.

നേരത്തെ തന്റെ വാഹനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പും ക്രൈംബ്രാഞ്ചും താരത്തിന് നോട്ടീസ് അയച്ചിരുന്നു.

സംസ്ഥാനത്തെ നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തെന്ന ആരോപണത്തെ തുടര്‍ന്ന് നടന്‍ ഫഹദ് ഫാസില്‍ നികുതിയടച്ച്‌ തലയൂരി. ആലപ്പുഴ ആര്‍.ടി.ഒ ഓഫീസിലെത്തി 17.68 ലക്ഷം രൂപയാണ് താരം നികുതിയടച്ചത്.

ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് മുതല്‍ ഇരുപത് ലക്ഷം രൂപ വരെ നികുതി നല്‍കണം. എന്നാൽ പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രം മതിയാകുമെന്നതിനാൽ പലരും ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്യാറുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വര്‍ഷത്തിനുള്ളില്‍ കേരളാ രജിസ്ട്രേഷന്‍ സ്വീകരിക്കണമെന്നാണ് നിയമം. എന്നാല്‍ ഇത് ലംഘിച്ച്‌ ഫഹദ് ഫാസില്‍ തന്റെ ബെന്‍സ് കാര്‍ ഉപയോഗിക്കുന്നതായി സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി ലഭിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് നടപടി കൈക്കൊള്ളാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള വാഹനം ഉപയോഗിക്കുന്ന അമലാ പോള്‍, നികുതിയടക്കില്ലെന്ന നിലപാടിലാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

cheque books, ban, planning, Central govt, report, note ban, Modi govt , cheques , digital push, Rs 500 , Rs 1,000 currency notes, November last year,Narendra Modi,central government,disruptive step,boost ,digital transactions , banning the cheque book,senior functionary, Confederation of All India Traders ,CAIT, Centre, bank cheque book facility in the "near future" to encourage digital transactions

കേന്ദ്രം ചെക്ക് ബുക്കുകള്‍ നിരോധിക്കുമെന്ന് സൂചന

bubble hotel, bubble pods, transparent pods, Iceland, nature, rooms, hotel rooms, Star Hotel, Skalholt, guests, star-gaze ,stay, unique space , Hvítá, each pod, offers ,uninterrupted views, climate-controlled environment, transparent, privacy,maintained,

പ്രകൃതിയെ അടുത്തറിയാൻ ‘ബബ്ബിൾ പോഡുകൾ’ റെഡി